സഹോദരന് കൊവിഡ് സ്ഥിരീകരിച്ചു; സൗരവ് ഗാംഗുലി ക്വാറന്‍റെനില്‍

Web Desk   | Asianet News
Published : Jul 16, 2020, 12:07 PM ISTUpdated : Jul 16, 2020, 01:03 PM IST
സഹോദരന് കൊവിഡ് സ്ഥിരീകരിച്ചു; സൗരവ് ഗാംഗുലി ക്വാറന്‍റെനില്‍

Synopsis

കൊവിഡ് ബാധിച്ച സ്‌നേഹാഷിഷ് ഗാംഗുലിയെ കൊല്‍ക്കത്തയിലെ ബെല്ലെ വ്യൂ ആശുപത്രിയിലാണ്  അഡ്‌മിറ്റ് ചെയ്‌തിരിക്കുന്നത്. 

കൊല്‍ക്കത്ത: ബിസിസിഐ പ്രസിഡന്‍റ് സൗരവ് ഗാംഗുലി ക്വാറന്‍റെനില്‍. വീട്ടിൽ തന്നെയാണ് ഗാംഗുലി നിരീക്ഷണത്തിൽ കഴിയുന്നത്. സൗരവ് ഗാംഗുലിയുടെ മൂത്ത സഹോദരനും ബംഗാൾ ക്രിക്കറ്റ് അസോസിയേഷൻ ജോയിന്റ് സെക്രട്ടറിയുമായ സ്‌നേഹാഷിഷ് ഗാംഗുലിക്ക് കോവിഡ് സ്ഥിരീകരിച്ചതിനു പിന്നാലെയാണ് ഗാംഗുലി അടക്കമുള്ള കുടുംബാംഗങ്ങൾ ക്വാറന്‍റെനില്‍ പ്രവേശിച്ചത്.

കൊവിഡ് ബാധിച്ച സ്‌നേഹാഷിഷ് ഗാംഗുലിയെ കൊല്‍ക്കത്തയിലെ ബെല്ലെ വ്യൂ ആശുപത്രിയിലാണ്  അഡ്‌മിറ്റ് ചെയ്‌തിരിക്കുന്നത്. കഴിഞ്ഞ കുറച്ച് ദിവസങ്ങളായി സ്‌നേഹാഷിഷ് ഗാംഗുലിക്ക് ചെറിയ രീതിയിൽ പനിയുണ്ടായിരുന്നു. 

പിന്നീട് കോവിഡ് പരിശോധന നടത്തിയപ്പോൾ ഫലം പോസിറ്റീവ് ആകുകയായിരുന്നു. ബംഗാൾ ക്രിക്കറ്റ് അസോസിയേഷൻ തന്നെയാണ് ഇക്കാര്യം അറിയിച്ചത്.

ഗാംഗുലിയുടെ 48-ാം ജന്മദിനമാണ് 2020 ജൂലൈ എട്ടിനു ആഘോഷിച്ചത്. ഇതില്‍ സ്‌നേഹാഷിഷ് ഗാംഗുലിയും പങ്കെടുത്തിരുന്നു. വീട്ടിൽ കേക്ക് മുറിച്ച് ജന്മദിനം ആഘോഷിക്കുന്ന ഗാംഗുലിയുടെ ചിത്രങ്ങൾ നേരത്തെ സാമൂഹ്യമാധ്യമങ്ങളിൽ വെറലായിരുന്നു.
 

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ  Cricket News അറിയൂ.  നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!

click me!

Recommended Stories

ആഷസ്: അഡ്‌ലെയ്ഡ് ടെസ്റ്റ് ആവേശാന്ത്യത്തിലേക്ക്, ജയിക്കാൻ ഇഗ്ലണ്ടിന് വേണ്ടത് 126 റൺസ്, ഓസീസിന് 3 വിക്കറ്റും
'ഗില്ലിനെ ഒഴിവാക്കാനുള്ള തിരുമാനം ഇന്നലെ എടുത്തതല്ല'; പിന്നില്‍ കാരണങ്ങളുണ്ട്, റിപ്പോര്‍ട്ട്