
ചെന്നൈ: നൂറാം ടെസ്റ്റിൽ സെഞ്ച്വറി നേട്ടവുമായി ഇംഗ്ലണ്ട് നായകൻ ജോ റൂട്ട്. ചെന്നൈ ടെസ്റ്റിൽ ഇന്ത്യക്കെതിരെ നേരിട്ട 164ആം പന്തിലാണ് റൂട്ടിന്‍റെ സെഞ്ച്വറി. തുടർച്ചയായ മൂന്നാം ടെസ്റ്റിലാണ് ഇംഗ്ലണ്ട് നായകൻ സെഞ്ച്വറി നേടുന്നത്.
ശ്രീലങ്കയ്ക്കെതിരെ കളിച്ച രണ്ട് ടെസ്റ്റിലും സെഞ്ച്വറി നേടിയ മികവ് ചെന്നൈയിലും ആവർത്തിക്കുകയായിരുന്നു ഇംഗ്ലീഷ് നായകൻ. നൂറാം ടെസ്റ്റിൽ സെഞ്ച്വറി നേടുന്ന ഒൻപതാമത്തെ ബാറ്റ്സ്മാനാണ് ജോ റൂട്ട്.
കോളിൻ കൗഡ്രേ, ജാവേദ് മിയാൻദാദ്, ഗോർഡൻ ഗ്രീനിഡ്ജ്, അലെക് സ്റ്റുവർട്ട്, ഇൻസമാമുൽ ഹഖ്, റിക്കി പോണ്ടിംഗ്, ഗ്രേം സ്മിത്ത്, ഹാഷിം അംല എന്നിവരാണ് റൂട്ടിന് മുൻപ് നൂറാം ടെസ്റ്റിൽ സെഞ്ച്വറി നേടിയ താരങ്ങൾ.
98. 99, 100 ടെസ്റ്റുകളിൽ സെഞ്ച്വറി നേടുന്ന ആദ്യ ബാറ്റ്സ്മാൻ എന്ന റെക്കോർഡും റൂട്ട് സ്വന്തമാക്കി. ടെസ്റ്റ് കരിയറിലെ ഇരുപതാം സെഞ്ചുറിയാണ് റൂട്ട് ഇന്ന് ചെന്നൈയില്‍ നേടിയത്
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Cricket News അറിയൂ. നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!