ഒറ്റ കൈകൊണ്ട് പറന്നു പിടിച്ച് ക്യാപ്റ്റൻ ശുഭ്മാന്‍ ഗില്‍, കാമിന്ദു മെൻഡിസിനെ പുറത്താക്കിയ വണ്ടര്‍ ക്യാച്ച്

Published : Aug 17, 2026, 04:06 PM IST
Shubman Gill Catch

Synopsis

കുൽദീപ് യാദവ് എറിഞ്ഞ ഓവറിലെ ആദ്യ പന്തിൽ ക്രീസിൽ നിന്ന് മുന്നോട്ട് ഇറങ്ങി കളിക്കാൻ ശ്രമിച്ച കാമിന്ദു മെൻഡിസിന്‍റെ ഷോട്ട് ഷോര്‍ട്ട് എക്സ്ട്രാ കവറില്‍ ഗില്‍ ഫുള്‍ ലെങ്ത് ഡൈവിലൂടെ ഒറ്റക്കൈയില്‍ പറന്നുപിടിച്ചു.

ഗാലെ: ശ്രീലങ്കയ്‌ക്കെതിരായ ഒന്നാം ടെസ്റ്റിന്‍റെ മൂന്നാം ദിനം കുല്‍ദീപ് യാദവിന്‍റെ പന്തില്‍ ശ്രീലങ്കൻ താരം കാമിന്ദു മെൻഡിസിനെ ഒറ്റക്കൈയില്‍ പറന്നുപിടിച്ച് ക്യാപ്റ്റൻ ശുഭ്മൻ ഗിൽ. ശ്രീലങ്കൻ ഇന്നിംഗ്സിലെ 17-ാം ഓവറിലായിരുന്നു ഗില്ലിന്‍റെ വണ്ടര്‍ ക്യാച്ച്. കുൽദീപ് യാദവ് എറിഞ്ഞ ഓവറിലെ ആദ്യ പന്തിൽ ക്രീസിൽ നിന്ന് മുന്നോട്ട് ഇറങ്ങി കളിക്കാൻ ശ്രമിച്ച കാമിന്ദു മെൻഡിസിന്‍റെ ഷോട്ട് ഷോര്‍ട്ട് എക്സ്ട്രാ കവറില്‍ ഗില്‍ ഫുള്‍ ലെങ്ത് ഡൈവിലൂടെ ഒറ്റക്കൈയില്‍ പറന്നുപിടിച്ചു.

മൂന്നാം ദിനം തുടക്കത്തില്‍ തന്നെ മുഹമ്മദ് സിറാജും മാനവ് സുതാറും ചേർന്ന് ലങ്കയെ തകര്‍ച്ചയിലേക്ക് തള്ളിയിട്ടിരുന്നു. ഇന്നിംഗ്സിലെ രണ്ടാം പന്തില്‍ തന്നെ ശ്രീലങ്കയ്ക്ക് ഓപ്പണര്‍ നിഷാന്‍ ഫെര്‍ണാണ്ടോയുടെ (2) വിക്കറ്റ് നഷ്ടമായി. മുഹമ്മദ് സിറാജിന്‍റെ പന്തില്‍ ദേവ്ദത്ത് പടിക്കലിന് ക്യാച്ച് നല്‍കിയാണ് നിഷാന്‍ മടങ്ങിയത്. തുടര്‍ന്നെത്തിയ ദിനേശ് ചാണ്ഡിമലിന് (4) പിടിച്ചുനില്‍ക്കാന്‍ സാധിച്ചില്ല. സുതാറിന്‍റെ പന്തില്‍ വിക്കറ്റ് കീപ്പര്‍ റിഷഭ് പന്തിന് ക്യാച്ച്.

വൈകാതെ ലാഹിരു ഉഡാരയേയും (27) സുതാര്‍ മടക്കി. പിന്നാലെയായിരുന്നു ലങ്കയെ കൂടുതല്‍ സമ്മര്‍ദ്ദത്തിലാക്കി കാമിന്ദു മെന്‍ഡിസിനെ (14) ഗില്‍ വണ്ടര്‍ ക്യാച്ചിലൂടെ മടക്കിയത്. പിന്നാലെ ധനഞ്ജയ ഡി സില്‍വയെ (21) രവീന്ദ്ര ജഡേജയും മടക്കിയതോടെ ശ്രീലങ്ക പ്രതിരോധത്തിലായി. എന്നാല്‍ ആറാം വിക്കറ്റില്‍ ദിനുഷ - ഡിക്ക്‌വെല്ല സഖ്യം 146 റണ്‍സ് കൂട്ടിച്ചേര്‍ത്ത് ലങ്കയെ തകര്‍ച്ചയില്‍ നിന്ന് കരകയറ്റി. അവസാന സെഷനില്‍ ഡിക്‌വെല്ലയെ(80) പുറത്താക്കിയ പ്രസിദ്ധ് കൃഷ്ണയാണ് കൂട്ടുകെട്ട് പൊളിച്ച് ഇന്ത്യയെ മത്സരത്തിലേക്ക് തിരികെ കൊണ്ടുവന്നത്. പിന്നാലെ കെഷാര നുവാന്തയെ(2) രവീന്ദ്ര ജഡേജയും മടക്കി.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ  Cricket News അറിയൂ.  നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!

GC
About the Author

Gopalakrishnan C

ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനില്‍ 2012 മുതല്‍ പ്രവര്‍ത്തിക്കുന്നു. നിലവില്‍ സീനിയര്‍ അസിസ്റ്റന്‍റ് എഡിറ്ററും സ്പോർട്സ് ലീഡുമാണ്. 2004ൽ കേരള മീഡിയ അക്കാദമിയില്‍ നിന്ന് പത്രപ്രവര്‍ത്തനത്തില്‍ ബിരാദനന്തര ബിരുദ ഡിപ്ലോമ. സ്പോര്‍ട്സ്, എന്‍റര്‍ടെയ്ൻമെന്‍റ് വിഷയങ്ങളില്‍ എഴുതുന്നു. 20 വര്‍ഷമായി മാധ്യമപ്രവര്‍ത്തകൻ. ക്രിക്കറ്റ്, ഫുട്ബോള്‍ ലോകകപ്പുകൾ, ഒളിംപിക്സ് , ലോക്സഭാ, നിയമസഭാ തെരഞ്ഞെടുപ്പുകള്‍, സ്കൂള്‍ കലോത്സവും കായികമേളകള്‍ ഉള്‍പ്പെടെയുള്ള ഇവന്‍റുകള്‍ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനിനുവേണ്ടി ലീഡ് ചെയ്തു. പ്രിന്‍റ് മീഡിയയില്‍ ദീപിക, മംഗളം, മനോരമ ദിനപത്രങ്ങളിലും ഡിജിറ്റൽ മീഡിയയില്‍ യാഹു, വെബ്ദുനിയ, ദീപിക എന്നിവയിലും പ്രവര്‍ത്തിച്ചു. ഇ മെയില്‍: gopalakrishnan@asianetnews.inRead More...
Read more Articles on
click me!

Recommended Stories

ക്രീസിലുറച്ച് ദിനുഷ-ഡിക്ക്‌വെല്ല സഖ്യം; ഇന്ത്യക്കെതിരെ ആദ്യ ടെസ്റ്റില്‍ തകര്‍ച്ചയില്‍ നിന്ന് കരകയറി ശ്രീലങ്ക
കെസിഎല്‍ മൂന്നാം സീസണിന് മുന്നോടിയായി മുഖ്യമന്ത്രി വി ഡി സതീശനുമായി കൂടിക്കാഴ്ച നടത്തി കാലിക്കറ്റ് ഗ്ലോബ്സ്റ്റാര്‍സ്