ലേലത്തിന് മുമ്പ് രാജസ്ഥാന്‍ റോയല്‍സില്‍ നിന്ന് സഞ്ജു സാംസണെ കൂടി ടീമിലെത്തിച്ച ചെന്നൈക്ക് പേസ് ബൗളിംഗ് നിരയില്‍മാത്രമാണ് ചെറിയൊരു ക്ഷീണമുള്ളത്.

അബുദാബി: ഐപിഎല്ലില്‍ എക്കാലത്തും പരിചയസമ്പത്തിന് മുന്‍തൂക്കം നല്‍കുന്ന ചെന്നൈ സൂപ്പര്‍ കിംഗ്സ് ഇത്തവണ ഐപിഎല്‍ താരലേലത്തില്‍ പക്ഷെ യുവരക്തത്തില്‍ വിശ്വാസമര്‍പ്പിച്ച് ആരാധകരെ ഞെട്ടിച്ചിരിക്കുകയാണ്. മധ്യനിരയിലേക്ക് രവീന്ദ്ര ജഡേജയുടെ പകരക്കാരനായി പ്രശാന്ത് വീറിനെയും വിക്കറ്റ് കീപ്പറും ഫിനിഷറുമായി കാര്‍ത്തിക് ശര്‍മയെയും എത്തിക്കാൻ ചെന്നൈ മുടക്കിയത് 14.20 കോടി രൂപ വീതമായിരുന്നു. ഐപിഎല്‍ ചരിത്രത്തില്‍ അണ്‍ക്യാപ്ഡ് താരങ്ങള്‍ക്ക് നല്‍കുന്ന ഏറ്റവും ഉയര്‍ന്ന തുകയാണിത്.

ലേലത്തിന് മുമ്പ് രാജസ്ഥാന്‍ റോയല്‍സില്‍ നിന്ന് സഞ്ജു സാംസണെ കൂടി ടീമിലെത്തിച്ച ചെന്നൈക്ക് പേസ് ബൗളിംഗ് നിരയില്‍മാത്രമാണ് ചെറിയൊരു ക്ഷീണമുള്ളത്. വിദേശ പേസറായി ന്യൂസിലന്‍ഡിന്‍റെ മാറ്റ് ഹെന്‍റിയെ ടീമിലെത്തിച്ച ചെന്നൈക്ക് പവര്‍ പ്ലേയില്‍ പവര്‍ കാട്ടാന്‍ ഖലീല്‍ അഹമ്മദിനൊപ്പം ഹെന്‍റിയെ ആശ്രയിക്കേണ്ടിവരും. നഥാന്‍ എല്ലിസ് മധ്യ ഓവറുകളിലായിരിക്കും കൂടുതല്‍ ഫലപ്രദമാകു.

ചെപ്പോക്കിലെ സ്ലോ പിച്ചിൽ സ്പിന്‍ നിരയില്‍ നൂര്‍ അഹമ്മദിനൊപ്പം രാഹുല്‍ ചാഹര്‍ കൂടി എത്തുന്നത് ചെന്നൈക്ക് കരുത്താകും. പ്രശാന്ത് വീറിന്‍റെ ഓള്‍ റൗണ്ട് മികവിലും ചെന്നൈക്ക് വിശ്വാസമര്‍പ്പിക്കാം. ബാറ്റിംഗ് നിരയിലേക്ക് വന്നാല്‍ മലയാളി താരം സഞ്ജു സാംസണ്‍ ആകും ഇന്ത്യയുടെ ണ്ടര്‍ 19 ക്യാപ്റ്റനായ ആയുഷ് മാത്രെക്കൊപ്പം ഇന്നിംഗ്സ് ഓപ്പണ്‍ ചെയ്യുക. ക്യാപ്റ്റൻ റുതുരാജ് ഗെയ്ക്‌വാദ് മൂന്നാം നമ്പറിലിറങ്ങുമ്പോള്‍ ശിവം ദുബെ, ഡെവാള്‍ഡ് ബ്രെവിസ്, കാര്‍ത്തിക് ശര്‍മ, പ്രശാന്ത് വീര്‍, എം എസ് ധോണി എന്നിവരടങ്ങുന്നതാകും ചെന്നൈയുടെ ബാറ്റിംഗ് നിര. ധോണിക്ക് പകരം ഇംപാക്ട് സബ്ബായിട്ടാവും രാഹുല്‍ ചാഹര്‍ ഗ്രൗണ്ടിലിറങ്ങുക.

ചെന്നൈ സൂപ്പര്‍ കിംഗ്സ് സാധ്യതാ പ്ലേയിംഗ് ഇലവൻ: ആയുഷ് മാത്രെ, സഞ്ജു സാംസൺ, റുതുരാജ് ഗെയ്‌ക്‌വാദ് (ക്യാപ്റ്റൻ), ശിവം ദുബെ, ഡെവാൾഡ് ബ്രെവിസ്, കാർത്തിക് ശർമ, പ്രശാന്ത് വീർ, എംഎസ് ധോണി, നൂർ അഹമ്മദ്, ഖലീൽ അഹമ്മദ്, നഥാൻ എല്ലിസ്.

ഇംപാക്ട് പ്ലെയർ: രാഹുൽ ചാഹർ

ചെന്നൈ സൂപ്പര്‍ കിംഗ്സ് സ്ക്വാഡ്: ആന്ദ്രേ സിദ്ധാർത്ഥ്, ആയുഷ് മാത്രെ, ഡെവാൾഡ് ബ്രെവിസ്, രാമകൃഷ്ണ ഘോഷ്, ശിവം ദുബെ, എംഎസ് ധോണി, ഉർവിൽ പട്ടേൽ, അൻഷുൽ കംബോജ്, ഖലീൽ അഹമ്മദ്, മുകേഷ് ചൗധരി, നഥാൻ എല്ലിസ്, നൂർ അഹമ്മദ്, ശ്രേയസ് ഗോപാൽ, സഞ്ജു ഹോസ് സാംസൺ (ട്രേഡ്, ട്രാഡ്, ട്രാഡ് കാർത്തിക് ശർമ്മ, മാത്യു ഷോർട്ട്, അമൻ ഖാൻ, രാഹുൽ ചാഹർ, സർഫറാസ് ഖാൻ, സാച്ച് ഫൗൾക്സ്.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക