
ദുബായ്: വനിതകളുടെ ഐസിസി ടി20 റാങ്കിങ്ങില്‍ ഇന്ത്യന്‍ താരം സ്മൃതി മന്ഥാനയ്ക്ക് മുന്നേറ്റം. ഇംഗ്ലണ്ടിനെതിരായ പരമ്പരയില്‍ മൂന്ന് മത്സരങ്ങളില്‍ 72 റണ്‍സ് നേടിയ മന്ഥാന മൂന്നാം സ്ഥാനത്തെത്തി. അതേ സമയം മറ്റൊരു ഇന്ത്യന്‍ താരം ജമീമ റോഡ്രിഗസ് ആറാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടു.
765 പോയിന്റുള്ള ന്യൂസിലന്‍ഡിന്റെ സൂസി ബേറ്റ്‌സാണ് ഒന്നാമത്. വെസ്റ്റ് ഇന്‍ഡീസ് താരം ഡിയേന്ദ്ര ഡോട്ടിന്‍ രണ്ടാം സ്ഥാനത്തുണ്ട്. ഇരുവരും തമ്മില്‍ 38 പോയിന്റിന്റെ വ്യത്യാസമുണ്ട്. ഇംഗ്ലണ്ടിനെതിരെ മൂന്ന് മത്സരങ്ങളില്‍ 15 റണ്‍സ് മാത്രം കണ്ടെത്തിയ ജമീമ ആറാം സ്ഥാനത്തേക്ക് വീണു. ഓസ്‌ട്രേലിയന്‍ ക്യാപ്റ്റന്‍ മെഗ് ലാന്നിങ് നാലാമതും സ്റ്റെഫാനി ടെയ്‌ലര്‍ അഞ്ചാമതും നില്‍ക്കുന്നു.
പരിക്ക് കാരണം ഇംഗ്ലണ്ടിനെതിരായ ടി20 പരമ്പര നഷ്ടമായ ഹര്‍മന്‍പ്രീത് കൗര്‍ ഒമ്പതാം സ്ഥാനത്തേക്ക് വീണു. അഞ്ച് സ്ഥാനങ്ങള്‍ മെച്ചപ്പെടുത്തിയ ഇന്ത്യന്‍ താരം ദീപ്ത് ശര്‍മ 71ാമതെത്തി.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Cricket News അറിയൂ. നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!