ഡുപ്ലെസിസ് പുറത്തായത് വിവാദ തീരുമാനത്തില്‍? ബാറ്റ് ക്രീസിലുണ്ടെന്നും ഇല്ലെന്നും വാദം; വീണ്ടും അംപയറിംഗ് വിവാദം

Published : May 18, 2024, 09:37 PM ISTUpdated : May 18, 2024, 09:40 PM IST
ഡുപ്ലെസിസ് പുറത്തായത് വിവാദ തീരുമാനത്തില്‍? ബാറ്റ് ക്രീസിലുണ്ടെന്നും ഇല്ലെന്നും വാദം; വീണ്ടും അംപയറിംഗ് വിവാദം

Synopsis

മിച്ചല്‍ സാന്റ്‌നറുടെ ഓവറില്‍ റണ്ണൗട്ടാവുകയായിരുന്നു ഡു പ്ലെസിസ്. രജത് പടീധാറിന്റെ സ്‌ട്രൈറ്റ് ഡ്രൈവ് മിച്ചലിന്റെ കയ്യില്‍ തട്ടി നോണ്‍ സട്രൈക്ക് എന്‍ഡിലെ സ്റ്റംപില്‍ തട്ടുകയായിരുന്നു.

ബംഗളൂരു: ഐപിഎല്ലില്‍ വീണ്ടും വിവാദ അംപയറിംഗ്. റോയല്‍ ചലഞ്ചേഴ്‌സ് ബംഗളൂരു - ചെന്നൈ സൂപ്പര്‍ കിംഗ്‌സ് മത്സരത്തിലാണ് അംപയറിംഗ് നിലവാരം ഒരിക്കല്‍കൂടി ചര്‍ച്ചയാകുന്നത്. ആര്‍സിബി ക്യാപ്റ്റന്‍ ഫാഫ് ഡു പ്ലെസിസിന്റെ വിക്കറ്റാണ് ചര്‍ച്ചാവിഷയം. ബംഗളൂരു, ചിന്നസ്വാമി സ്റ്റേഡിയത്തില്‍ 39 പന്തില്‍ 54 റണ്‍സെടുത്താണ് ഡു പ്ലെസിസ് പുറത്താവുന്നത്. മൂന്ന് വീതം സിക്സും ഫോറും ഉള്‍പ്പെടുന്നതായിരുന്നു ഫാഫിന്റെ ഇന്നിംഗ്‌സ്.

മിച്ചല്‍ സാന്റ്‌നറുടെ ഓവറില്‍ റണ്ണൗട്ടാവുകയായിരുന്നു ഡു പ്ലെസിസ്. രജത് പടീധാറിന്റെ സ്‌ട്രൈറ്റ് ഡ്രൈവ് മിച്ചലിന്റെ കയ്യില്‍ തട്ടി നോണ്‍ സട്രൈക്ക് എന്‍ഡിലെ സ്റ്റംപില്‍ തട്ടുകയായിരുന്നു. പിന്നീട് ടിവി അംപയര്‍ വിശദമായി പരിശോധിച്ച ശേഷം ഔട്ട് വിളിക്കുകയായിരുന്നു. എന്നാല്‍ ഫാഫിന്റെ ബാറ്റ് ക്രീസിലുണ്ടെന്നും ഇല്ലെന്നുമുള്ള വാദം നിലനില്‍ക്കുന്നു. തിരിച്ചുകയറുമ്പോള്‍ ഫാഫ് അനിഷ്ടം പ്രകടിപ്പിക്കുകയും ചെയ്തു. എക്‌സില്‍ പ്രചരിക്കുന്ന വീഡിയോ കാണാം...

ടോസ് നേടിയ ചെന്നൈ ക്യാപ്റ്റന്‍ റുതുരാജ് ഗെയ്കവാദ് ആദ്യം ബൗളിംഗ് തിരഞ്ഞെടുക്കുകയായിരുന്നു. ഒരു മാറ്റവുമായിട്ടാണ് ചെന്നൈ ഇറങ്ങിയത്. മൊയീന്‍ അലിക്ക് പകരം മിച്ചല്‍ സാന്റ്‌നര്‍ ടീമിലെത്തി. ആര്‍സിബിയില്‍ വില്‍ ജാക്‌സിന് പകരം ഗ്ലെന്‍ മാക്‌സ്‌വെല്ലിനേയും ഉള്‍പ്പെടുത്തി.

ചെന്നൈ സൂപ്പര്‍ കിംഗ്സ്: രചിന്‍ രവീന്ദ്ര, റുതുരാജ് ഗെയ്ക്വാദ് (ക്യാപ്റ്റന്‍), ഡാരില്‍ മിച്ചല്‍, അജിന്‍ക്യ രഹാനെ, രവീന്ദ്ര ജഡേജ, എംഎസ് ധോണി (വിക്കറ്റ് കീപ്പര്‍), മിച്ചല്‍ സാന്റ്നര്‍, ശാര്‍ദുല്‍ താക്കൂര്‍, തുഷാര്‍ ദേശ്പാണ്ഡെ, സിമര്‍ജീത് സിംഗ്, മഹേഷ് തീക്ഷണ.

റോയല്‍ ചലഞ്ചേഴ്‌സ് ബംഗളൂരു: ഫാഫ് ഡു പ്ലെസിസ് (ക്യാപ്റ്റന്‍), വിരാട് കോലി, ഗ്ലെന്‍ മാക്സ്വെല്‍, രജത് പടിദാര്‍, കാമറൂണ്‍ ഗ്രീന്‍, മഹിപാല്‍ ലോംറോര്‍, ദിനേഷ് കാര്‍ത്തിക് (വിക്കറ്റ് കീപ്പര്‍), കരണ്‍ ശര്‍മ, യാഷ് ദയാല്‍, ലോക്കി ഫെര്‍ഗൂസണ്‍, മുഹമ്മദ് സിറാജ്.

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ  Cricket News അറിയൂ.  നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!

click me!

Recommended Stories

'ഐസിസിക്ക് ഇരട്ടത്താപ്പ്, ഒരുരാജ്യത്തിന് മാത്രമെന്താണിത്ര പ്രിവിലേജ്'; ടൂര്‍ണമെന്‍റ് ബഹിഷ്കരിച്ചതിന് പിന്നാലെ ബംഗ്ലാദേശ്
കന്നി കിരീടത്തിന് പിന്നാലെ വമ്പൻ നീക്കം; ആർസിബിയെ റാഞ്ചാൻ അദാർ പൂനാവാല, മത്സരത്തിന് ഹോംബാലെ ഫിലിംസും