
മുംബൈ: ഏഷ്യ കപ്പിനുള്ള (Asia Cup) ഇന്ത്യന്‍ ടീമില്‍ നിന്ന് മലയാളിതാരം സഞ്ജു സാംസണെ (Sanju Samson) ഒഴിവാക്കിയതിന് പിന്നാലെ നിരാശ പ്രകടിപ്പിച്ച് ക്രിക്കറ്റ് ആരാധകര്‍. സഞ്ജുവും ഇഷാന്‍ കിഷനും (Ishan Kishan) ടീമില്‍ വേണമായിരുന്നുവെന്നാണ് ആരാധകര്‍ ആവശ്യപ്പെടുന്നത്. പേസര്‍ മുഹമ്മദ് ഷമിയെ (Mohammed Shami) ടീമില്‍ ഉള്‍പ്പെടുത്താതിലും ഇന്ത്യന്‍ ക്രിക്കറ്റ് ആരാധകര്‍ക്ക് നിരാശയുണ്ട്.
വിന്‍ഡീസിനെതിരെ ഏകദിനത്തിലും ടി20യിലും ഭേദപ്പെട്ട പ്രകടനമാണ് സഞ്ജു പുറത്തെടുത്തിരുന്നത്. ടീമില്‍ ഉള്‍പ്പെടാന്‍ സാധ്യതയുണ്ടെന്ന് വാര്‍ത്തകളുണ്ടായിരുന്നു. എന്നാല്‍ വമ്പന്മാര്‍ തിരിച്ചെത്തിയതോടെ സഞ്ജുവിനെ തഴയേണ്ടി വന്നു. കെ എല്‍ രാഹുല്‍, വിരാട് കോലി എന്നിവര്‍ തിരിച്ചെത്തിയതോടെ സഞ്ജുവിനെ മാറ്റുകയായിരുന്നു. മാത്രമല്ല, ദീപക് ഹൂഡയുടെ തകര്‍പ്പന്‍ ഫോമും സെലക്റ്റമാര്‍ പരിഗണിച്ചു
രണ്ട് സ്‌പെഷ്യലിസ്റ്റ് വിക്കറ്റ് കീപ്പര്‍മാരാണ് ടീമിലുള്ളത്. റിഷഭ് പന്തിനൊപ്പം വെറ്ററന്‍ താരം ദിനേശ് കാര്‍ത്തികിനെയാണ് സെലക്റ്റര്‍മാര്‍ പരിഗണിച്ചത്. കാര്‍ത്തിക് ഫിനിഷിംഗില്‍ കാണിക്കുന്ന മികവ് കണ്ടില്ലെന്ന് നടിക്കാന്‍ സെലക്റ്റര്‍മാര്‍ക്കായില്ല. വെറ്ററന്‍ താരം ആര്‍ അശ്വിനും ടീമിലിടമുണ്ട്. ശ്രേയസ് അയ്യര്‍, അക്‌സര്‍ പട്ടേല്‍, ദീപക് ചാഹര്‍ എന്നിവര്‍ സ്റ്റാന്‍ഡ് ബൈ താരങ്ങളാണ്.
അശ്വിന് പുറമെ രവീന്ദ്ര ജഡേജ, യൂസ്‌വേന്ദ്ര ചാഹല്‍, രവി ബിഷ്‌ണോയ് എന്നിവരാണ് സ്പിന്നര്‍മാര്‍. ഭുവനേശ്വര്‍ കുമാര്‍, അര്‍ഷ്ദീപ് സിംഗ്, ആവേഷ് ഖാന്‍ എന്നിവര്‍ പേസര്‍മാരായും ടീമിലെത്തി. ഓള്‍റൗണ്ടര്‍ ഹാര്‍ദിക് പാണ്ഡ്യയുടെ സേവനവും ഉപയോഗപ്പെടുത്തും. പുറം വേദനയെ തുടര്‍ന്ന് സ്റ്റാര്‍ പേസര്‍ ജസ്പ്രിത് ബുമ്രയെ ടീമില്‍ ഉള്‍പ്പെടുത്തിയിട്ടില്ല.
ഇന്ത്യന്‍ ടീം: രോഹിത് ശര്‍മ, കെ എല്‍ രാഹുല്‍, വിരാട് കോലി, സൂര്യകുമാര്‍ യാദവ്, ദീപക് ഹൂഡ, റിഷഭ് പന്ത്, ദിനേശ് കാര്‍ത്തിക്, ഹാര്‍ദിക് പാണ്ഡ്യ, രവീന്ദ്ര ജഡേജ, ആര്‍ അശ്വിന്‍, യൂസ്‌വേന്ദ്ര ചാഹല്‍, രവി ബിഷ്‌ണോയ്, ഭുവനേശ്വര്‍ കുമാര്‍, അര്‍ഷ്ദീപ് സിംഗ്, ആവേഷ് ഖാന്‍.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Cricket News അറിയൂ. നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!