ബംഗാള്‍ ക്രിക്കറ്റിന്റെ തലവനായി ദാദ ശനിയാഴ്ച സ്ഥാനമേറ്റെടുക്കും

Published : Sep 27, 2019, 09:05 AM IST
ബംഗാള്‍ ക്രിക്കറ്റിന്റെ തലവനായി ദാദ ശനിയാഴ്ച സ്ഥാനമേറ്റെടുക്കും

Synopsis

ബംഗാള്‍ ക്രിക്കറ്റ് അസോസിയേഷന്റെ പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ട സൗരവ് ഗാംഗുലി ശനിയാഴ്ച സ്ഥാനമേറ്റെടുക്കും. എതിരില്ലാതെയാണ് സൗരവ് ഗാംഗുലിയുടെ നേതൃത്വത്തിലുള്ള അഞ്ചാംഗ പാനല്‍ ജയിച്ചത്.

കൊല്‍ക്കത്ത: ബംഗാള്‍ ക്രിക്കറ്റ് അസോസിയേഷന്റെ പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ട സൗരവ് ഗാംഗുലി ശനിയാഴ്ച സ്ഥാനമേറ്റെടുക്കും. എതിരില്ലാതെയാണ് സൗരവ് ഗാംഗുലിയുടെ നേതൃത്വത്തിലുള്ള അഞ്ചാംഗ പാനല്‍ ജയിച്ചത്. നാമനിര്‍ദേശപ്രതിക സമര്‍പ്പിക്കാനുള്ള സമയപരിധി അവസാനിച്ചപ്പോള്‍ പ്രസിഡന്റ് സ്ഥാനത്തേക്ക് ഗാംഗുലി മാത്രമാണ് പത്രിക നല്‍കിയിരുന്നത്.

പ്രസിഡന്റ്- സൗരവ് ഗാംഗുലി, നരേഷ് ഓജ (വൈസ് പ്രസിഡന്റ്), അവിഷേക് ഡാല്‍മിയ (സെക്രട്ടറി), ദേബഭ്രതാ ദാസ് (ജോയിന്റ് സെക്രട്ടറി), ദേബാശിഷ് ഗാംഗുലി (ട്രഷറര്‍) എ്ന്നിങ്ങനെയാണ് പാനല്‍. 2015ല്‍ പ്രസിഡന്റായതിന് ശേഷം ഇത് രണ്ടാം തവണയാണ് ഗാംഗുലി അസോസിയേഷന്റെ പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെടുന്നത്.

അതേസമയം ഐപിഎല്‍ ടീമായ ഡല്‍ഹി കാപിറ്റല്‍സിന്റെ ഉപദേഷ്ടാവ് കൂടിയാണ് ഗാംഗുലി. എന്നാല്‍ ഏതെങ്കിലും ഒരു സ്ഥാനത്ത് മാത്രമെ ഗാംഗുലിക്ക് തുടരാന്‍ സാധിക്കൂ. പ്രസിഡന്റ് സ്ഥാനം ഏറ്റെടുത്താല്‍ ഉപദേഷ്ടാവ് സ്ഥാനം ഉപേക്ഷിക്കേണ്ടിവരും.

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ  Cricket News അറിയൂ.  നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!

click me!

Recommended Stories

യശസ്വി ജയ്‌സ്വാളിന് സെഞ്ചുറി; മുഷ്താഖ് അലി ടി20യില്‍ ഹരിയാനക്കെതിരെ 235 റണ്‍സ് പിന്തുടര്‍ന്ന് ജയിച്ച് മുംബൈ
ആരോണ്‍ ജോര്‍ജ് തിളങ്ങി; അണ്ടര്‍ 19 ലോകകപ്പില്‍ പാകിസ്ഥാനെതിരെ ഇന്ത്യക്ക് ഭേദപ്പെട്ട സ്‌കോര്‍