
കൊല്‍ക്കത്ത: നെഞ്ചുവേദന അനുഭവപ്പെട്ടതിനെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ച ബിസിസിഐ അധ്യക്ഷന്‍ സൗരവ് ഗാംഗുലിയെ കൂടുതല്‍ പരിശോധനകള്‍ക്ക് വിധേയനാക്കും. പരിശോധന സംബന്ധിച്ച റിപ്പോര്‍ട്ട് ലഭിച്ച ശേഷമായിരിക്കും സ്റ്റെന്‍റ് ഘടിപ്പിക്കുന്നതില്‍ തീരുമാനമെടുക്കുക. ആന്‍ജിയോഗ്രഫി ചെയ്യാനും ഡോക്ടര്‍മാര്‍ ഉദ്ദേശിക്കുന്നതായി വാര്‍ത്താ ഏജന്‍സിയായ പിടിഐ റിപ്പോര്‍ട്ട് ചെയ്തു.
ഇന്നലെ രാവിലെ നെഞ്ചുവേദന അനുഭവപ്പെട്ടതിനെ തുടര്‍ന്നാണ് ഗാംഗുലിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ഡോക്‌ടര്‍മാരുടെ സംഘം ഇന്ത്യന്‍ ക്രിക്കറ്റ് ടീം മുന്‍ നായകന്‍ കൂടിയായ ഗാംഗുലിയുടെ ആരോഗ്യനില നിരീക്ഷിച്ചുവരികയാണ്. ഇത് രണ്ടാംതവണയാണ് ഗാംഗുലിക്ക് നെഞ്ചുവേദന അനുഭവപ്പെടുന്നത്.
ഈ മാസാദ്യം വീട്ടിലെ ജിംനേഷ്യത്തില്‍ പരിശീലനം നടത്തുന്നതിനിടെ നെഞ്ചുവേദന അനുഭവപ്പെട്ട ഗാംഗുലിയെ കൊല്‍ക്കത്തയിലെ വുഡ്‌ലാന്‍ഡ്‌സ് ആശുപത്രിയില്‍ ആന്‍ജിയോപ്ലാസ്റ്റിക്ക് വിധേയനാക്കിയിരുന്നു. മൂന്ന് ബ്ലോക്കുകളാണ് തിരിച്ചറിഞ്ഞത്. ആശുപത്രി വിട്ട ശേഷവും അദേഹത്തിന്‍റെ ആരോഗ്യനില മെഡിക്കല്‍ സംഘം നിരീക്ഷിച്ചുവരികയായിരുന്നു. ഇതിനിടെയാണ് രണ്ടാമതും നെഞ്ചുവേദന അനുഭവപ്പെട്ടത്.
നെഞ്ചുവേദനയെ തുടര്‍ന്ന് ഗാംഗുലിയെ വീണ്ടും ആശുപത്രിയില്‍ പ്രവേശിപ്പിച്ചു
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Cricket News അറിയൂ. നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!