ശുഭ്മാന്‍ ഗില്ലിന്‍റെ ശാപം! അന്ന് ഡക്ക്, ഇന്ന് ഗോള്‍ഡന്‍ ഡക്ക്; രോഹിത് ശര്‍മയെ പരിഹസിച്ച് സോഷ്യല്‍ മീഡിയ

Published : Jan 14, 2024, 09:20 PM IST
ശുഭ്മാന്‍ ഗില്ലിന്‍റെ  ശാപം! അന്ന് ഡക്ക്, ഇന്ന് ഗോള്‍ഡന്‍ ഡക്ക്; രോഹിത് ശര്‍മയെ പരിഹസിച്ച് സോഷ്യല്‍ മീഡിയ

Synopsis

അഫ്ഗാനെതിരെ ആദ്യ മത്സരം കളിച്ച ശുഭ്മാന്‍ ഗില്ലിനെ ഇന്ന് കളിപ്പിച്ചിരുന്നില്ല. അതുമായി ബന്ധപ്പെടുത്തിയാണ് രോഹിത്തിനെ ട്രോളുന്നത്. ആദ്യ മത്സരത്തില്‍ റണ്ണൗട്ടായതിന് പിന്നാലെ രോഹിത്, ഗില്ലിനോട് കയര്‍ത്തിയിരുന്നു.

ഇന്‍ഡോര്‍: അഫ്ഗാനിസ്ഥാനെതിരെ രണ്ടാം ടി20യില്‍ ഗോള്‍ഡന്‍ ഡക്കായ ഇന്ത്യന്‍ ക്യാപ്റ്റന്‍ രോഹിത് ശര്‍മയ്ക്ക് ട്രോള്‍. ആദ്യ മത്സരത്തിലും താരത്തിന് റണ്ണൊന്നും നേടാന്‍ സാധിച്ചില്ല. ശുഭ്മാന്‍ ഗില്ലുമായുണ്ടായ ആശയക്കുഴപ്പത്തെ തുടര്‍ന്ന് റണ്ണൗട്ടാവുകയായിരുന്നു ഇന്ത്യന്‍ ക്യാപ്റ്റന്‍. ഇന്ന് ഫസല്‍ഹഖ് ഫാറൂഖിയുടെ പന്തില്‍ രോഹിത് ബൗള്‍ഡായി. ടി20 ഏറ്റവും കൂടുതല്‍ തവണ പൂജ്യത്തിന് പുറത്താവുന്ന ഇന്ത്യന്‍ താരമാണ് കോലി. 12 തവണ അദ്ദേഹം റണ്‍സെടുക്കാതെ  പുറത്തായി. കെ എല്‍ രാഹുല്‍ (5), വിരാട് കോലി, ശ്രേയസ് അയ്യര്‍, വാഷിംഗ്ടണ്‍ സുന്ദര്‍ (4) എന്നിവരാണ് അദ്ദേഹത്തിന് പിന്നില്‍.

ഇന്ന് ആദ്യ പന്തില്‍ പുറത്തായതിന് പിന്നാലെ കനത്ത പരിഹാസമാണ് സോഷ്യല്‍ മീഡിയയില്‍ രോഹിത്തിന് നേരിടേണ്ടി വരുന്നത്. അഫ്ഗാനെതിരെ ആദ്യ മത്സരം കളിച്ച ശുഭ്മാന്‍ ഗില്ലിനെ ഇന്ന് കളിപ്പിച്ചിരുന്നില്ല. അതുമായി ബന്ധപ്പെടുത്തിയാണ് രോഹിത്തിനെ ട്രോളുന്നത്. ആദ്യ മത്സരത്തില്‍ റണ്ണൗട്ടായതിന് പിന്നാലെ രോഹിത്, ഗില്ലിനോട് കയര്‍ത്തിയിരുന്നു. നിര്‍ത്താതെ ശകാരിച്ചാണ് രോഹിത് ഗ്രൗണ്ട് വിട്ടത്. അതിന്റെ ബാക്കിയായിട്ടാണ് അദ്ദേഹത്തെ ഇന്ന് കളത്തില്‍ ഇറക്കാതിരുന്നതെന്നാണ് ആരാധകരുടെ വാദം. രോഹിത് ആദ്യ പന്തില്‍ പുറത്തായതോടെ ആ വാദത്തിനും ഇന്ധനമായി. എക്‌സില്‍ വന്ന ചില ട്രോളുകള്‍ വായിക്കാം...

172 റണ്‍സ് വിജയലക്ഷ്യമാണ് ഇന്ത്യക്ക് മുന്നിലുള്ളത്. ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനെത്തിയ അഫ്ഗാനെ 57 റണ്‍സ് നേടിയ ഗുല്‍ബാദിന്‍ നെയ്ബാണ് പൊരുതാവുന്ന സ്‌കോറിലേക്ക് നയിച്ചത്. ഇന്ത്യക്ക് വേണ്ടി രവി ബിഷ്‌ണോയ്, അക്‌സര്‍ പട്ടേല്‍ എന്നിവര്‍ രണ്ട് വിക്കറ്റ് വീതം വീഴ്ത്തി. രണ്ട് മാറ്റങ്ങളുമായിട്ടാണ് ഇന്ത്യ ഇറങ്ങിയത്. വിരാട് കോലി ടീമില്‍ തിരിച്ചെത്തി. തിലക് വര്‍മയ്ക്കാണ് സ്ഥാനം നഷ്ടമായത്. ശുഭ്മാന്‍ ഗില്ലിന് പകരം യഷസ്വി ജെയ്‌സ്വാളും ടീമിലെത്തി.

ഇന്ത്യ: രോഹിത് ശര്‍മ, യഷസ്വി ജെയ്‌സ്വാള്‍, വിരാട് കോലി, ശിവം ദുബെ, ജിതേഷ് ശര്‍മ, റിങ്കു സിംഗ്, അക്‌സര്‍ പട്ടേല്‍, വാഷിംഗ്ടണ്‍ സുന്ദര്‍, രവി ബിഷ്‌ണോയ്, അര്‍ഷ്ദീപ് സിംഗ്, മുകേഷ് കുമാര്‍.

അഫ്ഗാനിസ്ഥാന്‍: റഹ്മാനുള്ള ഗുര്‍ബാസ്, ഇബ്രാഹിം സദ്രാന്‍, അസ്മതുള്ള ഒമര്‍സായ്, മുഹമ്മദ് നബി, നജീബുള്ള സദ്രാന്‍, കരിം ജനത്, ഗുല്‍ബാദിന്‍ നെയ്ബ്, നൂര്‍ അഹമ്മദ്, ഫസല്‍ഹഖ് ഫാറൂഖി, നവീന്‍ ഉല്‍ ഹഖ്, മുജീബ് ഉര്‍ റഹ്മാന്‍.

ഇസ്രായേല്‍ സൈന്യത്തെ പിന്തുണച്ച ദക്ഷിണാഫ്രിക്കന്‍ ക്രിക്കറ്റര്‍ക്ക് പിടിവീണു! നഷ്ടമായത് നായകസ്ഥാനം
 

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ  Cricket News അറിയൂ.  നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!

click me!

Recommended Stories

ഓപ്പണറായി സഞ്ജു, മധ്യനിരയില്‍ വെടിക്കെട്ടുമായി യുവനിര, ഐപിഎല്‍ ലേലത്തിനുശേഷമുള്ള സിഎസ്‌കെ പ്ലേയിംഗ് ഇലവന്‍
സൂര്യകുമാറിനും ഗില്ലിനും നിര്‍ണായകം, ഇന്ത്യ-ദക്ഷിണാഫ്രിക്ക നാലാം ടി20 ഇന്ന്, ജയിച്ചാല്‍ ഇന്ത്യക്ക് പരമ്പര