ഇനിയും തുടരരുത്! താങ്കളുടെ സേവനങ്ങള്‍ക്ക് ഒരുപാട് നന്ദി! കെ എല്‍ രാഹുലിനെ പരിഹസിച്ച് ട്രോളര്‍മാര്‍

Published : Dec 25, 2022, 06:36 PM IST
ഇനിയും തുടരരുത്! താങ്കളുടെ സേവനങ്ങള്‍ക്ക് ഒരുപാട് നന്ദി! കെ എല്‍ രാഹുലിനെ പരിഹസിച്ച് ട്രോളര്‍മാര്‍

Synopsis

തുടര്‍ച്ചയായ നാലാം ഇന്നിംഗ്‌സിലും പരജായപ്പെട്ടതോടെ താരത്തിനെതിരെ പരിഹാസവുമായി എത്തിയിരിക്കുകയാണ് ട്രോളര്‍മാര്‍. താങ്കളുടെ സേവനങ്ങള്‍ക്കെല്ലാം നന്ദിയെന്നാണ് ആരാധകര്‍ പറയുന്നത്.

ധാക്ക: ബംഗ്ലാദേശിനെതിരെ ടെസ്റ്റ് പരമ്പരയില്‍ തുടര്‍ച്ചയായ നാലാം ഇന്നിംഗ്സിലും ഇന്ത്യന്‍ ക്യാപ്റ്റന്‍ കെ എല്‍ രാഹുല്‍ നിരാശപ്പെടുത്തിയിരുന്നു. രണ്ട് റണ്‍സെടുത്ത താരം ഷാക്കിബ് അല്‍ ഹസന്റെ പന്തില്‍ വിക്കറ്റ് കീപ്പര്‍ നൂറുല്‍ ഹസന് ക്യാച്ച് നല്‍കുകയായിരുന്നു. ആദ്യ ടെസ്റ്റില്‍ 22, 23 എന്നിങ്ങനെയായിരുന്നു രാഹുലിന്റെ സ്‌കോറുകള്‍. രണ്ടാം ടെസറ്റിന്റെ ആദ്യ ഇന്നിംഗ്‌സില്‍ 10 റണ്‍സിനും താരം പുറത്തായിരുന്നു. തുടര്‍ച്ചയായി പരാജയപ്പെടുന്നതോടെ അദ്ദേഹത്തിനെതിരെ കടുത്ത വിമര്‍ശനം ഉയരുന്നുണ്ട്. 

തുടര്‍ച്ചയായ നാലാം ഇന്നിംഗ്‌സിലും പരജായപ്പെട്ടതോടെ താരത്തിനെതിരെ പരിഹാസവുമായി എത്തിയിരിക്കുകയാണ് ട്രോളര്‍മാര്‍. താങ്കളുടെ സേവനങ്ങള്‍ക്കെല്ലാം നന്ദിയെന്നാണ് ആരാധകര്‍ പറയുന്നത്. ട്വിറ്റില്‍ വന്ന ചില ട്രോളുകള്‍ വായിക്കാം..

കഴിഞ്ഞ ദിവസം രാഹുലിനെ പിന്തുണച്ച് വെറ്ററന്‍ വിക്കറ്റ് കീപ്പറും കമന്റേറ്ററുമായി ദിനേശ് കാര്‍ത്തിക് രംഗത്തെത്തിയിരുന്നു. രാഹുല്‍ ടീമില്‍ തുടരണമെന്നാണ് കാര്‍ത്തിക് പറയുന്നത്. റോയല്‍ ചലഞ്ചേഴ്സ് ബാംഗ്ലൂരിന്റെ വിക്കറ്റ് കീപ്പര് കൂടിയായ കാര്‍ത്തിക് പറയുന്നതിങ്ങനെ... ''ബംഗ്ലാദേശിനെതിരെ പരമ്പരയ്ക്ക് മുമ്പ് ദക്ഷിണാഫ്രിക്ക, ഇംഗ്ലണ്ട് എന്നിവര്‍ക്കെതിരെ രാഹുല്‍ കളിച്ചിരുന്നു. ദക്ഷിണാഫ്രിക്കയില്‍ മൂന്നും ഇംഗ്ലണ്ടില്‍ നാലും ടെസ്റ്റുകളും കളിച്ചു. ഏഴ് ടെസ്റ്റില്‍ നിന്നുമായി രണ്ട് വീതം സെഞ്ചുറികളും അര്‍ധ സെഞ്ചുറികളും രാഹുല്‍ നേടിയിരുന്നു. അതും എവേ കണ്ടീഷനില്‍. അവിടെ അല്‍പം കൂടി ബുദ്ധിമുട്ടേറിയ സാഹചര്യമാണ്. അതുകൊണ്ടാണ് ടീം മാനേജ്മെന്റ് രാഹുലിനെ പിന്തുണയ്ക്കുന്നത്. അവന്‍ കഴിവുണ്ടെന്ന് നമ്മള്‍ക്ക് എല്ലാവര്‍ക്കുമറിയാം. എന്നാല്‍ മോശം സമയത്തിലൂടെയാണ് പോയി കൊണ്ടിരിക്കുന്നത്. അതുകൊണ്ടുതന്നെ പിന്തുണയ്ക്കുകയാണ് വേണ്ടത്.'' കാര്‍ത്തിക് പറഞ്ഞു.

ഇന്ത്യയെ വിറപ്പിച്ച് മെഹിദി ഹസന് ജഴ്‌സി സമ്മാനിച്ച് വിരാട് കോലി; സവിശേഷ സമ്മാനമെന്ന് ബംഗ്ലാ താരം

''അദ്ദേഹം ഇന്ത്യന്‍ ടീമിന്റെ ക്യാപ്റ്റനാണ്. രാഹുലിനോട് അനാദരവ് കാണിക്കരുത്. ഓസ്ട്രേലിയക്കെതിരായ പരമ്പരയില്‍ രാഹുല്‍ കളിക്കണം. ബാറ്റര്‍റുടെ മാനസികനില കൂടി വിമര്‍ശകര്‍ മനസിലാക്കണം. ക്യാപ്റ്റനാവുന്ന താരങ്ങള്‍ക്ക് ഇത്തരം സാഹചര്യങ്ങള്‍ ഉണ്ടാവാറുണ്ട്.'' കാര്‍ത്തിക് പറഞ്ഞുനിര്‍ത്തി.

PREV
Read more Articles on
click me!

Recommended Stories

വിവാഹം നീട്ടിവെച്ച ശേഷമുള്ള സ്മൃതി മന്ദാനയുടെ ആദ്യ സോഷ്യൽ മീഡിയ പോസ്റ്റ്, ആരാധകർക്കിടയിൽ ചർച്ചയായി ഒരു കാര്യം! വിവാഹ നിശ്ചയ മോതിരം കാണാനില്ല
ഇംഗ്ലണ്ടിനെ ബാസ്ബോള്‍ പഠിപ്പിച്ച് ഓസ്ട്രേലിയ, ബ്രിസ്ബേൻ ടെസ്റ്റില്‍ നിര്‍ണായക ഒന്നാം ഇന്നിംഗ്സ് ലീഡ്