കഴിഞ്ഞ സീസണില്‍ കൊല്‍ക്കത്തയുടെ ഓപ്പണറായിരുന്ന ഫില്‍ സാള്‍ട്ടിനെ 11.50 കോടി മുടക്കിയാണ് ആര്‍സിബി ഐപിഎല്‍ ലേലത്തില്‍ ടീമിലെത്തിച്ചത്.

കൊല്‍ക്കത്ത: ടി20 പരമ്പരയിലെ ആദ്യ മത്സരത്തില്‍ ഇംഗ്ലണ്ടിനെതിരെ ഇന്ത്യ ഏഴ് വിക്കറ്റിന്‍റെ ആധികാരിക ജയം നേടിയതിന് പിന്നാലെ റോയല്‍ ചലഞ്ചേഴ്സ് ബെംഗലൂരുവിന് ട്രോളുമായി ആരാധകര്‍. ഐപിഎല്‍ താരലേലത്തില്‍ ആര്‍സിബി ടീമിലെത്തിച്ച മൂന്ന് വെടിക്കെട്ട് താരങ്ങളുടെ നിറം മങ്ങിയ പ്രകടനമാണ് ആരാധകരുടെ പരിഹാസത്തിന് കാരണമായത്.

ഐപിഎല്‍ താരലേലത്തില്‍ ആര്‍സിബി ടീമിലെത്തിച്ച ഫില്‍ സാള്‍ട്ടും ലിയാം ലിവിംഗ്‌സ്റ്റണും ജേക്കബ് ബേഥലും ഇന്നെല ഇംഗ്ലണ്ടിന്‍റെ പ്ലേയിംഗ് ഇലവനില്‍ കളിച്ചെങ്കിലും മൂന്ന് പേരും കൂടി ചേര്‍ന്ന് ആകെ നേടിയത് ഏഴ് റണ്‍സ് മാത്രമായിരുന്നു. ഇംഗ്ലണ്ടിന്‍റെ ഓപ്പണറായ ഫില്‍ സാള്‍ട്ട് പൂജ്യത്തിന് പുറത്തായപ്പോള്‍ ലിയാം ലിവിംഗ്സ്റ്റണും പൂജ്യനായി മടങ്ങി. ബിഗ് ബാഷ് ലീഗില്‍ വെടിക്കെട്ട് പ്രകടനത്തിനുശേഷം എത്തിയ ജേക്കബ് ബേഥലാകട്ടെ 14 പന്തില്‍ ഏഴ് റണ്‍സെടുത്ത് പുറത്തായി.

രഞ്ജിയിലും രക്ഷയില്ല, നിരാശപ്പെടുത്തി വീണ്ടും രോഹിത്, യശസ്വി ജയ്സ്വാളും പുറത്ത്; മുംബൈക്ക് കൂട്ടത്തകർച്ച

കഴിഞ്ഞ സീസണില്‍ കൊല്‍ക്കത്തയുടെ ഓപ്പണറായിരുന്ന ഫില്‍ സാള്‍ട്ടിനെ 11.50 കോടി മുടക്കിയാണ് ആര്‍സിബി ഐപിഎല്‍ ലേലത്തില്‍ ടീമിലെത്തിച്ചത്. ഈഡന്‍ ഗാര്‍ഡന്‍സ് ഹോം ഗ്രൗണ്ടായിട്ടും ഫില്‍ സാള്‍ട്ട് ആദ്യ ഓവറില്‍ തന്നെ അര്‍ഷ്ദീപ് സിംഗിന്‍റെ പന്തില്‍ സഞ്ജു സാംസണ് ക്യാച്ച് നല്‍കി പുറത്താവുകയായിരുന്നു.

Scroll to load tweet…

പഞ്ചാബ് താരമായിരുന്ന ലിയാം ലിവിംഗ്സ്റ്റണായി 8.75 കോടിയായിരുന്നു ആര്‍സിബി ലേലത്തില്‍ മുടക്കിയത്. വരുണ്‍ തക്രവര്‍ത്തിയുടെ സ്പിന്നിന് മുന്നിവാണ് ലിവിംഗ്‌സ്റ്റണ്‍ വീണത്. 2.6 കോടിക്കാണ് ജേക്കബ് ബേഥല്‍ ആദ്യമായി ഐപിഎല്‍ കളിക്കാനായി ആര്‍സിബിയിലെത്തിയത്. ഹാര്‍ദ്ദിക് പാണ്ഡ്യയുടെ പന്തില്‍ അഭിഷേക് ശര്‍മക്ക് ക്യാച്ച് നല്‍കിയാണ് ജേക്കബ് ബേഥല്‍ പുറത്തായത്. ആദ്യം ബാറ്റ് ചെയ്ത ഇംഗ്ലണ്ട് 20 ഓവറില്‍ 132 റണ്‍സിന് ഓള്‍ ഔട്ടായപ്പോള്‍ ഇന്ത്യ മൂന്ന് വിക്കറ്റ് നഷ്ടത്തില്‍ ലക്ഷ്യത്തിലെത്തി.

Scroll to load tweet…
Scroll to load tweet…
Scroll to load tweet…
Scroll to load tweet…
Scroll to load tweet…

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക