ഇന്ത്യൻ പരിശീലകനാവാനുള്ള ആദ്യ ചുവടുവെച്ച സൗരവ് ഗാംഗുലി, പരിശീലകനായി ആദ്യ അങ്കം വിദേശ ലീഗില്‍

Published : Aug 25, 2025, 07:45 AM IST
Sourav Ganguly

Synopsis

അടുത്തിടെ വാര്‍ത്താ ഏജന്‍സിയായ പിടിഐക്ക് നല്‍കിയ അഭിമുഖത്തില്‍ ഇന്ത്യൻ പരിശിലകനാവാനുള്ള ആഗ്രഹം തുറന്നു പറഞ്ഞ ഗാംഗുലിയ്ക്ക് അതിലേക്കുള്ള ആദ്യ ചുവടുവെപ്പാണ് വിദേശ ഫ്രാഞ്ചൈസി ലീഗിലെ പരിശീലക ചുമതല എന്നാണ് വിലയിരുത്തല്‍.

കൊല്‍ക്കത്ത: ഇന്ത്യൻ മുന്‍ ക്യാപ്റ്റനും ബിസിസിഐ പ്രസിഡന്‍റുമായിരുന്ന സൗരവ് ഗാംഗുലിയെ പരിശീലകനായി നിയമിച്ച് ദക്ഷിണാഫ്രിക്കന്‍ ടി20 ലീഗ് ടീമായ പ്രിട്ടോറിയ ക്യാപിറ്റല്‍സ്. മുഖ്യ പരിശീലകനായിരുന്ന ഇംഗ്ലണ്ട് മുന്‍ താരം ജൊനാഥന്‍‍ ട്രോട്ട് പരിശീലക പദവിയില്‍ നിന്ന് രാജിവെച്ചതോടെയാണ് ഗാംഗുലിയെ പകരം പരിശീലകനായി നിയമിച്ചത്. ഐപിഎല്‍ ടീമായ ഡല്‍ഹി ക്യാപിറ്റല്‍സിന്‍റെ ഉടമസ്ഥതയിലുള്ള ടീമാണ് പ്രിട്ടോറിയ ക്യാപിറ്റല്‍സ്. ഐപിഎല്ലില്‍ ഡല്‍ഹി ക്യാപിറ്റല്‍സിന്‍റെ മെന്‍ററാണ് സൗരവ് ഗാംഗുലി.പ്രിട്ടോറിയ ക്യാപിറ്റല്‍സ് ഇന്‍സ്റ്റഗ്രാം പോസ്റ്റിലൂടെയാണ് ഗാംഗുലിയെ പരിശീലനകമായി നിയമിച്ച കാര്യം പുറത്തുവിട്ടത്.

അടുത്തിടെ വാര്‍ത്താ ഏജന്‍സിയായ പിടിഐക്ക് നല്‍കിയ അഭിമുഖത്തില്‍ ഇന്ത്യൻ പരിശിലകനാവാനുള്ള ആഗ്രഹം തുറന്നു പറഞ്ഞ ഗാംഗുലിയ്ക്ക് അതിലേക്കുള്ള ആദ്യ ചുവടുവെപ്പാണ് വിദേശ ഫ്രാഞ്ചൈസി ലീഗിലെ പരിശീലക ചുമതല എന്നാണ് വിലയിരുത്തല്‍.2018-2019 കാലയളില്‍ ഡല്‍ഹി ക്യാപിറ്റല്‍സിന്‍റെ ടീം ഡയറക്ടറായി ഗാംഗുലി പ്രവര്‍ത്തിച്ചിരുന്നു.പിന്നീട് ബിസിസിഐ പ്രസിഡന്‍റായതിനെത്തുടര്‍ന്ന് ഗാംഗുലി ഡയറക്ടര്‍ സ്ഥാനം ഒഴിഞ്ഞിരുന്നു.

കഴിഞ്ഞവര്‍ഷം ഡല്‍ഹി ക്യാപിറ്റല്‍സ് സഹ ഉടമകളായ ജെ എസ് ഡബ്ല്യുവിന്‍റെ ക്രിക്കറ്റ് ഡയറക്ടറായും ഗാംഗുലിയെ നിയമിച്ചിരുന്നു.ഡല്‍ഹി ക്യാപിറ്റല്‍സും പ്രിട്ടോറിയ ക്യാപിറ്റല്‍സുമെല്ലാം ഇതിന് കീഴിലാണ് വരുന്നത്. സെപ്റ്റംബര്‍ ഒമ്പതിന് നടക്കുന്ന ദക്ഷിണാഫ്രിക്കന്‍ ടി20 ലീഗ് താരലേലം മുതലാവും ഗാംഗുലി പുതിയ ചുമതല ഏറ്റെടുക്കുക എന്നാണ് റിപ്പോര്‍ട്ട്.കഴിഞ്ഞ സീസണില്‍ ട്രോട്ടിന്‍റെ പരിശീലനത്തില്‍ ഇറങ്ങിയ ഡല്‍ഹി ക്യാപിറ്റല്‍സിന് 10 മത്സരങ്ങളില്‍ രണ്ട് ജയം മാത്രമാണ് നേടാനായിരുന്നുള്ളു.അഫ്ഗാനിസ്ഥാന്‍ ദേശീയ ടീമിന്‍റെ പരിശീലക സ്ഥാനം ഏറ്റെടുക്കാനായാണ് ട്രോട്ട് പ്രിട്ടോറിയ ക്യാപിറ്റല്‍സ് പരിശീലക സ്ഥാനം ഒഴിഞ്ഞത്. അടുത്ത വര്‍ഷം ടി20 ലോകകപ്പ് നടക്കുന്നതിനാല്‍ ഈ വര്‍ഷം ഡിസംബര്‍ 26 മുതല്‍ ജനുവരി 25വരെയാണ് ദക്ഷിണാഫ്രിക്കൻ ടി20 ലീഗ് നടക്കുക.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക

PREV
GC
About the Author

Gopalakrishnan C

ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനില്‍ 2012 മുതല്‍ പ്രവര്‍ത്തിക്കുന്നു. നിലവില്‍ സീനിയര്‍ അസിസ്റ്റന്‍റ് എഡിറ്ററും സ്പോർട്സ് ലീഡുമാണ്. 2004ൽ കേരള മീഡിയ അക്കാദമിയില്‍ നിന്ന് പത്രപ്രവര്‍ത്തനത്തില്‍ ബിരാദനന്തര ബിരുദ ഡിപ്ലോമ. സ്പോര്‍ട്സ്, എന്‍റര്‍ടെയ്ൻമെന്‍റ് വിഷയങ്ങളില്‍ എഴുതുന്നു. 20 വര്‍ഷമായി മാധ്യമപ്രവര്‍ത്തകൻ. ക്രിക്കറ്റ്, ഫുട്ബോള്‍ ലോകകപ്പുകൾ, ഒളിംപിക്സ് , ലോക്സഭാ, നിയമസഭാ തെരഞ്ഞെടുപ്പുകള്‍, സ്കൂള്‍ കലോത്സവും കായികമേളകള്‍ ഉള്‍പ്പെടെയുള്ള ഇവന്‍റുകള്‍ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനിനുവേണ്ടി ലീഡ് ചെയ്തു. പ്രിന്‍റ് മീഡിയയില്‍ ദീപിക, മംഗളം, മനോരമ ദിനപത്രങ്ങളിലും ഡിജിറ്റൽ മീഡിയയില്‍ യാഹു, വെബ്ദുനിയ, ദീപിക എന്നിവയിലും പ്രവര്‍ത്തിച്ചു. ഇ മെയില്‍: gopalakrishnan@asianetnews.inRead More...
Read more Articles on
click me!

Recommended Stories

ഇന്ന് ഇന്ത്യ-ദക്ഷിണാഫ്രിക്ക 'ഫൈനല്‍', വാഷിംഗ്ടണ്‍ പുറത്തേക്ക്; ടീമില്‍ രണ്ട് മാറ്റം, സാധ്യതാ ഇലവന്‍
'എന്താണ് തന്റെ റോൾ എന്ന് ആ താരത്തിന് വ്യക്തമായ നിർദേശം നൽകണം'; ​ഗംഭീറിന്റെ നടപടിയിൽ വിമർശനവുമായി മുൻതാരം