സ്‌കോര്‍ സമാസമം, ഒടുവില്‍ ബൗള്‍ ഔട്ടില്‍ ദക്ഷിണാഫ്രിക്ക ജയിച്ചു; ലെജന്‍ഡ്‌സ് ടി20 ടൂര്‍ണമെന്റില്‍ വിന്‍ഡീസിന് തോല്‍വി

Published : Jul 19, 2025, 10:39 PM IST
south africa

Synopsis

ലെജന്‍ഡ്‌സ് ടി20 ടൂര്‍ണമെന്റില്‍ ദക്ഷിണാഫ്രിക്ക വെസ്റ്റ് ഇന്‍ഡീസിനെ ബൗള്‍ ഔട്ടില്‍ പരാജയപ്പെടുത്തി.

ബെര്‍മിംഗ്ഹാം: വേള്‍ഡ് ചാമ്പ്യന്‍ഷിപ്പ് ഓഫ് ലെജന്‍ഡ്‌സ് ടി20 ടൂര്‍ണമെന്റില്‍ വെസ്റ്റ് ഇന്‍ഡീസിനെതിരെ ദക്ഷിണാഫ്രിക്കയ്ക്ക് ജയം. ഇരുടീമുകളുടേയും സ്‌കോര്‍ ടൈ ആയപ്പോള്‍ ബൗള്‍ ഔട്ടിലൂടെയാണ് വിജയികളെ തീരുമാനിച്ചത്. മഴയെ തുടര്‍ന്ന് 11 ഓവറാക്കിയ മത്സരത്തില്‍ ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനെത്തിയ വെസ്റ്റ് ഇന്‍ഡീസ് അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ 79 റണ്‍സാണ് നേടിയത്. മറുപടി ബാറ്റിംഗില്‍ വിന്‍ഡീസും ഇതേ സ്‌കോര്‍ കണ്ടെത്തി. പിന്നാലെ ബൗള്‍ ഔട്ടിലൂടെ വിജയികളെ തീരുമാനിച്ചു. ആദ്യം ബോളെറിഞ്ഞ ദക്ഷിണാഫ്രിക അഞ്ചില്‍ രണ്ട് തവണ പന്ത് സ്റ്റംപില്‍ കൊള്ളിച്ചു. വിന്‍ഡീസ് താരങ്ങള്‍ക്ക് ഒരാള്‍ക്ക് പോലും പന്ത് സ്റ്റംപില്‍ കൊള്ളിക്കാനായില്ല.

വിജയലക്ഷ്യത്തിലേക്ക് ബാറ്റ് ചെയ്ത ദക്ഷിണാഫ്രിക്കയ്ക്ക് മോശം തുടക്കമായിരുന്നു. സ്‌കോര്‍ബോര്‍ട്ടില്‍ എട്ട് റണ്‍സ് മാത്രമുള്ളപ്പോള്‍ രണ്ട് വിക്കറ്റ് അവര്‍ക്ക് നഷ്ടമായി. റിച്ചാര്‍ഡ് ലെവി (5), എബി ഡിവില്ലിയേഴ്‌സ് (3) എന്നിവരാണ് മടങ്ങിയത്. തുടര്‍ന്ന് ഹാഷിം അംല (15) - സരേല്‍ ഇര്‍വീ (27) സഖ്യം 42 റണ്‍സ് കൂട്ടിചേര്‍ത്തു. എന്നാല്‍ ടീം സ്‌കോര്‍ 50ല്‍ നില്‍ക്കെ ഇരുവരേയും ദക്ഷിണാഫ്രിക്കയ്ക്ക് നഷ്ടമായി. പിന്നലെ ജെ ജെ സ്മട്‌സിനെ (4) കൂട്ടുപിടിച്ച് പിടിച്ച് ജീന്‍ പോള്‍ ഡുമിനി രക്ഷാ പ്രവര്‍ത്തനം നടത്തി.

12 പന്തില്‍ പുറത്താവാതെ 25 റണസ് നേടിയ ഡുമിനിയുടെ ഇന്നിംഗ്‌സ് തന്നെയാണ് സ്‌കോര്‍ ഓപ്പമെത്തിച്ചത്. അവസാന ഓവറില്‍ രണ്ട് വിക്കറ്റ് വീഴ്ത്തി ഫിഡല്‍ എഡ്വേര്‍ഡ് വിന്‍ഡീസിനെ മത്സരത്തിലേക്ക് തിരികെ എത്തിക്കാന്‍ ശ്രമിച്ചെങ്കിലും അവസാന പന്തില്‍ വെയ്ന്‍ പാര്‍നെല്‍ സിംഗില്‍ ഓടിടെയുത്തു. ഇതോടെ മത്സരം ടൈ ആവുകയായിരുന്നു. വിന്‍ഡീസിന് വേണ്ടി ഷെല്‍ഡണ്‍ കോട്ട്രല്‍, ഫിഡല്‍ എഡ്വേര്‍ഡ്‌സ് എന്നിവര്‍ക്ക് രണ്ട് വിക്കറ്റ് വീതം വീഴ്ത്തി.

നേരത്തെ ലെന്‍ഡല്‍ സിമണ്‍സ് (28), ചാഡ്‌വിക്ക് വാള്‍ട്ടണ്‍ (27) എന്നിവരുടെ ഇന്നിംഗ്‌സാണ് വിന്‍ഡീസിനെ ഭേദപ്പെട്ട സ്‌കോറിലേക്ക് നയിച്ചത്. മറ്റാര്‍ക്കും രണ്ടക്കം കാണാന്‍ സാധിച്ചിരുന്നില്ല. ക്രിസ് ഗെയ്ല്‍ (2), ഡ്വെയ്ന്‍ സ്മിത്ത് (7), കീറണ്‍ പൊള്ളാര്‍ഡ് (0), ഡ്വെയ്ന്‍ ബ്രാവോ (8) എന്നിവരാണ് പുറത്തായ മറ്റുതാരങ്ങള്‍. അഷ്‌ലി നേഴ്‌സ് (1) വാള്‍ട്ടനൊപ്പം പുറത്താവാതെ നിന്നു. ദക്ഷിണാഫ്രിക്കയ്ക്ക് വേണ്ടി ഫഗിസോ രണ്ട് വിക്കറ്റെടുത്തു.

 

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ  Cricket News അറിയൂ.  നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!

Read more Articles on
click me!

Recommended Stories

'സഞ്ജു ഓപ്പണിംഗ് റോളില്‍ തിരിച്ചെത്തിയാല്‍ തിളങ്ങാനാവില്ല'; കാരണം വ്യക്തമാക്കി ഇര്‍ഫാന്‍ പത്താന്‍
ഒരൊറ്റ ജയം, ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് പോയിന്റ് പട്ടികയില്‍ ഇന്ത്യയെ പിന്തള്ളി ന്യൂസിലന്‍ഡ്