
കൊല്‍ക്കത്ത: ടെസ്റ്റ് ക്രിക്കറ്റ് നാല് ദിവസത്തേക്ക് ചുരുക്കാന്‍ ഒരുങ്ങുകയാണ് ഐസിസി. നാല് ദിവസമായി കുറയുന്നടോടെ കൂടുതല്‍ സമയം കിട്ടുമെന്നാണ് ഐസിസിയെ ചിന്തിപ്പിക്കുന്നത്. 2023- 2031 കാലയളവില്‍ നടക്കുന്ന ടെസ്റ്റ് മത്സരങ്ങല്‍ അഞ്ച് ദിവസത്തിന് പകരം നാലു ദിവസമാക്കിക്കുറക്കാനാണ് ഐസിസി ആലോചിക്കുന്നത്. മാത്രമല്ല, ടെസ്റ്റ് ക്രിക്കറ്റ് കൂടുതല്‍ കാണികളിലേക്ക് എത്തിക്കാനും ഇത് സഹായിക്കും.
ചതുര്‍ദിന ടെസ്റ്റ് എന്നത് പുതിയ ആശയമല്ല. ഈ വര്‍ഷമാദ്യം ഇംഗ്ലണ്ടും അയര്‍ലന്‍ഡും തമ്മില്‍ നടന്ന ടെസ്റ്റ് മത്സരം ചതുര്‍ദിന ടെസ്റ്റ് മത്സരമായിരുന്നു. 2017ല്‍ ദക്ഷിണാഫ്രിക്കയും സിംബാബ്വെയും ചതുര്‍ദിന ടെസ്റ്റ് കളിച്ചിട്ടുണ്ട്. എന്നാല്‍ ചതുര്‍ദിന ടെസ്റ്റ് എന്ന ആശയത്തോട് ഓസ്‌ട്രേലിയന്‍ നായകന്‍ ടിം പെയ്ന്‍ അടക്കം ചില താരങ്ങള്‍ രംഗത്തെത്തിയിട്ടുണ്ട്.
എന്നാല്‍ ഇക്കാര്യത്തെ കുറിച്ച് ഇപ്പോള്‍ സംസാരിക്കാനില്ലെന്നാണ് ബിസിസിഐ പ്രസിഡന്റ് സൗരവ് ഗാംഗുലി പറയുന്നത്. മുന്‍ ഇന്ത്യന്‍ ക്യാപ്റ്റന്‍ പറയുന്നതിങ്ങനെ... '''ടെസ്റ്റ് ക്രിക്കറ്റ് നാല് ദിവസമായി ചുരുക്കുന്നതിനെ കുറിച്ച് ഇപ്പോള്‍ അഭിപ്രായം പറയുന്നത് ശരിയല്ല. ഐസിസിയുടെ പദ്ധതികള്‍ പരിശോധിച്ച ശേഷം അതിനെ കുറിച്ച് സംസാരിക്കാം.'' ഗാംഗുലി വ്യക്തമാക്കി.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Cricket News അറിയൂ. നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!