പവര്‍പ്ലേയില്‍ നിയന്ത്രണമേറ്റെടുത്ത് ഇന്ത്യന്‍ ബൗളര്‍മാര്‍; പാകിസ്ഥാന് ഭേദപ്പെട്ട തുടക്കം, ഓപ്പണര്‍മാര്‍ തുടരുന്നു

Published : Sep 28, 2025, 08:37 PM IST
Sahibzada Farhan Batting against India

Synopsis

പവര്‍പ്ലേയിലെ ആദ്യ ആറ് ഓവറില്‍ വിക്കറ്റ് നഷ്ടമില്ലാതെ 45 റണ്‍സെടുത്തു. പരിക്കേറ്റ ഹാര്‍ദിക് പാണ്ഡ്യക്ക് പകരം റിങ്കു സിംഗ് ഉള്‍പ്പെടെ മൂന്ന് മാറ്റങ്ങളുമായാണ് ഇന്ത്യ ഇറങ്ങിയത്.

ദുബായ്: ഏഷ്യാ കപ്പ് ഫൈനലില്‍ ഇന്ത്യക്കെതിരെ പാകിസ്ഥാന് ഭേദപ്പെട്ട തുടക്കം. ദുബായ്, രാജ്യന്തര ക്രിക്കറ്റ് സ്റ്റേഡിയത്തില്‍ ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനെത്തിയ പാകിസ്ഥാന്‍ ഒടുവില്‍ വിവരം ലഭിക്കുമ്പോള്‍ ആറ് ഓവറില്‍ വിക്കറ്റ് നഷ്ടമില്ലാതെ 45 റണ്‍സെടുത്തിട്ടുണ്ട്. സാഹിബ്സാദ ഫര്‍ഹാന്‍ (31), ഫഖര്‍ സമാന്‍ (12) എന്നിവരാണ് ക്രീസില്‍. രണ്ട് ഓവര്‍ പൂര്‍ത്തിയാക്കിയ ജസ്പ്രിത് ബുമ്ര 18 റണ്‍സ് വിട്ടുകൊടുത്തു. നേടിയ ഇന്ത്യന്‍ ക്യാപ്റ്റന്‍ സൂര്യകുമാര്‍ യാദവ് പാകിസ്ഥാനെ ബാറ്റിംഗിന് ക്ഷണിക്കുകയായിരുന്നു.

മൂന്ന് മാറ്റവുമായിട്ടാണ് ഇന്ത്യ ഇറങ്ങുന്നത്. പരിക്കേറ്റ ഹാര്‍ദിക് പാണ്ഡ്യ കളിക്കുന്നില്ല. പകരം റിങ്കു സിംഗ് ടീമിലെത്തി. ശിവം ദുബെ, ജസ്പ്രിത് ബുമ്ര എന്നിവരും ടീമില്‍ തിരിച്ചെത്തി. ഹര്‍ഷിത് റാണ, അര്‍ഷ്ദീപ് സിംഗ് എന്നിവര്‍ പുറത്തായി. മാറ്റമൊന്നുമില്ലാതെയാണ് പാകിസ്ഥാന്‍ ഇറങ്ങുന്നത്. ഇരു ടീമുകളുടേയും പ്ലേയിംഗ് ഇലവന്‍ അറിയാം.

ഇന്ത്യ: അഭിഷേക് ശര്‍മ, ശുഭ്മാന്‍ ഗില്‍, സൂര്യകുമാര്‍ യാദവ് (ക്യാപ്റ്റന്‍), തിലക് വര്‍മ, സഞ്ജു സാംസണ്‍ (വിക്കറ്റ് കീപ്പര്‍), റിങ്കു സിംഗ്, അക്‌സര്‍ പട്ടേല്‍, ശിവം ദുബെ, കുല്‍ദീപ് യാദവ്, ജസ്പ്രീത് ബുമ്ര, വരുണ്‍ ചക്രവര്‍ത്തി.

പാകിസ്ഥാന്‍: സാഹിബ്സാദ ഫര്‍ഹാന്‍, ഫഖര്‍ സമാന്‍, സയിം അയൂബ്, സല്‍മാന്‍ അഗ (ക്യാപ്റ്റന്‍), ഹുസൈന്‍ തലാത്ത്, മുഹമ്മദ് ഹാരിസ് (വിക്കറ്റ് കീപ്പര്‍), മുഹമ്മദ് നവാസ്, ഫഹീം അഷ്റഫ്, ഷഹീന്‍ അഫ്രീദി, ഹാരിസ് റൗഫ്, അബ്രാര്‍ അഹമ്മദ്.

വെടിക്കെട്ട് തുടക്കം നല്‍കുന്ന അഭിഷേക് ശര്‍മ്മ പരിക്കില്‍നിന്ന് മുക്തനായത് ഇന്ത്യക്ക് ആശ്വാസവാര്‍ത്താണ്. എന്നാല്‍ ഹാര്‍ദിക്കിന്റെ അഭാവം കനത്ത നഷ്ടവും. അഭിഷേകും ശുഭ്മാന്‍ ഗില്ലും ക്രീസിലുറച്ചാല്‍ ജയത്തിലേക്കുളള ഇന്ത്യയുടെ വഴി എളുപ്പമാകും. സൂര്യകുമാര്‍ യാദവ്, തിലക് വര്‍മ, സഞ്ജു സാംസണ്‍, ശിവം ദുബേ എന്നിവര്‍ അവസരത്തിനൊത്തുയരണം. ജസ്പ്രീത് ബുമ്രയുടെ വേഗപന്തുകള്‍ക്കൊപ്പം കുല്‍ദീപ് യാദവ്, വരുണ്‍ ചക്രവര്‍ത്തി, അക്ഷര്‍ പട്ടേല്‍ എന്നിവരുടെ സ്പിന്‍ മികവാകും കളിയുടെ ഗതിയും വിധിയും നിശ്ചയിക്കുക.

ഏഷ്യാ കപ്പ് ചരിത്രത്തിലെ ആദ്യ ഇന്ത്യ - പാകിസ്ഥാന്‍ ഫൈനലിനാണ് ഇന്ന് ദുബായ് വേദിയാകുന്നത്. ടൂര്‍ണമെന്റില്‍ ഇതിനോടകം രണ്ട് തവണ ഇന്ത്യ, പാകിസ്ഥാനെ പരാജയപ്പെടുത്തി. പക്ഷേ കലാശപ്പോരിലെത്തുമ്പോള്‍ സാഹചര്യം മാറും. രണ്ട് ടീമുകള്‍ക്കും സമ്മര്‍ദ്ദമുണ്ടാവുമെന്നുറപ്പാണ്. അതിനെ അതിജീവിക്കുന്നവര്‍ കപ്പുയര്‍ത്തും.

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ  Cricket News അറിയൂ.  നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!

Read more Articles on
click me!

Recommended Stories

'ഹസ്തദാനമില്ലെങ്കില്‍ ഇന്ത്യയുമായി കളിക്കാന്‍ ഞങ്ങളില്ല'; പാകിസ്ഥാന്‍ ഐസിസിക്ക് മുന്നില്‍ വച്ച പ്രധാന ഉപാധികള്‍ ഇങ്ങനെ
'ഇന്ത്യയില്‍ ലോകകപ്പ് നടക്കുന്നുണ്ടെന്ന് ഞാനറിഞ്ഞു'; തോറ്റ ശേഷം അമേരിക്കക്ക് ആശംസകളുമായി ഡൊണാള്‍ഡ് ട്രംപ്