പരമ്പരയിലും മത്സരത്തിലും താരം ശുഭ്മാന്‍ ഗില്‍ തന്നെ; എന്നാലൊരു നിരാശയുണ്ട്, തുറന്നുപറഞ്ഞ് യുവതാരം

By Web TeamFirst Published Jul 28, 2022, 2:55 PM IST
Highlights

മൂന്നാം ഏകദിനത്തില്‍ 119 റണ്‍സിനായിരുന്നു ഇന്ത്യയുടെ ജയം. ഇടയ്ക്കിടെ മഴ പെയ്തത് കാരണം മത്സരം 36 ഓവറാക്കി ചുരുക്കിയിരുന്നു. ടോസ് നേടി ബാറ്റിംഗ് തിരഞ്ഞെടുത്ത ഇന്ത്യ 36 ഓവറില്‍ 225 റണ്‍സാണ് നേടിയത്.

പോര്‍ട്ട് ഓഫ് സ്‌പെയ്ന്‍: വിന്‍ഡീസിനെതിരെ (WI vs IND) മുന്നാം ഏകദിനത്തില്‍ ശുഭ്മാന്‍ ഗില്‍ (Shubman Gill) 98 നില്‍ക്കുമ്പോഴാണ് മത്സരം മഴ തടസപ്പെടുത്തിയത്. പിന്നീട് ഇന്ത്യക്ക് ബാറ്റ് ചെയ്യാനും സാധിച്ചില്ല. ഇതോടെ അര്‍ഹിച്ച സെഞ്ചുറി താരത്തിന് നഷ്ടമാവുകയും ചെയ്തു. പ്ലയര്‍ ഓഫ് ദ മാച്ചും പരമ്പരയിലെ താരവും ഗില്ലായിരുന്നു. എന്നാല്‍ കന്നി ഏകദിന സെഞ്ചുറി നഷ്ടമായതിലെ നിരാശ യുവതാരം മറച്ചുവച്ചില്ല. 

മത്സരത്തിന് ശേഷം സംസാരിക്കുകയായിരുന്നു ഗില്‍. ഓരോവര്‍ കൂടി ബാറ്റ് ചെയ്യാന്‍ സാധിച്ചിരുന്നെങ്കിലെന്നാണ് ഗില്‍ പറയുന്നത്. യുവതാരത്തന്റെ വാക്കുകള്‍.. ''സെഞ്ചുറി നേടാമെന്നാണ് പ്രതീക്ഷിച്ചിരുന്നത്. എന്നാല്‍ മഴ എന്റെ നിയന്ത്രണത്തിലല്ലല്ലോ. ആദ്യ രണ്ട് ഏകദിനത്തിലും പുറത്തായ വിധം എന്നെ നിരാശപ്പെടുത്തി. ഓരോ ബോളിനും അനുസരിച്ച് മനസില്‍ തോന്നത് പോലെ കളിക്കാനാണ് തീരുമാനിച്ചിരുന്നത്. ഒരു ഓവര്‍ കൂടി ബാറ്റ് ചെയ്യാന്‍ സാധിച്ചിരുന്നെങ്കില്‍ സെഞ്ചുറി നേടാമായിരുന്നു.'' ഗില്‍ പറഞ്ഞു. 

അടിയോടടി! ടി20യില്‍ റെക്കോര്‍ഡിട്ട് മൊയീന്‍ അലി; പിന്നിലാക്കിയത് ലിവിംഗ്സ്റ്റണെ, ഇംഗ്ലണ്ടിന് ജയം- വീഡിയോ

മൂന്നാം ഏകദിനത്തില്‍ 119 റണ്‍സിനായിരുന്നു ഇന്ത്യയുടെ ജയം. ഇടയ്ക്കിടെ മഴ പെയ്തത് കാരണം മത്സരം 36 ഓവറാക്കി ചുരുക്കിയിരുന്നു. ടോസ് നേടി ബാറ്റിംഗ് തിരഞ്ഞെടുത്ത ഇന്ത്യ 36 ഓവറില്‍ 225 റണ്‍സാണ് നേടിയത്. മഴനിയമപ്രകാരം വിജയലക്ഷ്യം 35 ഓവറില്‍ 257 റണ്‍സായി മാറുകയായിരുന്നു. മറുപടി ബാറ്റിംഗില്‍ വിന്‍ഡീസ് 26 ഓവറില്‍ 137ന് എല്ലാവരും പുറത്തായി. നാല് വിക്കറ്റ് നേടിയ യൂസ്‌വേന്ദ്ര ചാഹലാണ് വിന്‍ഡീസിനെ തകര്‍ത്തത്. മുഹമ്മദ് സിറാജ്, ഷാര്‍ദുല്‍ ഠാക്കൂര്‍ രണ്ട് വിക്കറ്റ് നേടി.

വിന്‍ഡീസിനെതിരെ പരമ്പര തൂത്തുവാരിയിട്ടും മുന്നേറ്റമില്ല; ഏകദിന റാങ്കിംഗില്‍ ഇന്ത്യ മൂന്നാമത് തുടരുന്നു

42 റണ്‍സ് വീതം നേടിയ ബ്രണ്ടന്‍ കിംഗ്, നിക്കോളാസ് പുരാന്‍ എന്നിവരാണ് വിന്‍ഡീസിന്റെ ടോപ് സ്‌കോറര്‍. കെയ്ല്‍ മയേഴസ് (0), ഷംറാ ബ്രൂക്‌സ്, (0), കീസി കാര്‍ടി (5) എന്നിവര്‍ക്ക് തിളങ്ങാനായില്ല. ഷായ് ഹോപ് 22 റണ്‍സെടുത്തു. ജേസണ്‍ ഹോള്‍ഡര്‍ 9 റണ്‍സുമായി പുറത്താവാതെ നിന്നു. 

നേരത്തെ 98 റണ്‍സുമായി പുറത്താവാതെ നിന്ന ശുഭ്മാന്‍ ഗില്ലാണ് ഇന്ത്യക്ക് കൂറ്റന്‍ സ്‌കോര്‍ സമ്മാനിച്ചത്. ഗില്‍ പുറത്താവാതെ നില്‍ക്കുമ്പോള്‍ മഴയെത്തിയത് താരത്തിന് അര്‍ഹിച്ച സെഞ്ചുറി നഷ്ടമാക്കി. ശിഖര്‍ ധവാന്‍ (58), ശ്രേയസ് അയ്യര്‍ (44) എന്നിവരും തിളങ്ങി. സൂര്യകുമാര്‍ യാദവ് (8) തുടര്‍ച്ചയായ മൂന്നാം മത്സരത്തിലും നിരാശപ്പെടുത്തി. സഞ്ജു സാംസണ്‍ (6) പുറത്താവാതെ നിന്നു.

click me!