
ബെംഗലൂരു: രഞ്ജി ട്രോഫി ക്രിക്കറ്റില്‍ തിരിച്ചെത്തിയ ശുഭ്മാന്‍ ഗില്ലിന് നിരാശ. ഓസ്ട്രേലിയയിലെ നിരാശജനകമായ പ്രകടനത്തിനുശേഷം ഫോം വീണ്ടെടുക്കാന്‍ ആഭ്യന്തര ക്രിക്കറ്റിലേക്ക് മടങ്ങിയ ഗില്‍ കര്‍ണാടകക്കെതിരെ പഞ്ചാബിനായി ഓപ്പണറായി ഇറങ്ങിയെങ്കിലും എട്ട് പന്തില്‍ നാലു റണ്‍സെടുത്ത് പുറത്തായി. ഗില്ലിനെ അഭിലാഷ് ഷെട്ടിയുടെ പന്തില്‍ കൃഷ്ണന്‍ ശ്രീജിത്ത് ക്യാച്ചെടുത്ത് പുറത്താക്കിയപ്പോള്‍ പഞ്ചാബിന്‍റെ ഒന്നാം ഇന്നിംഗ്സ് ആദ്യ ദിനം ലഞ്ചിന് മുമ്പ് 55 റണ്‍സില്‍ അവസാനിച്ചു. 29 ഓവര്‍ മാത്രമാണ് പഞ്ചാബിന്‍റെ ഒന്നാം ഇന്നിംഗ്സ് നീണ്ടത്.
ചാമ്പ്യൻസ് ട്രോഫിക്കുള്ള ഇന്ത്യൻ ടീമിന്‍റെ വൈസ് ക്യാപ്റ്റനായ ഗില്‍ ആണ് ഇന്ന് പഞ്ചാബിനെ നയിക്കുന്നത്. ഓപ്പണര്‍ അഭിഷേക് ശര്‍മ ഇംഗ്ലണ്ടിനെതിരായ ടി20 പരമ്പര കളിക്കുന്ന ഇന്ത്യൻ ടീമിനൊപ്പമായതിനാല്‍ പ്രഭ്‌സിമ്രാൻ സിംഗിനൊപ്പം ഗില്ലാണ് പഞ്ചാബിനായി ഇന്നിംഗ്സ് ഓപ്പണ്‍ ചെയ്തത്. എന്നാല്‍ നാലാം ഓവറിലെ രണ്ടാം പന്തില്‍ ഗില്‍ വീണതോടെ പഞ്ചാബിന്‍റെ കൂട്ടത്തകര്‍ച്ചയും തുടങ്ങി. പ്രഭ്‌സിമ്രാന്‍ സിംഗ്(6), പുഖ്രജ് മന്‍(1), അന്‍മോല്‍പ്രീത് സിംഗ്(0), സന്‍വീര്‍ സിംഗ്(1), സപഖ്ദീപ് ബജ്‌വ(0) എന്നിവര്‍ നിരാശപ്പെടുത്തി മടങ്ങിയതോടെ പഞ്ചാബ് 29 ഓവറില്‍ 55 റണ്‍സിന് ഓള്‍ ഔട്ടായി.
16 റണ്‍സെടുത്ത രമണ്‍ദീപ് സിംഗും 12 റണ്‍സെടുത്ത മായങ്ക് മാര്‍ക്കണ്ഡെയുമാണ് പഞ്ചാബ് നിരയില്‍ രണ്ടക്കം കടന്ന രണ്ട് താരങ്ങള്‍. കര്‍ണാടകക്കായി കൗശിക് നാലു വിക്കറ്റെടുത്തപ്പോള്‍ അഭിലാഷ് ഷെട്ടി മൂന്നും പ്രസിദ്ധ് കൃഷ്ണ രണ്ട് വിക്കറ്റുമെടുത്തു. കേരളം ഉള്‍പ്പെട്ട എലൈറ്റ് ഗ്രൂപ്പ് സിയില്‍ അഞ്ച് കളികളില്‍ ഒരു ജയവും നാലു സമനിലകളും അടക്കം 12 പോയന്‍റുള്ള പഞ്ചാബ് 11 പോയന്‍റുമായി അഞ്ചാം സ്ഥാനത്താണ്.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Cricket News അറിയൂ. നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!