പ്രതീക്ഷക്ക് വകയുണ്ട്, ഓസീസിനെതിരെ ശുഭ്‌മാൻ ഗിൽ കളിക്കുന്ന കാര്യത്തിൽ പുതിയ വിവരങ്ങളുമായി ദ്രാവിഡ്

Published : Oct 06, 2023, 10:23 PM ISTUpdated : Oct 06, 2023, 10:41 PM IST
പ്രതീക്ഷക്ക് വകയുണ്ട്, ഓസീസിനെതിരെ ശുഭ്‌മാൻ ഗിൽ കളിക്കുന്ന കാര്യത്തിൽ പുതിയ വിവരങ്ങളുമായി ദ്രാവിഡ്

Synopsis

ഗില്ലിന്‍റെ ആരോഗ്യനിലയിലെ പുരോഗതി മെഡിക്കല്‍ സംഘം ഓരോ ദിവസവും വിലയിരുത്തിയശേഷം മത്സരദിവസമായ ഞായറാഴ്ച മാത്രമെ ഗില്ലിന് കളിക്കാനാവുമോ എന്ന് പറയാനാകു എന്നും ദ്രാവിഡ് പറഞ്ഞു. നിര്‍ണായക മത്സരത്തില്‍ മിന്നും ഫോമിലുള്ള ഗില്ലിന്‍റെ അഭാവം ഇന്ത്യക്ക് തിരിച്ചടിയാകുമെന്ന വിലയിരുത്തലിനിടെയാണ് പ്രതീക്ഷ നല്‍കുന്ന വാക്കുകളുമായി കോച്ച് തന്നെ രംഗത്തെത്തിയത്.  

ചെന്നൈ: ലോകകപ്പിലെ ആദ്യ മത്സരത്തില്‍ ഞായറാഴ്ച ഓസ്ട്രേലിയയെ നേരിടാനിറങ്ങുന്ന ടീം ഇന്ത്യക്ക് പ്രതീക്ഷ നല്‍കുന്ന വാക്കുകളുമായി കോച്ച് രാഹുല്‍ ദ്രാവിഡ്. ഡെങ്കിപ്പനി ബാധിച്ച ഓപ്പണര്‍ ശുഭ്മാന്‍ ഗില്ലിന്‍റെ ആരോഗ്യനിലയില്‍ നല്ല പുരോഗതിയുണ്ടെന്നും ഞായറാഴ്ച ഗില്‍ കളിക്കില്ലെന്ന് പറയാനായിട്ടില്ലെന്നും ദ്രാവിഡ് പറഞ്ഞു. മെഡിക്കല്‍ സംഘം ഗില്ലിന്‍റെ ആരോഗ്യനില സസൂഷ്മം വിലയിരുത്തുന്നുണ്ടെന്നും ഓസ്ട്രേലിയക്കെതിരായ മത്സരത്തില്‍ നിന്ന് ഗില്‍ പുറത്തായിട്ടില്ലെന്നും ദ്രാവിഡ് വാര്‍ത്താ സമ്മേളനത്തില്‍ വ്യക്തമാക്കി.

ഗില്ലിന്‍റെ ആരോഗ്യനിലയിലെ പുരോഗതി മെഡിക്കല്‍ സംഘം ഓരോ ദിവസവും വിലയിരുത്തിയശേഷം മത്സരദിവസമായ ഞായറാഴ്ച മാത്രമെ ഗില്ലിന് കളിക്കാനാവുമോ എന്ന് പറയാനാകു എന്നും ദ്രാവിഡ് പറഞ്ഞു. നിര്‍ണായക മത്സരത്തില്‍ മിന്നും ഫോമിലുള്ള ഗില്ലിന്‍റെ അഭാവം ഇന്ത്യക്ക് തിരിച്ചടിയാകുമെന്ന വിലയിരുത്തലിനിടെയാണ് പ്രതീക്ഷ നല്‍കുന്ന വാക്കുകളുമായി കോച്ച് തന്നെ രംഗത്തെത്തിയത്.

അന്ന് ബൗൺസർ എറിഞ്ഞ് മുഖം പൊളിച്ച ഹാരിസ് റൗഫിനെ സിക്സിന് പറത്തിയൊരു കണ്ണിറുക്കൽ, ഇത് ഡി ലീഡിന്‍റെ പ്രതികാരം

ഈ വര്‍ഷം കളിച്ച 20 മത്സരങ്ങളില്‍ 1230 റണ്‍സടിച്ച ഗില്ലാണ് ഏകദിനങ്ങളിലെ ടോപ് സ്കോറര്‍. 72.35 ശരാശരിയും 105.03 സ്ട്രൈക്ക് റേറ്റുമുള്ള ഗില്‍ ഈ വര്‍ഷം അഞ്ച് സെഞ്ചുറി നേടി. കഴിഞ്ഞ മാസം നടന്ന ഏഷ്യാ കപ്പില്‍ 302 റണ്‍സുമായി ഇന്ത്യയുടെ ടോപ് സ്കോററായതും ഗില്ലായിരുന്നു. ഏകദിന റാങ്കിംഗില്‍ പാകിസ്ഥാന്‍ നായകന്‍ ബാബര്‍ അസമിന്‍റെ  ഒന്നാം റാങ്കിന് തൊട്ടടുത്ത് എത്തിയിരിക്കുന്ന ഗില്ലിന് ലോകകപ്പില്‍ ഓസ്ട്രേലിയക്കെതിരെ മികവ് കാട്ടിയാല്‍ ഒന്നാം സ്ഥാനത്തേക്ക് ഉയരാനാവും. ഇന്ന് നടന്ന മത്സരത്തില്‍ നെതര്‍ലന്‍ഡ്സിനെതിരെ ബാബര്‍ അസം അഞ്ച് റണ്‍സ് മാത്രമെടുത്ത് പുറത്താവുകയും ചെയ്തിരുന്നു. ഏകദിനങ്ങളില്‍ ഒരു കലണ്ടര്‍ വര്‍ഷം ഏറ്റവും കൂടുതല്‍ റണ്‍സെന്ന സച്ചിന്‍ ടെന്‍ഡുക്കറുടെ എക്കാലത്തെയും റെക്കോര്‍ഡ്(1894) മറികടക്കാന്‍ ഗില്ലിന് 665 റണ്‍സ് കൂടി വേണം.

രോഹിത്തിന് അങ്ങ് ജര്‍മനിയിലുമുണ്ട് പിടി, ഇന്ത്യൻ ക്രിക്കറ്റ് ടീമിന് വിജയാശംസയുമായി ജര്‍മന്‍ ഫുട്ബോള്‍ ഇതിഹാസം

ഓസ്ട്രേലിയക്കെതിരെ ഗില്ലിന് കളിക്കാനായില്ലെങ്കില്‍ ഇടം കൈയന്‍ ഓപ്പണറും വിക്കറ്റ് കീപ്പറുമായ ഇഷാന്‍ കിഷനാകും ക്യാപ്റ്റന്‍ രോഹിത് ശര്‍മക്കൊപ്പം ഇന്നിംഗ്സ് ഓപ്പണ്‍ ചെയ്യുക. ഏഷ്യാ കപ്പില്‍ മധ്യനിരയില്‍ ഇറങ്ങി പാകിസ്ഥാനെതിരെ 81 പന്തില്‍ 82 റണ്‍സടിച്ച് കിഷന്‍ തിളങ്ങിയിരുന്നു. ചെന്നൈയിലെ സ്പിന്നര്‍മാരെ തുണക്കുമെന്ന് കരുതുന്നതിനാല്‍ സ്പിന്നര്‍മാര്‍ക്കെതിരെ മികച്ച റെക്കോര്‍ഡുള്ള ഗില്ലിന്‍റെ അഭാവം തിരിച്ചടിയാകുമോ എന്ന ആശങ്ക ഇന്ത്യക്കുണ്ട്.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക

PREV
click me!

Recommended Stories

സെഞ്ചുറിയുമായി ജയ്സ്വാൾ, അര്‍ധസെഞ്ചുറിയുമായി രോഹിത്തും കോലിയും, ദക്ഷിണാഫ്രിക്കയെ തകര്‍ത്ത് ഇന്ത്യക്ക് പരമ്പര
മുഷ്താഖ് അലി ട്രോഫി റണ്‍വേട്ടയില്‍ ആദ്യ പത്തിലേക്ക് കുതിച്ചെത്തി സഞ്ജു സാംസൺ, ഒന്നാമൻ ചെന്നൈയുടെ യുവ ഓപ്പണര്‍