
ജൊഹാനസ്ബര്‍ഗ്: അടുത്ത മാസം പാകിസ്ഥാനില്‍ നടക്കുന്ന ഐസിസി ചാമ്പ്യൻസ് ട്രോഫിക്കുള്ള ഇന്ത്യൻ ടീമിനെ പ്രഖ്യാപിച്ചു. ടെംബാ ബാവുമയാണ് നായകന്‍. ഒന്നരവര്‍ഷം മുമ്പ് ദക്ഷിണാഫ്രിക്കന്‍ കുപ്പായത്തില്‍ അവസാന ഏകദിനം കളിച്ച പേസര്‍ ആന്‍റിച്ച് നോര്‍ക്യ ടീമില്‍ തിരിച്ചെത്തി. 2023 സെപ്റ്റംബറിലാണ് നോര്‍ക്യ അവസാനമായി ഏകദിനത്തില്‍ ദക്ഷിണാഫ്രിക്കക്ക് വേണ്ടി കളിച്ചത്. മറ്റൊരു പേസറായ ലുങ്കി എൻഗിഡിയും 15 അംഗ ടീമില്‍ തിരിച്ചെത്തിയിട്ടുണ്ട്. കഴിഞ്ഞ വര്‍ഷം ഒക്ടോബറിലാണ് എൻഗിഡി അവസാനമായി ദക്ഷിണാഫ്രിക്കക്കായി കളിച്ചത്.
2023ലെ ഏകദിന ലോകകപ്പില്‍ കളിച്ച 10 താരങ്ങള്‍ ചാമ്പ്യൻസ് ട്രോഫി ടീമിലുമുണ്ട്. ബാറ്റര്‍മാരായ ടോണി ഡി സോര്‍സി, റിയാന്‍ റിക്കിള്‍ടണ്‍, ട്രൈസ്റ്റൻ സ്റ്റബ്സ്, ഓള്‍ റൗണ്ടര്‍ വിയാന്‍ മള്‍ഡര്‍, പേസര്‍ ആന്‍റിച്ച് നോര്‍ക്യ എന്നിവര്‍ ആദ്യമായാണ് ഐസിസി ഏകദിന ടൂര്‍ണമെന്‍റിനിറങ്ങുന്നത്.
കഴിഞ്ഞ വര്‍ഷം ടി20 ലോകകപ്പില്‍ ഫൈനലിലെത്തിയ ദക്ഷിണാഫ്രിക്ക, 2023ലെ ഏകദിന ലോകകപ്പില്‍ സെമിയിലെത്തിയിരുന്നു. ഈ വര്‍ഷം ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനലിനും ദക്ഷിണാഫിക്ക യോഗ്യത നേടിയിട്ടുണ്ട്. ഐസിസി ടൂര്‍ണമെന്‍റുകളിലെ കിരീടശാപം കഴുകി കളയാനാണ് ദക്ഷിണാഫ്രിക്ക ഇത്തവണ പാകിസ്ഥാനില്‍ ഇറങ്ങുന്നത്.
ചാമ്പ്യൻസ് ട്രോഫിയില്‍ ദക്ഷിണാഫ്രിക്കയുടെ ഗ്രൂപ്പുഘട്ട മത്സരക്രമം
ഫെബ്രുവരി 21 - ദക്ഷിണാഫ്രിക്ക vs അഫ്ഗാനിസ്ഥാൻ, കറാച്ചി
ഫെബ്രുവരി 25 - ദക്ഷിണാഫ്രിക്ക, ഓസ്‌ട്രേലിയ, റാവൽപിണ്ടി
മാർച്ച് 1 - ദക്ഷിണാഫ്രിക്ക vs ഇംഗ്ലണ്ട്, കറാച്ചി
ചാമ്പ്യൻസ് ട്രോഫിക്കുള്ള ദക്ഷിണാഫ്രിക്കൻ ടീം: ടെംബ ബാവുമ (ക്യാപ്റ്റൻ), ടോണി ഡി സോർസി, മാർക്കോ യാൻസെൻ, ഹെൻറിച്ച് ക്ലാസൻ, കേശവ് മഹാരാജ്, എയ്ഡൻ മാർക്രം, ഡേവിഡ് മില്ലർ, വിയാൻ മൾഡർ, ലുങ്കി എൻഗിഡി, ആൻറിച്ച് നോർക്യ, കാഗിസോ റബാഡ, റയാൻ റിക്കൽടൺ, ടബ്രൈസ് ഷാംബ്‌സി റാസി വാൻ ഡെർ ഡസ്സൻ.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക