ദക്ഷിണാഫ്രിക്കന്‍ ഓപ്പണര്‍മാര്‍ സെഞ്ചുറി പൂര്‍ത്തിയാക്കി; വിക്കറ്റ് വീഴ്ത്താനാവാതെ ഇന്ത്യ എ, സന്ദര്‍ശകര്‍ കൂറ്റന്‍ സ്‌കോറിലേക്ക്

Published : Nov 19, 2025, 12:11 PM IST
India A vs South Africa A

Synopsis

ഇന്ത്യ എ ടീമിനെതിരായ മൂന്നാം ഏകദിനത്തിൽ ദക്ഷിണാഫ്രിക്ക എ കൂറ്റൻ സ്കോറിലേക്ക് നീങ്ങുന്നു. ഓപ്പണർമാരായ ലുവാൻ പ്രിട്ടോറിയസും റിവാൾഡോ മൂൺസാമിയും സെഞ്ചുറി നേടി. 

രാജ്‌കോട്ട്: ഇന്ത്യ എ ടീമിനെതിരായ മൂന്നാം ഏകദിനത്തില്‍ ദക്ഷിണാഫ്രിക്ക എ കൂറ്റന്‍ സ്‌കോറിലേക്ക്. രാജ്‌കോട്ട്, നിരഞ്ജന്‍ ഷാ സ്‌റ്റേഡിയത്തില്‍ ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനെത്തിയ ദക്ഷിണാഫ്രിക്ക ഒടുവില്‍ വിവരം ലഭിക്കുമ്പോള്‍ 37 ഓവറില്‍ വിക്കറ്റ് നഷ്ടമില്ലാതെ 241 റണ്‍സെടുത്തിട്ടുണ്ട്. ലുവാന്‍ ഡ്രി പ്രിട്ടോറിയസ് (123), റിവാള്‍ഡോ മൂണ്‍സാമി (107) എന്നിവരാണ് ക്രീസില്‍. ആദ്യ രണ്ട് ഏകദിനങ്ങളും ജയിച്ച ഇന്ത്യ മൂന്ന് മത്സരങ്ങളുടെ പരമ്പര നേരത്തെ സ്വന്തമാക്കിയിരുന്നു. ആശ്വാസ ജയത്തിനാണ് ദക്ഷിണാഫ്രിക്ക ഇറങ്ങുന്നത്. ഇന്ത്യ പരമ്പര തൂത്തുവാരാനും.

പ്രിട്ടോറിയസാണ് ആദ്യം സെഞ്ചുറി പൂര്‍ത്തിയാക്കിയത്. ഇതുവരെ 98 പന്തുകള്‍ നേരിട്ട താരം ആറ് സിക്‌സും എട്ട് ഫോറും നേടിയിട്ടുണ്ട്. അവസാന ഏകദിനം കളിച്ച ടീമില്‍ നിന്ന് മൂന്ന് മാറ്റങ്ങളുമായിട്ടാണ് ഇന്ത്യ ഇറങ്ങിയത്. ഖലീല്‍ അഹമ്മദ്, മാനവ് സുതര്‍, റിയാന്‍ എന്നിവര്‍ ടീമിലെത്തി. നിതീഷ് കുമാര്‍ റെഡ്ഡി, അര്‍ഷ്ദീപ് സിംഗ്, വിപ്രജ് നിഗം എന്നിവരാണ് വഴിമാറിയത്. ദക്ഷിണാഫ്രിക്കയ്‌ക്കെതിരെ രണ്ടാം ടെസ്റ്റിനായി നിതീഷ് ഗുവാഹത്തിയിലെത്തിയിരുന്നു. ഇരു ടീമുകളുടേയും പ്ലേയിംഗ് ഇലവന്‍ അറിയാം.

ഇന്ത്യ: റുതുരാജ് ഗെയ്കവാദ്, അഭിഷേക് ശര്‍മ, തിലക് വര്‍മ്മ (ക്യാപ്റ്റന്‍), ആയുഷ് ബദോനി, ഇഷാന്‍ കിഷന്‍ (വിക്കറ്റ് കീപ്പര്‍), റിയാന്‍ പരാഗ്, നിശാന്ത് സിന്ധു, ഹര്‍ഷിത് റാണ, പ്രസിദ് കൃഷ്ണ, മാനവ് സുതര്‍, ഖലീല്‍ അഹമ്മദ്.

ദക്ഷിണാഫ്രിക്ക: ലുവാന്‍ പ്രിട്ടോറിയസ്, റിവാള്‍ഡോ മൂണ്‍സാമി, മാര്‍ക്വിസ് ആക്കര്‍മാന്‍ (ക്യാപ്റ്റന്‍), സിനെത്തേംബ ക്വിഷിലെ (വിക്കറ്റ് കീപ്പര്‍), റൂബിന്‍ ഹെര്‍മന്‍, ഡയാന്‍ ഫോറസ്റ്റര്‍, ഡെലാനോ പോട്ട്ഗീറ്റര്‍, ലൂത്തോ സിംപാല, എന്‍കബയോംസി പീറ്റര്‍, ബോണ്‍ ഫോര്‍ട്വിന്‍, ഷെപോ മൊറേകി.

 

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ  Cricket News അറിയൂ.  നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!

Read more Articles on
click me!

Recommended Stories

'ഐസിസിക്ക് ഇരട്ടത്താപ്പ്, ഒരുരാജ്യത്തിന് മാത്രമെന്താണിത്ര പ്രിവിലേജ്'; ടൂര്‍ണമെന്‍റ് ബഹിഷ്കരിച്ചതിന് പിന്നാലെ ബംഗ്ലാദേശ്
കന്നി കിരീടത്തിന് പിന്നാലെ വമ്പൻ നീക്കം; ആർസിബിയെ റാഞ്ചാൻ അദാർ പൂനാവാല, മത്സരത്തിന് ഹോംബാലെ ഫിലിംസും