ദക്ഷിണാഫ്രിക്കക്കെതിരായ തോൽവിയുടെ പശ്ചാത്തലത്തില്‍ സിംബാബ്‌വെക്കെതിരെ ഇന്ത്യക്ക് കൂറ്റൻ ജയം അനിവാര്യമാണ്.
ചെന്നൈ: ടി20 ലോകകപ്പിൽ ദക്ഷിണാഫ്രിക്കയോടേറ്റ കനത്ത തോൽവിക്ക് പിന്നാലെ, നിലവിലെ ചാമ്പ്യന്മാരായ ഇന്ത്യ രണ്ടാം സൂപ്പർ 8 പോരാട്ടത്തിൽ നാളെ സിംബാബ്‌വെയെ നേരിടാനിറങ്ങുകയാണ്. നാളെ ചെന്നൈയിലെ എം.എ ചിദംബരം സ്റ്റേഡിയത്തിൽ നടക്കുന്ന മത്സരത്തിൽ സെമി ഫൈനൽ പ്രതീക്ഷകൾ നിലനിർത്താൻ സൂര്യകുമാർ യാദവിനും സംഘത്തിനും ഈ മത്സരത്തിൽ കൂറ്റൻ വിജയം അനിവാര്യമാണ്.
ദക്ഷിണാഫ്രിക്കക്കെതിരായ തോൽവിയുടെ പശ്ചാത്തലത്തില്‍ സിംബാബ്‌വെക്കെതിരെ ഇന്ത്യക്ക് കൂറ്റൻ ജയം അനിവാര്യമാണ്. വിന്‍ഡീസിനെതിരായ സൂപ്പര്‍ 8 പോരില്‍ തകര്‍ന്നടിഞ്ഞെങ്കിലും കൊളംബോയിൽ ഓസ്‌ട്രേലിയയെയും ശ്രീലങ്കയെയും അട്ടിമറിച്ചെത്തുന്ന സിംബാബ്‌വെ നിസാരരായി കാണാനാവില്ല. സിക്കന്ദർ റാസ നയിക്കുന്ന സംഘം പോരാട്ടവീര്യം പുറത്തെടുക്കുമെന്ന് ഉറപ്പാണ്. ഗ്രൂപ്പിൽ നിലവിൽ മൂന്നാം സ്ഥാനത്തുള്ള ഇന്ത്യക്ക് ഈ മത്സരത്തിൽ തോറ്റാൽ സെമി കാണാതെ പുറത്താകേണ്ടി വരും. അതുകൊണ്ട് തന്നെ ചെന്നൈയിൽ ഒരു വൻ വിജയം ലക്ഷ്യമിട്ടാകും നീലപ്പട ഇറങ്ങുക.
ചെന്നൈയിലെ കാലാവസ്ഥാ പ്രവചനം
മത്സരദിവസം ചെന്നൈയിൽ മഴ പെയ്യാൻ സാധ്യതയുണ്ടോ എന്ന ആശങ്കയിലായിരുന്നു ആരാധകർ. എന്നാൽ ഏറ്റവും പുതിയ കാലാവസ്ഥാ റിപ്പോർട്ടുകൾ പ്രകാരം ചെന്നൈയിൽ മഴയ്ക്ക് സാധ്യതയില്ല. ആകാശം തെളിഞ്ഞുനിൽക്കുമെന്നാണ് പ്രവചനം. താപനില: 26 മുതൽ 29 ഡിഗ്രി സെൽഷ്യസ് വരെയായിരിക്കുമെന്നും കാലാവസ്ഥാ വകുപ്പ് പ്രവചിക്കുന്നു. 70 ശതമാനത്തിന് മുകളിൽ ഹ്യുമിഡിറ്റി ഉണ്ടാകാമെന്നും ഇത് ബൗളർമാർക്കും ഫീൽഡർമാർക്കും ഒരുപോലെ വെല്ലുവിളിയായേക്കാമെന്നും പ്രവചനമുണ്ട്.
