വിക്കറ്റ് കീപ്പര്‍മാരുടെ കാര്യത്തില്‍ വമ്പന്‍ പൊളിച്ചെഴുത്ത്; ഞെട്ടിച്ച് ദാദയുടെ ലോകകപ്പ് ടീം

By Web TeamFirst Published Mar 9, 2019, 5:42 PM IST
Highlights

വിക്കറ്റ് കീപ്പര്‍ ബാറ്റ്സ്‌മാന്‍മാരുടെ കാര്യത്തില്‍ ആകാംക്ഷയുടെ മുള്‍മുനയിലാണ് ഇന്ത്യന്‍ ക്രിക്കറ്റ് ആരാധകര്‍. സൗരവ് ഗാംഗുലി 15 അംഗ ലോകകപ്പ് സാധ്യതാ ടീമിനെ തെരഞ്ഞെടുത്തപ്പോള്‍ മൂവരുടെയും കാര്യത്തില്‍ വേറിട്ട നിലപാടാണ് സ്വീകരിച്ചത്. 

കൊല്‍ക്കത്ത: എം എസ് ധോണിക്കൊപ്പം ഋഷഭ് പന്തും ദിനേശ് കാര്‍ത്തികും ഇന്ത്യയുടെ ലോകകപ്പ് ടീമില്‍ ഇടംപിടിക്കുമോ. വിക്കറ്റ് കീപ്പര്‍ ബാറ്റ്സ്‌മാന്‍മാരുടെ കാര്യത്തില്‍ ആകാംക്ഷയുടെ മുള്‍മുനയിലാണ് ഇന്ത്യന്‍ ക്രിക്കറ്റ് ആരാധകര്‍. ഇതിഹാസ നായകന്‍ സൗരവ് ഗാംഗുലി 15 അംഗ ലോകകപ്പ് സാധ്യതാ ടീമിനെ തെരഞ്ഞെടുത്തപ്പോള്‍ മൂവരുടെയും കാര്യത്തില്‍ വേറിട്ട നിലപാടാണ് സ്വീകരിച്ചത്. 

രോഹിത് ശര്‍മ്മയും ശിഖര്‍ ധവാനും തന്നെയാണ് ദാദയുടെ ടീമിലെ ഓപ്പണര്‍മാര്‍. മൂന്നാം ഓപ്പണറായി കെ എല്‍ രാഹുലിനെയും ഉള്‍പ്പെടുത്തി. വിരാട് കോലി മൂന്നാം നമ്പറില്‍ എത്തുമ്പോള്‍ അമ്പാട്ടി റായുഡു, എം എസ് ധോണി, കേദാര്‍ ജാദവ് എന്നിവരാണ് അടുത്ത സ്ഥാനങ്ങളില്‍. എന്നാല്‍ ദിനേശ് കാര്‍ത്തിക്കിനെയും ഋഷഭ് പന്തിനെയും ടീമില്‍ ഉള്‍പ്പെടുത്തിയിട്ടില്ല. ഹര്‍ദിക് പാണ്ഡ്യയും വിജയ് ശങ്കറുമാണ് ഓള്‍റൗണ്ടര്‍മാര്‍. സ്‌പിന്നര്‍മാരായി കുല്‍ദീപും ചാഹലും ടീമിലെത്തിയപ്പോള്‍ ബുംറയും ഷമിയും ഭുവനേശ്വറും ഉമേഷുമാണ് പേസര്‍മാര്‍.

ദാദ തെരഞ്ഞെടുത്ത സാധ്യതാ ടീം

രോഹിത് ശര്‍മ്മ, ശിഖര്‍ ധവാന്‍, കെ എല്‍ രാഹുല്‍, വിരാട് കോലി, അമ്പാട്ടി റായുഡു, എം എസ് ധോണി, കേദാര്‍ ജാദവ്, ഹര്‍ദിക് പാണ്ഡ്യ, വിജയ് ശങ്കര്‍, കുല്‍ദീപ് യാദവ്, യുസ്‌വേന്ദ്ര ചാഹല്‍, ജസ്‌പ്രീത് ബുംറ, മുഹമ്മദ് ഷമി, ഭുവനേശ്വര്‍ കുമാര്‍, ഉമേഷ് യാദവ്.  

click me!