അടിയോടടി! ടി20യില്‍ റെക്കോര്‍ഡിട്ട് മൊയീന്‍ അലി; പിന്നിലാക്കിയത് ലിവിംഗ്സ്റ്റണെ, ഇംഗ്ലണ്ടിന് ജയം- വീഡിയോ

By Web TeamFirst Published Jul 28, 2022, 12:55 PM IST
Highlights

അലിയുടേയും ജോണി ബെയര്‍സ്‌റ്റോയുടേയും (53 പന്തില്‍ 90) കരുത്തില്‍ 234 റണ്‍സാണ് ഇംഗ്ലണ്ട് അടിച്ചെടുത്തത്. ദക്ഷിണാഫ്രിക്കയ്ക്ക് എട്ട് വിക്കറ്റ് നഷ്ടത്തില്‍ 193 റണ്‍സെടുക്കാനാണ് സാധിച്ചത്.

ബ്രിസ്റ്റോള്‍: ടി20 ക്രിക്കറ്റില്‍ ഇംഗ്ലണ്ടിനായി റെക്കോര്‍ഡിട്ട് മൊയീന്‍ അലി (Moeen Ali). ഒരു ഇംഗ്ലീഷ് താരത്തിന്റെ വേഗമേറിയ അര്‍ധ സെഞ്ചുറിയാണ് അലി കുറിച്ചിട്ടത്. ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ (SAvENG) ആദ്യ ടി20യിലായിരുന്നു താരത്തിന്റെ ഗംഭീര പ്രകടനം. കേവലം 16 പന്തിലാണ് താരം 50 റണ്‍സെടുത്തത്. ആറ് സിക്‌സും രണ്ട് ഫോറും നേടിയ അലി 18 പന്തില്‍ 52 റണ്‍സുമായി മടങ്ങി. സ്ട്രൈക്ക്റേറ്റ് 288.89. ലിയാം ലിവിംഗ്സ്റ്റണിന്റെ റെക്കോര്‍ഡാണ് അലി മറികടന്നത്. ലിവിംഗ്‌സ്റ്റണ്‍ (Liam Livingstone) 17 പന്തില്‍ 50 കണ്ടെത്തിയിരുന്നു. 

അലിയുടേയും ജോണി ബെയര്‍സ്‌റ്റോയുടേയും (53 പന്തില്‍ 90) കരുത്തില്‍ 234 റണ്‍സാണ് ഇംഗ്ലണ്ട് അടിച്ചെടുത്തത്. ദക്ഷിണാഫ്രിക്കയ്ക്ക് എട്ട് വിക്കറ്റ് നഷ്ടത്തില്‍ 193 റണ്‍സെടുക്കാനാണ് സാധിച്ചത്. എട്ട് സിക്‌സും മൂന്ന് ഫോറും ഉള്‍പ്പെടുന്നതായിരുന്നു ബെയര്‍സ്‌റ്റോയുടെ ഇന്നിംഗ്‌സ്. അലിക്കൊപ്പം 106 റണ്‍സാണ് ബെയര്‍സ്‌റ്റോ കൂട്ടിചേര്‍ത്തത്. 

Moeen Ali carnage against South Africa. pic.twitter.com/nBf9gYN0yR

— Mufaddal Vohra (@mufaddal_vohra)

ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനെത്തിയ ഇംഗ്ലണ്ടിന് ഡേവിഡ് മലാന്റെ ഇന്നിംഗ്‌സും (23 പന്തില്‍ 43) കരുത്തായി. ജേസണ്‍ റോയ് (2), ജോസ് ബ്ടലര്‍ (22), ലിവിംഗ്‌സ്റ്റണ്‍ (5) എന്നിവരാണ് പുറത്തായ മറ്റുതാരങ്ങള്‍. സാം കറന്‍ (1), ക്രിസ് ജോര്‍ദാന്‍ (0) പുറത്താവാതെ നിന്നു.

വിന്‍ഡീസിനെതിരെ പരമ്പര തൂത്തുവാരിയിട്ടും മുന്നേറ്റമില്ല; ഏകദിന റാങ്കിംഗില്‍ ഇന്ത്യ മൂന്നാമത് തുടരുന്നു

മറുപടി ബാറ്റിംഗില്‍ ദക്ഷിണാഫ്രിക്കയ്ക്ക് എട്ട് വിക്കറ്റ് നഷ്ടത്തില്‍ 193 റണ്‍സെടുക്കാനാണ് സാധിച്ചത്. 72 റണ്‍സ് നേടിയ ട്രിസ്റ്റന്‍ സ്റ്റബ്‌സാണ് ദക്ഷിണാഫ്രിക്കയുടെ ടോപ് സ്‌കോറര്‍. റീസ് ഹെന്‍ഡ്രിക്‌സ് 57 റണ്‍സെടുത്തു. രണ്ട് വിക്കറ്റ് നഷ്ടത്തില്‍ ഏഴ് എന്ന നിലയില്‍ തകര്‍ന്ന ദക്ഷിണാഫ്രിക്കയെ രക്ഷിച്ചതും ഈ ഇന്നിംഗ്‌സുകളാണ്. 

ക്വിന്റണ്‍ ഡി കോക്ക് (2), റിലീ റൂസ്സോ (4), ഹെന്റിച്ച് ക്ലാസന്‍ (20), ഡേവിഡ് മില്ലര്‍ (8) എന്നിവരാണ് പുറത്തായ മറ്റു മുന്‍നിര താരങ്ങള്‍.  റിച്ചാര്‍ഡ് ഗ്ലീസന്‍ ഇംഗ്ലണ്ടിനായി മൂന്ന് വിക്കറ്റ് നേടി. ആദില്‍ റഷീദ്, റീസെ ടോപ്‌ലി എന്നിവര്‍ക്ക് രണ്ട് വിക്കറ്റ് വീതമുണ്ട്.

പാകിസ്ഥാനേയും പിന്നിലാക്കി ഇന്ത്യയുടെ കുതിപ്പ്; വിന്‍ഡീസിന്റെ അക്കൗണ്ടില്‍ നാണക്കേടിന്റെ റെക്കോര്‍ഡ്
 

click me!