ദിനുഷയുടെ സെഞ്ചുറിയില്‍ ഫോളോ ഓണ്‍ ഒഴിവാക്കി ലങ്ക, ഗാലെ ടെസ്റ്റില്‍ ഇന്ത്യക്ക് കൂറ്റൻ ഒന്നാം ഇന്നിംഗ്സ് ലീഡ്

Published : Aug 17, 2026, 05:34 PM IST
India vs Sri Lanka

Synopsis

മൂന്നാം ദിനത്തിന്റെ തുടക്കത്തിൽ 99/5 എന്ന നിലയിൽ തകർച്ചയിലായിരുന്ന ശ്രീലങ്കയെ സൊനാൽ ദിനുഷയുടെയും നിരോഷൻ ഡിക്‌വെല്ലയുടെയും പോരാട്ടമാണ് മാന്യമായ സ്കോറിലേക്ക് എത്തിച്ചത്.

ഗാലെ: ശ്രീലങ്കക്കെതിരായ ഒന്നാം ക്രിക്കറ്റ് ടെസ്റ്റില്‍ ഇന്ത്യക്ക് 178 റണ്‍സിന്‍റെ കൂറ്റൻ ഒന്നാം ഇന്നിംഗ്സ് ലീഡ്. മൂന്നാം ദിനം ഇന്ത്യയുടെ ഒന്നാം ഇന്നിംഗ്സ് സ്കോറായ 462 റണ്‍സിന് മറുപടിയായി ശ്രീലങ്ക 284 റണ്‍സെടുത്ത് ഓള്‍ ഔട്ടായി. തുടക്കത്തിലെ കൂട്ടത്തകര്‍ച്ചക്കുശേഷം സെഞ്ചുറിയുമായി പൊരുതിയ സൊനാൽ ദിനുഷയുടെയും(100)സ, അര്‍ധസെഞ്ചുറി നേടിയ നിരോഷൻ ഡിക്‌വെല്ലയുടെയും ബാറ്റിംഗ് മികവിലാണ് ശ്രീലങ്ക ഫോളോ ഓണ്‍ ഒഴിവാക്കിയത്. മൂന്നാം ദിനം ശ്രീലങ്കൻ ഇന്നിംഗ്സ് അവസാനിച്ച ഉടന്‍ മഴയും വെളിച്ചക്കുറവും മൂലം കളി നിര്‍ത്തിവെച്ചു. ഇന്ത്യക്കായി മാനവ് സുതാര്‍ 76 റണ്‍സ് വഴങ്ങി നാലു വിക്കറ്റെടുത്തപ്പോള്‍ രവീന്ദ്ര ജഡേജ 57 റണ്‍സിന് മൂന്ന് വിക്കറ്റെടുത്ത് ബൗളിംഗില്‍ തിളങ്ങി.

മൂന്നാം ദിനത്തിന്റെ തുടക്കത്തിൽ 99/5 എന്ന നിലയിൽ തകർച്ചയിലായിരുന്ന ശ്രീലങ്കയെ സൊനാൽ ദിനുഷയുടെയും നിരോഷൻ ഡിക്‌വെല്ലയുടെയും പോരാട്ടമാണ് മാന്യമായ സ്കോറിലേക്ക് എത്തിച്ചത്. കരിയറിലെ ആദ്യ ടെസറ്റ് സെഞ്ചുറി നേടിയ ദിനുഷയും, 80 റൺസ് നേടിയ ഡിക്‌വെല്ലയും ചേർന്ന് ആറാം വിക്കറ്റിൽ 146 റൺസിന്‍റെ കൂട്ടുകെട്ടുയര്‍ത്തിയാണ് ലങ്കയെ കരകയറ്റിയത്. മൂന്നാം ദിനം തുടക്കത്തില്‍ തന്നെ മുഹമ്മദ് സിറാജും മാനവ് സുതാറും ചേർന്ന് ലങ്കയെ തകര്‍ച്ചയിലേക്ക് തള്ളിയിട്ടിരുന്നു. ഇന്നിംഗ്സിലെ രണ്ടാം പന്തില്‍ തന്നെ ശ്രീലങ്കയ്ക്ക് ഓപ്പണര്‍ നിഷാന്‍ ഫെര്‍ണാണ്ടോയുടെ (2) വിക്കറ്റ് നഷ്ടമായി. മുഹമ്മദ് സിറാജിന്‍റെ പന്തില്‍ ദേവ്ദത്ത് പടിക്കലിന് ക്യാച്ച് നല്‍കിയാണ് നിഷാന്‍ മടങ്ങിയത്. തുടര്‍ന്നെത്തിയ ദിനേശ് ചാണ്ഡിമലും (4) വൈകാതെ മടങ്ങി. സുതാറിന്‍റെ പന്തില്‍ വിക്കറ്റ് കീപ്പര്‍ റിഷഭ് പന്തിന് ക്യാച്ച്.

പിന്നാലെ ലാഹിരു ഉഡാരയേയും (27) സുതാര്‍ തന്നെ മടക്കി. ലങ്കയെ കൂടുതല്‍ സമ്മര്‍ദ്ദത്തിലാക്കി കാമിന്ദു മെന്‍ഡിസിനെ (14) ക്യാപ്റ്റൻ ശുഭ്മാന്‍ ഗില്‍ വണ്ടര്‍ ക്യാച്ചിലൂടെ മടക്കിയതോടെ ലങ്ക 59-4ലേക്ക് വീണു. സ്കോര്‍ 100 കടക്കും മുമ്പ് ധനഞ്ജയ ഡി സില്‍വയെ (21) രവീന്ദ്ര ജഡേജയും മടക്കിയതോടെ ശ്രീലങ്ക കൂട്ടത്തകര്‍ച്ചയിലായി. അതിനുശേഷമായിരുന്നു ആറാം വിക്കറ്റില്‍ ദിനുഷ - ഡിക്ക്‌വെല്ല സഖ്യം 146 റണ്‍സ് കൂട്ടിച്ചേര്‍ത്ത് ലങ്കൻ പോരാട്ടം ഏറ്റെടുത്തത്. അവസാന സെഷനില്‍ ഡിക്‌വെല്ലയെ(80) പുറത്താക്കിയ പ്രസിദ്ധ് കൃഷ്ണയാണ് കൂട്ടുകെട്ട് പൊളിച്ച് ഇന്ത്യയെ മത്സരത്തിലേക്ക് തിരികെ കൊണ്ടുവന്നത്. പിന്നാലെ കെഷാര നുവാന്തയെ(2) രവീന്ദ്ര ജഡേജയും മടക്കി. പ്രഭാത് ജയസൂര്യയെ(10) മാനവ് സുതാറും സെഞ്ചുറി നേടിയതിന് തൊട്ടുപിന്നാലെ സൊനാല്‍ ദിനുഷയെ(100) രവീന്ദ്ര ജഡേജയും പുറത്താക്കി. സിക്സും ഫോറും അടിച്ച് തുടങ്ങിയ ലാഹിരു കുമാരയെ(10) കൂടി പുറത്താക്കി സുതാര്‍ ലങ്കൻ ഇന്നിംഗ്സ് അവസാനിപ്പിച്ചു.

മഴ വില്ലനായി; മൂന്നാം ദിനം കളി നേരത്തെ നിർത്തി

മൂന്നാം ദിനം 80 ശതമാനം മഴ സാധ്യത പ്രവചിച്ചിരുന്നെങ്കിലും ആദ്യ രണ്ട് സെഷനുകളിലും മത്സരം തടസ്സമില്ലാതെ മുന്നോട്ട് പോയിരുന്നു. എന്നാൽ ലങ്കൻ ഇന്നിംഗ്സ് അവസാനിച്ചതിന് പിന്നാലെ ശക്തമായ മഴയെത്തിയതോടെ മൈതാനം പൂർണമായും കവറുകൾ കൊണ്ട് മൂടി. തുടർന്ന് അമ്പയർമാർ മൂന്നാം ദിനത്തിലെ കളി അവസാനിച്ചതായി ഔദ്യോഗികമായി പ്രഖ്യാപിച്ചു. 178 റൺസിന്‍റെ കൂറ്റൻ ഒന്നാം ഇന്നിംഗ്സ് ലീഡുമായി ഇന്ത്യ നാലാം ദിനം രണ്ടാം ഇന്നിംഗ്സ് ബാറ്റിംഗ് പുനരാരംഭിക്കും.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ  Cricket News അറിയൂ.  നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!

GC
About the Author

Gopalakrishnan C

ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനില്‍ 2012 മുതല്‍ പ്രവര്‍ത്തിക്കുന്നു. നിലവില്‍ സീനിയര്‍ അസിസ്റ്റന്‍റ് എഡിറ്ററും സ്പോർട്സ് ലീഡുമാണ്. 2004ൽ കേരള മീഡിയ അക്കാദമിയില്‍ നിന്ന് പത്രപ്രവര്‍ത്തനത്തില്‍ ബിരാദനന്തര ബിരുദ ഡിപ്ലോമ. സ്പോര്‍ട്സ്, എന്‍റര്‍ടെയ്ൻമെന്‍റ് വിഷയങ്ങളില്‍ എഴുതുന്നു. 20 വര്‍ഷമായി മാധ്യമപ്രവര്‍ത്തകൻ. ക്രിക്കറ്റ്, ഫുട്ബോള്‍ ലോകകപ്പുകൾ, ഒളിംപിക്സ് , ലോക്സഭാ, നിയമസഭാ തെരഞ്ഞെടുപ്പുകള്‍, സ്കൂള്‍ കലോത്സവും കായികമേളകള്‍ ഉള്‍പ്പെടെയുള്ള ഇവന്‍റുകള്‍ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനിനുവേണ്ടി ലീഡ് ചെയ്തു. പ്രിന്‍റ് മീഡിയയില്‍ ദീപിക, മംഗളം, മനോരമ ദിനപത്രങ്ങളിലും ഡിജിറ്റൽ മീഡിയയില്‍ യാഹു, വെബ്ദുനിയ, ദീപിക എന്നിവയിലും പ്രവര്‍ത്തിച്ചു. ഇ മെയില്‍: gopalakrishnan@asianetnews.inRead More...
Read more Articles on
click me!

Recommended Stories

റാഷിദ് ഖാനില്ല, മുഹമ്മദ് നബിയുടെ മകൻ ടീമിൽ, ഏഷ്യൻ ഗെയിംസിനുള്ള അഫ്ഗാനിസ്ഥാൻ ക്രിക്കറ്റ് ടീമിനെ പ്രഖ്യാപിച്ചു
48 മിനുറ്റില്‍ സിറ്റിയെ തീ‍‍ര്‍ത്ത് ആഴ്‌സണല്‍, ഇത് ആ‍ര്‍ട്ടേറ്റയുടെ സാമ്പിള്‍ മാത്രമോ?