ലോകകപ്പിന് ശേഷം ധോണി വിരമിക്കുന്നതെന്തിന്..? ചോദ്യം ഗാംഗുലിയുടേതാണ്...

By Web TeamFirst Published Mar 7, 2019, 9:07 PM IST
Highlights

ഇന്ത്യന്‍ വിക്കറ്റ് കീപ്പര്‍ എം.എസ് ധോണിയെ പിന്തുണച്ച് മുന്‍ ക്യാപ്റ്റന്‍ സൗരവ് ഗാംഗുലി. ലോകകപ്പിന് ശേഷം വേണമെങ്കിലും ധോണിക്ക് ടീമില്‍ തുടരാമെന്ന് ഗാംഗുലി അഭിപ്രായപ്പെട്ടു. ലോകകപ്പിന് ശേഷം ധോണി വിരമിക്കുമെന്ന് ക്രിക്കറ്റ് ലോകം ഉറപ്പിച്ചിരിക്കെയാണ് ഗാംഗുലിയുടെ വാക്കുകളെന്നുള്ളത് ശ്രദ്ധേയം. 

കൊല്‍ക്കത്ത: ഇന്ത്യന്‍ വിക്കറ്റ് കീപ്പര്‍ എം.എസ് ധോണിയെ പിന്തുണച്ച് മുന്‍ ക്യാപ്റ്റന്‍ സൗരവ് ഗാംഗുലി. ലോകകപ്പിന് ശേഷം വേണമെങ്കിലും ധോണിക്ക് ടീമില്‍ തുടരാമെന്ന് ഗാംഗുലി അഭിപ്രായപ്പെട്ടു. ലോകകപ്പിന് ശേഷം ധോണി വിരമിക്കുമെന്ന് ക്രിക്കറ്റ് ലോകം ഉറപ്പിച്ചിരിക്കെയാണ് ഗാംഗുലിയുടെ വാക്കുകളെന്നുള്ളത് ശ്രദ്ധേയം. 

ദാദ തുടര്‍ന്നു... ധോണിക്ക് ആവശ്യമെങ്കില്‍ ലോകകപ്പിന് ശേഷവും ടീമില്‍ തുടരാം. ഇന്ത്യ ലോകകപ്പ് നേടുകയും ധോണിക്ക് സ്ഥിരതയോടെ കളിക്കാനാവുകയും ചെയ്താല്‍പിന്നെ എന്തിനാണ് വിരമിക്കുന്നത്..? പ്രായം ഒരിക്കലും ഒരു ഘടകമല്ല, കഴിവ് തന്നെയാണ് പ്രധാനമെന്നും ഗാംഗുലി.

ഇന്ത്യന്‍ പേസ് വകുപ്പ് കരുത്തുറ്റതാണെന്നും ഗാംഗുലി. മുഹമ്മദ് ഷമിയും ജസപ്രീത് ബുംറയും സ്ഥിരതയാര്‍ന്ന പ്രകടനം പുറത്തെടുക്കുന്നു. ലോകകപ്പില്‍ വിധി നിര്‍ണയിക്കുന്നതും ഇവരുടെ പ്രകടനം തന്നെയാണ്. ഭുവനേശ്വര്‍ കുമാറിനെ കൂടാതെ ഉമേഷ് യാദവ് നാലാം പേസറായി ടീമിലുണ്ടാകണമെന്നും ഗാംഗുലി വ്യക്തമാക്കി. 

മോശം ഫോമിലൂടെയാണ് കടന്ന് പോകുന്നതെങ്കിലും ശിഖര്‍ ധവാനേയും ഗാംഗുലി പിന്തുണച്ചു. ഓപ്പണിങ് ബാറ്റ്‌സ്മാരില്‍ മാറ്റം വരുത്തരുത്. രോഹിത്- ധവാന്‍ സഖ്യം ഓപ്പണ്‍ ചെയ്യട്ടെ. മൂന്നാമതായി കോലി ഇറങ്ങണമെന്നും പിന്നാലെ അമ്പാട്ടി റായുഡു, ധോണി, കേദാര്‍ ജാദവ് എന്നിവര്‍ കളിക്കണമെന്നും ഗാംഗുലി. 

എന്നാല്‍, രവീന്ദ്ര ജഡേജയെ ടീമില്‍ ഉള്‍പ്പെടുത്തുന്നതിനോട് ഗാംഗുലി യോജിച്ചില്ല. ജഡേജയേക്കാള്‍ ടീമില്‍ സ്ഥാനം അര്‍ഹിക്കുന്നത് വിജയ് ശങ്കറാണെന്നും മുന്‍ ക്യാപ്റ്റന്‍ വ്യക്തമാക്കി.

click me!