'മൂന്ന് ഫോര്‍മാറ്റുകളും കൈകാര്യം ചെയ്യുക വെല്ലുവിളിയാണ്'; വ്യക്തമാക്കി ഇന്ത്യന്‍ ക്യാപ്റ്റന്‍ ശുഭ്മാന്‍ ഗില്‍

Published : Nov 13, 2025, 04:14 PM IST
Shubman Gill

Synopsis

മൂന്ന് ഫോര്‍മാറ്റുകളിലും കളിക്കുന്നത് മാനസികമായി വെല്ലുവിളിയാണെന്ന് ഇന്ത്യന്‍ ക്യാപ്റ്റന്‍ ശുഭ്മാന്‍ ഗില്‍. 

കൊല്‍ക്കത്ത: മൂന്ന് ഫോര്‍മാറ്റിലും ഉത്തരവാദിത്തങ്ങള്‍ കൈകാര്യം ചെയ്യുന്നത് വെല്ലുവിളിയാണെന്ന് ഇന്ത്യന്‍ ക്യാപ്റ്റന്‍ ശുഭ്മാന്‍ ഗില്‍. നിലവില്‍ ടെസ്റ്റ് - ഏകദിന ഫോര്‍മാറ്റുകളില്‍ ഇന്ത്യയെ നയിക്കുന്ന ഗില്‍ അടുത്തിടെ ടി20യില്‍ വൈസ് ക്യാപ്റ്റനായിരുന്നു. ഇംഗ്ലണ്ടിനെതിരെ ടെസ്റ്റ് പരമ്പരയില്‍ മികച്ച പ്രകടനം പുറത്തെടുത്തെങ്കിലും നിശ്ചിത ഓവര്‍ ക്രിക്കറ്റില്‍ വിമര്‍ശനങ്ങള്‍ നേരിടുകയാണ് താരം. ഓസീസിനെതിരെ അഞ്ച് ടി20 മത്സരങ്ങളുടെ പരമ്പര കഴിഞ്ഞ് തിരിച്ചെത്തിയ ഗില്‍ നാളെ ദക്ഷിണാഫ്രിക്കയെ നേരിടാനുള്ള തയ്യാറെടുപ്പിലാണ്.

ഇതിനിടെ ജോലിഭാരത്തെ കുറിച്ച് സംസാരിക്കുകയാണ് ഗില്‍. ''ജോലിഭാരം എങ്ങനെ കൈകാര്യം ചെയ്യണമെന്ന് ഞാന്‍ ഇപ്പോഴും ചിന്തിച്ചുകൊണ്ടിരിക്കുകയാണ്. ഏഷ്യാ കപ്പ് മുതല്‍ ഞങ്ങള്‍ തുടര്‍ച്ചയായി കളിക്കുകയും വ്യത്യസ്ത രാജ്യങ്ങളിലേക്ക് യാത്ര ചെയ്യുകയും, നാലഞ്ച് ദിവസത്തിനുള്ളില്‍ ഫോര്‍മാറ്റുകളില്‍ കളിക്കുകയും ചെയ്യുന്നു. കളിക്കുന്ന ഫോര്‍മാറ്റുകളിലെല്ലാം മികച്ച പ്രകടനം കാഴ്ചവയ്ക്കാനും വിജയിക്കാനും എനിക്ക് ചെയ്യാന്‍ കഴിയുന്നതെല്ലാം ഞാന്‍ ചെയ്യുന്നു. പക്ഷേ വെല്ലുവിളി തീര്‍ച്ചയായും ശാരീരികത്തേക്കാള്‍ മാനസികമാണ്.'' ഗില്‍ പറഞ്ഞു.

മുഹമ്മദ് ഷമി ടെസ്റ്റ് ടീമില്‍ തിരിച്ചെത്തുമോ എന്നുള്ള ചോദ്യത്തിനും ഗില്‍ മറുപടി നല്‍കി. ഗില്‍ ഷമി ഇന്ത്യന്‍ ടീമില്‍ തിരിച്ചെത്തുന്ന കാര്യം സംശയത്തിലാണെന്ന സൂചന നല്‍കിയത്. ''മുഹമ്മദ് ഷമിയുടെ നിലവാരമുള്ള അധികം ബൗളര്‍മാരൊന്നും നമുക്കില്ല. പക്ഷെ അതേസമയം, ഇപ്പോള്‍ ഇന്ത്യക്കായി കളിക്കുന്ന ബൗളര്‍മാരുടെ കാര്യവും നമുക്ക് കണക്കിലെടുക്കേണ്ടതുണ്ട്. ആകാശ് ദീപ്, മുഹമ്മദ് സിറാജ്, ജസ്പ്രീത് ബുമ്ര, പ്രസിദ്ധ് കൃഷ്ണ എന്നിവരെല്ലാം ഇന്ത്യക്കായി അസാമാന്യ പ്രകടനമാണ് പുറത്തെടുത്തിട്ടുള്ളത്. പ്രത്യേകിച്ച് വിദേശ പരമ്പരകളില്‍. അതുകൊണ്ട് തന്നെ ഷമിയെ പോലുള്ളവരുടെ അസാന്നിധ്യം വലിയ നഷ്ടമാണെങ്കില്‍ പോലും നമുക്ക് ഭാവിയിലേക്ക് കൂടി നോക്കേണ്ടതുണ്ട്.'' ഗില്‍ വ്യക്തമാക്കി.

മുഹമ്മദ് ഷമി ഇന്ത്യന്‍ ടീമിന്റെ ഭാവി പദ്ധതികളിലുണ്ടോ എന്ന ചോദ്യത്തിന് ഒരു ചിരി മാത്രമായിരുന്നു ഗില്ലിന്റെ മറുപടി. ഫിറ്റ്‌നെസിന്റെയും സെലക്ഷന്റെയുമെല്ലാം കാര്യത്തില്‍ന് സെലക്ടര്‍മാര്‍ക്കാകും ഉത്തരം പറയാനാകുക എന്നും ഗില്‍ പിന്നീട് വ്യക്തമാക്കി.

PREV
Read more Articles on
click me!

Recommended Stories

ടി20 പരമ്പരയില്‍ ഗില്‍ തന്നെ ഓപ്പണറാകും, നിലപാട് വ്യക്തമാക്കി ഗംഭീര്‍, സഞ്ജുവിന് വീണ്ടും കാത്തിരിപ്പ്
സെഞ്ചുറിയുമായി ജയ്സ്വാൾ, അര്‍ധസെഞ്ചുറിയുമായി രോഹിത്തും കോലിയും, ദക്ഷിണാഫ്രിക്കയെ തകര്‍ത്ത് ഇന്ത്യക്ക് പരമ്പര