കോലി-രോഹിത് ഓപ്പണറാവണം, വിക്കറ്റ് കീപ്പറായി റിഷഭ് പന്ത്! കാരണം വ്യക്തമാക്കി സൗരവ് ഗാംഗുലി

Published : Jun 02, 2024, 01:07 PM IST
കോലി-രോഹിത് ഓപ്പണറാവണം, വിക്കറ്റ് കീപ്പറായി റിഷഭ് പന്ത്! കാരണം വ്യക്തമാക്കി സൗരവ് ഗാംഗുലി

Synopsis

ടി20 ലോകകപ്പില്‍ രോഹിത് ശര്‍മ്മയ്‌ക്കൊപ്പം വിരാട് കോലി ഓപ്പണ്‍ ചെയ്യണമെന്ന് ഇന്ത്യയുടെ മുന്‍നായകന്‍ സൗരവ് ഗാംഗുലി.

ന്യൂയോര്‍ക്ക്: ടി20 ലോകകപ്പില്‍ ഇന്ത്യക്ക് വേണ്ടി ആരൊക്കെ ഓപ്പണ്‍ ചെയ്യണമെന്നുള്ളത് വലിയ ചര്‍ച്ചയാണ്. വിരാട് കോലി - രോഹിത് ശര്‍മ സഖ്യം ഓപ്പണ്‍ ചെയ്യണമെന്ന് ഒരുപക്ഷം. അതുമല്ല, രോഹിത്  - യശസ്വി ജയ്‌സ്വാള്‍ സഖ്യം ഓപ്പണ്‍ ചെയ്യണമെന്ന് മറ്റൊരു വാദം. ഐപിഎല്‍ ഓപ്പണറായി കളിച്ച കോലി മികച്ച ഫോമിലായിരുന്നു. ഓറഞ്ച് ക്യാപ് സ്വന്തമാക്കിയതും കോലിയായിരുന്നു. ഐപിഎല്ലില്‍ ജയ്‌സ്വാളിന് ഫോമിലാവാന്‍ സാധിച്ചിരുന്നില്ല.

ടി20 ലോകകപ്പില്‍ രോഹിത് ശര്‍മ്മയ്‌ക്കൊപ്പം വിരാട് കോലി ഓപ്പണ്‍ ചെയ്യണമെന്ന് ഇന്ത്യയുടെ മുന്‍നായകന്‍ സൗരവ് ഗാംഗുലി. ഐപിഎല്ലില്‍ ട്വന്റി 20 ലോകകപ്പില്‍ രോഹിത് ശര്‍മയ്‌ക്കൊപ്പം  വിരാട് കോലി ഓപ്പണ്‍ ചെയ്യണമെന്ന് ഇന്ത്യയുടെ മുന്‍നായകന്‍ സൗരവ് ഗാംഗുലി. മുപ്പത്തിയഞ്ചുകാരനായ കോലി ഐപിഎല്ലില്‍ ആര്‍സിബിക്കായി ഓപ്പണ്‍ ചെയ്ത കോലി സീസണിലെ ടോപ് സ്‌കോററായിരുന്നു. 15 കളിയില്‍ 741 റണ്‍സാണ് നേടിയത്. ഒരു സെഞ്ച്വറിയും അഞ്ച് അര്‍ധസെഞ്ച്വറിയും ഇതില്‍ ഉള്‍പ്പെടുന്നു.

സഞ്ജു വേണ്ട, ടി20 ലോകകപ്പിന് വിക്കറ്റ് കീപ്പറായി റിഷഭ് പന്ത് മതി! അഭിപ്രായം വ്യക്തമാക്കി ക്രിക്കറ്റ് ആരാധകര്‍

പുറത്താവാതെ നേടിയ 113 റണ്‍സാണ് ഉയര്‍ന്ന സ്‌കോര്‍. ഐപിഎല്ലില്‍ കളിച്ച അതേ സ്വാതന്ത്ര്യത്തോടെ ലോകകപ്പിലും കോലി കളിച്ചാല്‍ ഇന്ത്യക്ക് ഏറെ ഗുണം ചെയ്യും. ടീമിലെ ഏറ്റവും മികച്ച താരമായ കോലി മികവിലേക്ക് എത്തേണ്ടത് ഇന്ത്യക്ക് അനിവാര്യമാണെന്നും ഗാംഗുലി പറഞ്ഞു. വിക്കറ്റ് കീപ്പറായി റിഷഭ് പന്തിനെയാണ് ഇന്ത്യ കളിപ്പിക്കേണ്ടതെന്നും ഗാംഗുലി അഭിപ്രായപ്പെട്ടു. നന്നായി കീപ്പ് ചെയ്യുന്ന പന്ത് സ്‌പെഷ്യല്‍ ടാലന്റാണെന്നും പന്തിന്റെ ബാറ്റിംഗ് മികവ് ടീമിന് ഗുണം ചെയ്യുമെന്നും ഗാംഗുലി പറഞ്ഞു.

ഇന്ത്യന്‍ ടീം: രോഹിത് ശര്‍മ്മ, യശസ്വി ജയ്‌സ്വാള്‍, വിരാട് കോലി, സൂര്യകുമാര്‍ യാദവ്, ഹാര്‍ദിക് പാണ്ഡ്യ, ശിവം ദുബെ, രവീന്ദ്ര ജഡേജ, അക്സര്‍ പട്ടേല്‍, കുല്‍ദീപ് യാദവ്, റിഷഭ് പന്ത്, സഞ്ജു സാംസണ്‍, അര്‍ഷ്ദീപ് സിംഗ്, ജസ്പ്രീത് ബുമ്ര, മുഹമ്മദ് സിറാജ്.

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ  Cricket News അറിയൂ.  നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!

click me!

Recommended Stories

23 വർഷത്തിനിടെ ആദ്യം, ഏകദിന ചരിത്രത്തില്‍ നാലാം തവണ, നാണക്കേടിന്‍റെ റെക്കോര്‍ഡുമായി ഓസ്ട്രേലിയ; ബംഗ്ലാദേശിനു മുന്നില്‍ തകര്‍ന്നടിഞ്ഞു
സര്‍ക്കാരിന്‍റെ ലഹരിവിരുദ്ധ പോരാട്ടത്തിന് പിന്തുണയുമായി കെസിഎ; കായംകുളത്ത് മൾട്ടി സ്പോർട്സ് കോംപ്ലക്സ് പരിഗണനയില്‍