
മുംബൈ: ഓസ്ട്രേലിയന്‍ പര്യടനത്തില്‍ ഇന്ത്യക്കായി തിളങ്ങാന്‍ കഴിയാതിരുന്ന ക്യാപ്റ്റന്‍ രോഹിത് ശര്‍മക്ക് രഞ്ജി ട്രോഫിയിലും രക്ഷയില്ല. ജമ്മു കശ്മീരിനെതിരായ മത്സരത്തില്‍ ടോസ് നേടി ബാറ്റിംഗിനിറങ്ങിയ മുംബൈക്കായി ഓപ്പണറായി ഇറങ്ങിയ രോഹിത് ശര്‍മ 19 പന്തില്‍ മൂന്ന് റണ്‍സെടുത്ത് പുറത്തായി. ഉമര്‍ നസീറിന്‍റെ പന്തില്‍ പി കെ ദോഗ്രക്ക് ക്യാച്ച് നല്‍കി രോഹിത് പുറത്താവുകയായിരുന്നു.
ഓസ്ട്രേലിയയില്‍ ഇന്ത്യയുടെ ടോപ് സ്കോററായ യശസ്വ ജയ്സ്വാളിനും രഞ്ജി തിരിച്ചുവരവില്‍ തിളങ്ങാനായില്ല. എട്ട് പന്തില്‍ നാലു റണ്‍സെടുത്ത യശസ്വി ജയ്സ്വാള്‍ അക്വിബ് നഖ്‌വിയുടെ പന്തില്‍ വിക്കറ്റിന് മുന്നില്‍ കുടുങ്ങി. പിന്നാലെ ക്യാപ്റ്റന്‍ അജിങ്ക്യാ രാഹനെയും ഹാര്‍ദ്ദിക് തമോറും, ശിവം ദുബെയും(0), ഷംസ് മുലാനിയും(0) കൂടി പുറത്തായതോടെ ജമ്മു കശ്മീരിനെതിരെ ഒടുവില്‍ വിവരം ലഭിക്കുമ്പോള്‍ മുംബൈ ആറ് വിക്കറ്റ് നഷ്ടത്തില്‍ 42 റണ്‍സെന്ന നിലയിൽ ബാറ്റിംഗ് തകര്‍ച്ചയെ നേരിടുകയാണ്.
രഞ്ജി ട്രോഫി: കേരളത്തിനെതിരെ മധ്യപ്രദേശിന്‍റെ തുടക്കം തകര്‍ച്ചയോടെ, 2 വിക്കറ്റ് നഷ്ടം
11 റണ്ണുമായി ശ്രേയസ് അയ്യരും റണ്ണൊന്നുമെടുക്കാതെ ഷാര്‍ദ്ദുല്‍ താക്കൂറും ക്രീസില്‍. ജമ്മു കശ്മീരിനായി ഉമർ നസീര്‍ നാലു വിക്കറ്റെടുത്തു. 2015നുശേഷം ആദ്യമായാണ് രോഹിത് ശര്‍മ രഞ്ജി ട്രോഫിയില്‍ കളിക്കാനിറങ്ങുന്നത്. 17 വര്‍ഷത്തിനിടെ ആദ്യമായാണ് ഇന്ത്യൻ ടെസ്റ്റ് ടീം ക്യാപ്റ്റന്‍ ഒരു രഞ്ജി മത്സരം കളിക്കാനിറങ്ങിയത് എന്ന പ്രത്യേകതയുമുണ്ട്. അനില്‍ കുംബ്ലെയാണ് ഇന്ത്യൻ ക്യാപ്റ്റനായിരിക്കെ അവസാനമായി രഞ്ജി ട്രോഫിയില്‍ കളിക്കാനിറങ്ങിയ താരം. രോഹിത്തും യശസ്വിയും ശ്രേയസും മുംബൈയുടെ പ്ലേയിംഗ് ഇലവനിലെത്തിയപ്പോള്‍ പൃഥ്വി ഷായ്ക്കും സൂര്യാന്‍ഷ് ഷെഡ്ജെയും പ്ലേയിംഗ് ഇലവനില്‍ നിന്ന് പുറത്തായി
എലൈറ്റ് ഗ്രൂപ്പ് എയില്‍ അഞ്ച് മത്സരങ്ങള്‍ പൂര്‍ത്തിയാക്കി മുംബൈ മൂന്ന് ജയവുമായി 22 പോയന്‍റോടെ മൂന്നാം സ്ഥാനത്താണ്. 23 പോയന്‍റുള്ള ജമ്മു കശ്മീര്‍ രണ്ടാമതും 27 പോയന്‍റുള്ള ബറോഡ ഒന്നാമതുമാണ്.
മുംബൈ പ്ലേയിംഗ് ഇലവന്‍: യശസ്വി ജയ്‌സ്വാൾ, രോഹിത് ശർമ, അജിങ്ക്യ രഹാനെ (ക്യാപ്റ്റൻ), ശ്രേയസ് അയ്യർ, ഹാർദിക് താമോർ (WK), ശിവം ദുബെ, ശാർദുൽ താക്കൂർ, ഷംസ് മുലാനി, തനുഷ് കോട്ടിയൻ, മോഹിത് അവസ്തി, കാർഷ് കോത്താരി
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Cricket News അറിയൂ. നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!