ഗില്‍ ഓപ്പണറല്ല, കളിപ്പിക്കേണ്ടത് മധ്യനിരയില്‍: വിമർശനവുമായി മുന്‍ സെലക്ടർ

By Web TeamFirst Published Jun 26, 2021, 1:51 PM IST
Highlights

ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനലില്‍ ടീം ഇന്ത്യ ന്യൂസിലന്‍ഡിനോട് പരാജയപ്പെട്ടതിന് പിന്നാലെയാണ് ഇന്ത്യന്‍ മുന്‍ താരത്തിന്‍റെ പ്രതികരണം

മുംബൈ: ഇന്ത്യന്‍ ക്രിക്കറ്റ് താരം ശുഭ്‍മാന്‍ ഗില്‍ ഓപ്പണറല്ലെന്നും മധ്യനിരയിലാണ് കളിപ്പിക്കേണ്ടതെന്നും മുൻ സെലക്ടർ ഗഗൻ ഖോഡ. സതാംപ്ടണിലെ ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനലില്‍ രവീന്ദ്ര ജഡേജയ്ക്ക് പകരം അധിക ബാറ്റ്സ്‍മാനെയോ പേസ് ഓള്‍റൌണ്ടറേയോ ആയിരുന്നു കളിപ്പിക്കേണ്ടിയിരുന്നത് എന്നും ഖോഡ പറഞ്ഞു. 

'ശുഭ്‍മാന്‍ ഗില്‍ ഓപ്പണറല്ല. വിവിഎസ് ലക്ഷ്‍മണിനെ പോലെയാണ് അദേഹം, മിഡില്‍ ഓർഡറിലാണ് ബാറ്റ് ചെയ്യേണ്ടത്. രണ്ട് മോശം ടെസ്റ്റ് മാത്രം കളിച്ചിട്ടുള്ള മായങ്ക് അഗർവാളിനെയായിരുന്നു ഓപ്പണിംഗിലേക്ക് ഇന്ത്യ തെരഞ്ഞെടുക്കേണ്ടിയിരുന്നത് എന്നും ഇന്ത്യന്‍ മുന്‍താരം വ്യക്തമാക്കി. 

ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനലില്‍ ടീം ഇന്ത്യ ന്യൂസിലന്‍ഡിനോട് പരാജയപ്പെട്ടതിന് പിന്നാലെയാണ് ഗഗൻ ഖോഡയുടെ പ്രതികരണം. ഓപ്പണറായിറങ്ങി മത്സരത്തില്‍ രണ്ട് ഇന്നിംഗ്സിലുമായി 36 റണ്‍സ് മാത്രമാണ് ഗില്‍ നേടിയത്. ആദ്യ ഇന്നിംഗ്സില്‍ 28 റണ്‍സ് നേടിയപ്പോള്‍ രണ്ടാം ഇന്നിംഗ്സില്‍ ഗില്ലിന്‍റെ റണ്‍വേട്ട എട്ട് റണ്‍സിലൊതുങ്ങി. 

ജഡേജയുടെ സെലക്ഷനും വിമർശനം

സതാംപ്ടണിലെ റോസ് ബൌളില്‍ രവീന്ദ്ര ജഡേജയ്ക്ക് പകരം സ്‍പെഷ്യലിസ്റ്റ് ബാറ്റ്സ്മാനെയോ പേസ് ഓള്‍റൌണ്ടറെയായിരുന്നു കളിപ്പിക്കേണ്ടിയിരുന്നതെന്നും ഗഗൻ ഖോഡ പറഞ്ഞു. ബാറ്റ് ചെയ്യാന്‍ കഴിയുമെന്ന് നേരത്തെ തെളിയിച്ചിട്ടുള്ള പേസർ ഷാർദുല്‍ താക്കൂറിനെ ചൂണ്ടിക്കാട്ടിയാണ് ഖോഡയുടെ വാക്കുകള്‍. 

കലാശപ്പോരില്‍ കോലിപ്പടയെ എട്ട് വിക്കറ്റിന് കീഴ്‌പ്പെടുത്തിയാണ് കെയ്‌ന്‍ വില്യംസണിന്‍റെ നേതൃത്വത്തിലുള്ള ന്യൂസിലന്‍ഡ് കപ്പുയര്‍ത്തിയത്. സ്‌കോര്‍: ഇന്ത്യ 217 & 170, ന്യൂസിലന്‍ഡ് 249 & 140/2.

രണ്ടാം ഇന്നിംഗ്‌സില്‍ 139 റണ്‍സ് വിജയലക്ഷ്യവുമായി ഇറങ്ങിയ ന്യൂസിലന്‍ഡ് രണ്ട് വിക്കറ്റ് മാത്രം നഷ്‌ടപ്പെടുത്തി ലക്ഷ്യം മറികടന്നു. ക്യാപ്റ്റന്‍ കെയ്ന്‍ വില്യംസണ്‍ (52*), റോസ് ടെയ്‌ലര്‍ (47*) എന്നിവര്‍ പുറത്താകാതെ നിന്നു. രണ്ടിന്നിംഗ്‌സിലുമായി ഏഴ് വിക്കറ്റ് നേടിയ പേസര്‍ കെയ്ൽ ജാമീസണായിരുന്നു ഫൈനലിലെ താരം. 

ഇംഗ്ലണ്ട് പര്യടനം: ഇടവേള ആഘോഷമാക്കാന്‍ കോലിപ്പട; പദ്ധതികളിങ്ങനെ

ഐപിഎല്‍ ഫൈനല്‍ കഴിഞ്ഞതിന് തൊട്ടു പിന്നാലെ ടി20 ലോകകപ്പ് ദുബായില്‍ തുടങ്ങും

ഓസ്ട്രേലിയന്‍ ടീമില്‍ നിന്ന് വിട്ടു നില്‍ക്കുന്നവരെ ടി20 ലോകകപ്പിനും പരിഗണിച്ചേക്കില്ലെന്ന സൂചന നല്‍കി ഫിഞ്ച്

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്‍റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്‍തും സാമൂഹ്യഅകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona

click me!