
ദില്ലി: ഇന്ത്യന്‍ വൈസ് ക്യാപ്റ്റനും ഓപ്പണറുമായ കെ എല്‍ രാഹുല്‍ ഒരിക്കല്‍കൂടി നിരാശപ്പെടുത്തി. ഓസ്‌ട്രേലിയക്കെതിരെ ദില്ലി ടെസ്റ്റില്‍ മൂന്ന് പന്ത് മാത്രമായിരുന്നു രാഹുലിന്റെ ആയുസ്. ഒരു റണ്‍സ് മാത്രമെടുത്ത രാഹുലിനെ ഓസീസ് സ്പിന്നര്‍ നേഥന്‍ ലിയോണ്‍ വിക്കറ്റ് കീപ്പര്‍ അലക്‌സ് ക്യാരിയുടെ കൈകളിലെത്തിക്കുകയായിരുന്നു. നിരാശപ്പെടുത്തിയതോടെ പതിവുപോലെ രാഹുലിനെ തേടി ട്രോളുകളും വന്നുതുടങ്ങി. ഇപ്പോള്‍ ട്വിറ്ററില്‍ ട്രന്‍ഡിംഗാണ് രാഹുല്‍.
ആദ്യ ടെസ്റ്റില്‍ 17 റണ്‍സ് മാത്രമായിരുന്നു രാഹുലിന്റെ സമ്പാദ്യം. ഫോമിലുള്ള ഓപ്പണര്‍ ശുഭ്മാന്‍ ഗില്ലിനെ പുറത്തിരുത്തി വീണ്ടും രാഹുലിന് അവസരം നല്‍കിയ ഇന്ത്യന്‍ ടീം മാനേജ്‌മെന്റിന്റെ തീരുമാനം ഒരിക്കല്‍കൂടി ചോദ്യം ചെയ്യപ്പെടുകയാണ്. ആദ്യ ടെസ്റ്റില്‍ പരാജയപ്പെട്ടതോടെ രാഹുലിനെ പുറത്താക്കണമെന്ന് മുറവിളി ഉയര്‍ന്നെങ്കിലും വൈസ് ക്യാപ്റ്റനില്‍ ഒരിക്കല്‍ കൂടി വിശ്വാസം അര്‍പ്പിക്കുകയായിരുന്നു ടീം മാനേജ്‌മെന്റ്.
ആദ്യ ഇന്നിംഗ്‌സിലും ലിയോണാണണ് രാഹുലിനെ മടക്കിയത്. ലിയോണിന്റെ പന്തില്‍ രാഹുല്‍ വിക്കറ്റിന് മുന്നില്‍ കുടുങ്ങി. ഇതിനിടെ ഒരു സിക്‌സും രാഹുല്‍ നേടിയിരുന്നു. താരം ആത്മവിശ്വാസം വീണ്ടെടുത്തെന്ന് തോന്നിച്ചെങ്കിലും വീണ്ടും ട്രോളുകള്‍ക്ക് വഴിയൊരുക്കി. കടുത്ത വിമര്‍ശനവുമായി മുന്‍ ഇന്ത്യന്‍ പേസര്‍ വെങ്കടേഷ് പ്രസാദും രംഗത്തെത്തി. ഇരുപത് വര്‍ഷത്തിനിടെ ഇത്രമോശമായി കളിച്ചൊരു ഇന്ത്യന്‍ താരം ഉണ്ടാവില്ലെന്നാണ് പ്രസാദ് പറഞ്ഞത്. ഇതിനിടെ സോഷ്യല്‍ മീഡിയ ട്രോളുകളും.
പ്രസാദിന്റെ കുറ്റപ്പെടുത്തലുകളിങ്ങനെ... ''രാഹുലിനെ കളിപ്പിക്കുന്നതിലൂടെ മറ്റ് താരങ്ങളുടെ അവസരമാണ് നഷ്ടമാവുന്നത്. ഫോമിലുള്ള ശുഭ്മാന്‍ ഗില്‍ കാഴ്ചക്കാരനായി ടീമിലുണ്ട്. ആഭ്യന്തര ക്രിക്കറ്റില്‍ സ്ഥിരതയോടെ കളിക്കുന്നവരെയും രാഹുലിനുവേണ്ടി തഴയുന്നു. പ്രതിഭയുള്ള താരമാണെങ്കിലും അതിനോട് നീതിപുലര്‍ത്താന്‍ രാഹുലിന് കഴിയുന്നില്ല. മായങ്ക് അഗര്‍വാളിന് രണ്ട് ഇരട്ട സെഞ്ചുറിയോടെ 41 റണ്‍സ് ശരാശരിയുണ്ട്. ശുഭ്മാന്‍ ഗില്‍ തകര്‍പ്പന്‍ ഫോമിലാണ്. സര്‍ഫറാസ് ഖാന്‍ ഇപ്പോഴും കാത്തിരിക്കുന്നു. രാഹുലിനെ സ്ഥിരം ഉള്‍പ്പെടുത്തുന്നതോടെ കഴിവുള്ള ഒരുപാട് താരങ്ങള്‍ക്ക് അവസരം നഷ്ടമാവുന്നു.
നിലവില്‍ ഇന്ത്യയിയെ 10 മികച്ച ഓപ്പണര്‍മാരെയെടുത്താല്‍ അതില്‍ പോലും രാഹുല്‍ ഉണ്ടാവില്ല. എന്നിട്ടും നിരന്തരം അവസരം നല്‍കുന്നു. കുല്‍ദീപ് യാദവിനെ പോലെ ഉള്ളവരാവട്ടെ ഒരു മത്സരത്തിലെ താരമായാല്‍ അടുത്ത മത്സരത്തില്‍ പുറത്തിരിക്കേണ്ടിവരുന്ന അവസ്ഥയാണ്. മുമ്പ് ഇന്ത്യന്‍ ഓപ്പണര്‍മാരായിരുന്ന എസ് എസ് ദാസ്, സദഗോപന്‍ രമേഷ് എന്നിവര്‍ക്ക് 38ല്‍ കൂടുതല്‍ ശരാശരിയുണ്ടായിരുന്നു. ഇരുവര്‍ക്കും കഴിവുമുണ്ടായിരുന്നു. എന്നാല്‍ 23 ടെസ്റ്റുകള്‍ക്കപ്പുറം കളിച്ചിട്ടില്ല. ഇവിടെ രാഹുലിന്റെ കഴിഞ്ഞ അഞ്ച് വര്‍ഷത്തെ ശരാശരി 47 ഇന്നിംഗ്‌സില്‍ നിന്ന് 27 റണ്‍സില്‍ താഴെയാണ്.'' പ്രസാദ് കുറ്റപ്പെടുത്തി.
2021 ഡിസംബറില്‍ ദക്ഷണിഫ്രിക്കയ്ക്ക് എതിരായാണ് രാഹുലിന്റെ അവസാന ടെസ്റ്റ് സെഞ്ചുറി. ഓസ്‌ട്രേലിയക്കെതിരായ ഒന്നാം ടെസ്റ്റില്‍ 20 റണ്‍സിന് പുറത്തായപ്പോഴും രാഹുലിനെതിരെ പ്രസാദ് രൂക്ഷ വിമര്‍ശനം നടത്തിയിരുന്നു. ''പലരുടേയും വേണ്ടപ്പെട്ട ആളായതുകൊണ്ടാണ് രാഹുല്‍ ടീമില്‍ തുടരുന്നത്. കളിമികവിന്റെ അടിസ്ഥാനത്തില്‍ രാഹുലിന് വൈസ് ക്യാപ്റ്റനാവാനുളള യോഗ്യതയില്ല. അശ്വിനോ പുജാരയോ ആണ് വൈസ് ക്യാപ്റ്റനാവേണ്ടത്. ഐപിഎല്ലില്‍ അവസരങ്ങള്‍ നഷ്ടപ്പെടുമെന്ന് ഭയന്നാണ് പല മുന്‍ താരങ്ങളും രാഹുലിനെ വിമര്‍ശിക്കാത്തത്.'' പ്രസാദ് ആരോപിച്ചു.
ആറ് റണ്‍സിനിടെ ആറ് വിക്കറ്റ്! ഓസീസിനെ തകര്‍ത്തത് ജഡേജയുടെ മാജിക് സ്‌പെല്‍; റെക്കോര്‍ഡ്