'ഗംഭീര്‍ നല്‍കുന്ന പ്രചോദനം ചെറുതല്ല'; ഇംഗ്ലണ്ടില്‍ യുവതാരങ്ങള്‍ക്ക് തിളങ്ങാന്‍ കഴിയുമെന്ന് ഇന്ത്യന്‍ ക്യാപ്റ്റന്‍ ശുഭ്മാന്‍ ഗില്‍

Published : Jun 16, 2025, 01:06 PM ISTUpdated : Jun 16, 2025, 01:07 PM IST
Head coach Gautam Gambhir and skipper Shubman Gill. (Photo- BCCI)

Synopsis

ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് പരമ്പര വെല്ലുവിളി നിറഞ്ഞതാണെങ്കിലും യുവതാരങ്ങള്‍ മികവ് പുറത്തെടുക്കുമെന്ന് ഇന്ത്യന്‍ ക്യാപ്റ്റന്‍ ശുഭ്മാന്‍ ഗില്‍.

ലണ്ടന്‍: ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് പരമ്പര വെല്ലുവിളി ഉയര്‍ത്തുമെങ്കിലും ടീമിന് മുന്നേറാന്‍ കഴിയുമെന്ന് ഇന്ത്യന്‍ ക്യാപ്റ്റന്‍ ശുഭ്മാന്‍ ഗില്‍. എല്ലാവരും സന്തോഷവാന്മാരാകുന്ന സാഹചര്യം ടീമില്‍ നിലനിര്‍ത്തും. രോഹിത് ശര്‍മ, വിരാട് കോലി എന്നിവരുടെ അസാന്നിധ്യം തിരിച്ചടിയാണെങ്കിലും യുവനിര പ്രതീക്ഷ കാക്കുമെന്നും ഇന്ത്യന്‍ നായകന്‍. രോഹിത് വിരമിച്ച സാഹചര്യത്തിലാണ് ഗില്‍ ഇന്ത്യയുടെ ക്യാപ്റ്റനാകുന്നുത്. ഗില്ലിന് കീവില്‍ ഇംഗ്ലണ്ടിനെതിരെ അഞ്ച് ടെസ്റ്റുകളാണ് ഇന്ത്യ കളിക്കുന്നത്.

രോഹിതും കോലിയും ഇല്ലാത്ത ഇന്ത്യന്‍ ടീമിനെ വിജയിപ്പിക്കുക ഈ 25ക്കാരന്റെ മുന്നിലെ ആദ്യ കടമ്പ. മുന്നോട്ടുള്ള പ്രയാണത്തില്‍ വെല്ലുവിളികള്‍ തരണം ചെയ്യാന്‍ താന്‍ തയ്യാറാണെന്ന് വ്യക്തമാക്കുകയാണ് ഇന്ത്യന്‍ നായകന്‍. കോച്ച് ഗൗതം ഗംഭീര്‍ ടീമിന് നല്‍കുന്ന പ്രചോദനം ചെറുതല്ല. ഇംഗ്ലണ്ടില്‍ യുവതാരങ്ങളടക്കം മികവ് പുറത്തെടുക്കും. രോഹിതും കോലിയും നല്‍കിയ അനുഭവ സമ്പത്ത് ക്യാപ്റ്റനെന്ന നിലയില്‍ ഗുണം ചെയ്യും. ജസ്പ്രിത് ബുമ്രയ്ക്ക് അമിത ജോലിഭാരം നല്‍കില്ലെന്നും ദിനേഷ് കാര്‍ത്തികുമായി നടത്തിയ അഭിമുഖത്തില്‍ ശുഭ്മന്‍ ഗില്‍ വ്യക്തമാക്കി. 20ന് ഹെഡിംഗ്ലിയിലാണ് അഞ്ച് മത്സരങ്ങളുള്ള പരമ്പരയിലെ ആദ്യ മത്സരം തുടങ്ങുന്നത്.

അതേസമയം, ഗില്ലിന് നിര്‍ദേശവുമായി മുന്‍ ഇന്ത്യന്‍ താരം ആകാശ് ചോപ്ര രംഗത്തെത്തി. പ്ലേയിങ് ഇലവനില്‍ ബാറ്റിംഗ് ആഴം കൂട്ടാന്‍ വേണ്ടി ബൗളിംഗ് ഡിപ്പാട്ട്മെന്റില്‍ വിട്ടുവീഴ്ച്ച ചെയ്യരുതെന്ന് ചോപ്ര പറഞ്ഞു. അദ്ദേഹത്തിന്റെ വാക്കുകള്‍... ''പ്ലേയിംഗ് ഇലവനില്‍ പാളിച്ച സംഭവിച്ചതുകൊണ്ടാണ് ബോര്‍ഡര്‍ ഗാവസ്‌കര്‍ ട്രോഫിയിലും അതിന് മുമ്പ് സ്വന്തം മണ്ണില്‍ ന്യൂസിലാന്‍ഡിനോടും തോറ്റത്. ബാറ്റിങ് ആഴം കൂട്ടാന്‍ ബൗളിങ് നിരയില്‍ വിട്ടുവീഴ്ച ചെയ്തു. അത് നിരാശപ്പെടുത്തുന്ന ഫലമാണ് തന്നത്. നായകനെന്ന നിലയില്‍ തന്റെ ആദ്യ പരമ്പരയില്‍ ഗില്‍ ഈ പിഴവ് ആവര്‍ത്തിക്കാതിരിക്കാന്‍ നോക്കണം.'' ചോപ്ര പറഞ്ഞു.

നേരത്തെ, മുന്‍ ഇന്ത്യന്‍ താരം ആര്‍ അശ്വിനും പ്ലേയിംഗ് ഇലവനെ കുറിച്ച് സംസാരിച്ചിരുന്നു. സ്പിന്നര്‍ കുല്‍ദീപ് യാദവിനെ മുഴുവന്‍ ടെസ്റ്റിലും ഉള്‍പ്പെടുത്തണമെന്നാണ് അശ്വിന്‍ വ്യക്തമാക്കിയത്. അശ്വിന്റെ വാക്കുകള്‍... ''ബാറ്റര്‍മാര്‍ മികച്ച പ്രകടനം പുറത്തെടുക്കുമ്പോള്‍, ഏറ്റവും മികച്ച ബൗളിംഗ് ആക്രമണം ആവശ്യമാണ്. അവരാണ് മത്സരം വിജയിപ്പിക്കുക. പിച്ചില്‍ ഈര്‍പ്പമുണ്ടെങ്കില്‍ കുല്‍ദീപ് ടീമില്‍ ഉണ്ടായിരിക്കണം.'' അശ്വിന്‍ വ്യക്തമാക്കി.

PREV
Read more Articles on
click me!

Recommended Stories

'എന്താണ് തന്റെ റോൾ എന്ന് ആ താരത്തിന് വ്യക്തമായ നിർദേശം നൽകണം'; ​ഗംഭീറിന്റെ നടപടിയിൽ വിമർശനവുമായി മുൻതാരം
വിവാഹം നീട്ടിവെച്ച ശേഷമുള്ള സ്മൃതി മന്ദാനയുടെ ആദ്യ സോഷ്യൽ മീഡിയ പോസ്റ്റ്, ആരാധകർക്കിടയിൽ ചർച്ചയായി ഒരു കാര്യം! വിവാഹ നിശ്ചയ മോതിരം കാണാനില്ല