പരിക്ക്, ഇന്ത്യക്ക് തിരിച്ചടി! വെസ്റ്റ് ഇന്‍ഡീസിനെതിരെ ഏകദിന പരമ്പരയില്‍ സിറാജ് കളിക്കില്ല

Published : Jul 27, 2023, 04:10 PM IST
പരിക്ക്, ഇന്ത്യക്ക് തിരിച്ചടി! വെസ്റ്റ് ഇന്‍ഡീസിനെതിരെ ഏകദിന പരമ്പരയില്‍ സിറാജ് കളിക്കില്ല

Synopsis

സിറാജിന്‍റെ പകരക്കാരനെ പ്രഖ്യാപിച്ചിട്ടില്ല. ഹാര്‍ദിക് പാണ്ഡ്യ, ഷാര്‍ദുല്‍ ഠാക്കൂര്‍, മുകേഷ് കുമാര്‍, ജയ്‌ദേവ് ഉനദ്ഖട്, ഉമ്രാന്‍ മാലിക്ക് എന്നിവരാണ് ടീമിലുള്ള മറ്റുപേസര്‍മാര്‍.

ബാര്‍ബഡോസ്: വെസ്റ്റ് ഇന്‍ഡീസിനെതിരെ ഏകദിന പരമ്പരയ്ക്കുള്ള ഇന്ത്യന്‍ ടീമില്‍ നിന്ന് മുഹമ്മദ് സാറാജിനെ ഒഴിവാക്കി. കണങ്കാലില്‍ വേദന അനുഭപ്പെട്ടതിനെ തുടര്‍ന്നാണ് തീരുമാനം. ഏകദിന ലോകകപ്പ് ഉള്‍പ്പെടെ പ്രധാന മത്സരങ്ങള്‍ മുന്നില്‍ നില്‍ക്കെ വിശ്രമമെടുക്കാനാണ് സിറാജിനോട് നിര്‍ദേശിച്ചിട്ടുള്ളത്. വെസ്റ്റ് ഇന്‍ഡീസിനെതിരെ അവസാന ടെസ്റ്റില്‍ 31 ഓവറുകളാണ് സിറാജ് എറിഞ്ഞത്. എന്തായാലും സിറാജിന്‍റെ പകരക്കാരനെ പ്രഖ്യാപിച്ചിട്ടില്ല. ഹാര്‍ദിക് പാണ്ഡ്യ, ഷാര്‍ദുല്‍ ഠാക്കൂര്‍, മുകേഷ് കുമാര്‍, ജയ്‌ദേവ് ഉനദ്ഖട്, ഉമ്രാന്‍ മാലിക്ക് എന്നിവരാണ് ടീമിലുള്ള മറ്റുപേസര്‍മാര്‍. സിറാജിന് പകരം മുകേഷ് കുമാര്‍ കളിക്കാന്‍ സാധ്യതയേറെയാണ്. അദ്ദേഹത്തിന് പകരം മുകേഷ് കുമാര്‍ ടീമില്‍ സ്ഥാനം പിടിച്ചേക്കും. നേരത്തെ, ടെസ്റ്റ് പരമ്പരയിലും മുകേഷ് അരങ്ങേറ്റം നടത്തിയിരുന്നു.

ഇന്ന് വൈകിട്ട് ഏഴിന് ബാര്‍ബഡോസിലാണ് മത്സരം. മൂന്ന് മത്സരങ്ങളാണ് പരമ്പരയിലുള്ളത്. ബാര്‍ബഡോസിലാണ് കളിക്കുന്നതെങ്കിലും രോഹിത് ശര്‍മയുടെയും സംഘത്തിന്റെയും ചിന്ത ഇന്ത്യ വേദിയാവുന്ന ലോകകപ്പിനെ കുറിച്ചാണ്. സ്വന്തം കാണികള്‍ക്ക് മുന്നില്‍ ലോക പോരാട്ടത്തിന് ഇറങ്ങുംമുന്‍പ് കെട്ടുറപ്പുള്ള സംഘത്തെ വാര്‍ത്തെടുക്കുകയാണ് ടീം ഇന്ത്യയുടെ ലക്ഷ്യം. ഇന്ത്യയില്‍ ടിവിയില്‍ ഡിഡി സ്‌പോര്‍ട്‌സിലും ലൈവ് സ്ട്രീമിംഗില്‍ ജിയോ സിനിമയിലും ഫാന്‍കോഡ് ആപ്പിലും മത്സരം തത്സമയം കാണാം. 

ഓപ്പണിംഗില്‍ രോഹിത്തിനൊപ്പം ശുഭ്മാന്‍ ഗില്‍ കളിച്ചേക്കും. ഏകദിന ലോകകപ്പിന് യോഗ്യത പോലും നേടാതെ ചരിത്രത്തിലെ ഏറ്റവും വലിയ നിരാശയിലാണ് വെസ്റ്റ് ഇന്‍ഡീസ് ഇറങ്ങുന്നത്. ഷിംറോണ്‍ ഹെറ്റ്മെയ്മറും ഒഷെയ്ന്‍ തോമസും തിരിച്ചെത്തുന്നതോടെ കരുത്ത് വീണ്ടെടുക്കാമെന്ന പ്രതീക്ഷയിലാണ് ഷായ് ഹോപ് നയിക്കുന്ന വിന്‍ഡീസ്. 2019 ഡിസംബറിന് ശേഷം വിന്‍ഡീസിന് ഏകദിനത്തില്‍ ഇന്ത്യയെ തോല്‍പ്പിക്കാനായിട്ടില്ല. ഇതിനിടെ നേര്‍ക്കുനേര്‍വന്ന എട്ട് കളിയിലും ഇന്ത്യ ജയിച്ചു. ബാര്‍ബഡോസില്‍ മഴയ്ക്ക് സാധ്യതയുണ്ടെന്നാണ് കാലാവസ്ഥാ റിപ്പോര്‍ട്ട്. ഇതുകൊണ്ടുതന്നെ ടോസ് നിര്‍ണായകം.

ലോകകപ്പ് യോഗ്യത: ഇന്ത്യയുടെ മത്സരങ്ങള്‍ കടുക്കും! ഗ്രൂപ്പില്‍ കരുത്തര്‍; ഏഷ്യന്‍ ഗെയിംസിലും വെല്ലുവിളി

ഇന്ത്യയുടെ സാധ്യതാ ടീം: രോഹിത് ശര്‍മ, ശുഭ്മാന്‍ ഗില്‍, വിരാട് കോലി, സൂര്യകുമാര്‍ യാദവ്, സഞ്ജു സാംസണ്‍ (വിക്കറ്റ് കീപ്പര്‍), ഹാര്‍ദിക് പാണ്ഡ്യ (വൈസ് ക്യാപ്റ്റന്‍), രവീന്ദ്ര ജഡേജ, ഷാര്‍ദുല്‍ താക്കൂര്‍, മുകേഷ് കുമാര്‍, ഉമ്രാന്‍ മാലിക്, യൂസ്വേന്ദ്ര ചാഹല്‍.

youtubevideo

PREV
Read more Articles on
click me!

Recommended Stories

തൂക്കിയടിച്ച് അഭിഷേക് ശര്‍മ, സിക്സര്‍ വേട്ടയില്‍ റെക്കോര്‍ഡ്
രണ്ടക്കം കടന്നത് 2 പേര്‍ മാത്രം, മണിപ്പൂരിനെ 64 റണ്‍സിന് എറഞ്ഞിട്ട് കേരളം, വിജയ് മർച്ചന്‍റ് ട്രോഫിയിൽ മികച്ച ലീഡിലേക്ക്