ഇന്ത്യയുടെ പ്രതികാരം, കണ്ണടച്ചു തുറക്കും മുമ്പെ എല്ലാം തീർന്നു; എക്കാലത്തെയും വലിയ നാണക്കേടിൽ ദക്ഷിണാഫ്രിക്ക

Published : Jan 03, 2024, 04:16 PM ISTUpdated : Jan 03, 2024, 04:17 PM IST
ഇന്ത്യയുടെ പ്രതികാരം, കണ്ണടച്ചു തുറക്കും മുമ്പെ എല്ലാം തീർന്നു; എക്കാലത്തെയും വലിയ നാണക്കേടിൽ ദക്ഷിണാഫ്രിക്ക

Synopsis

2016ലെ ജൊഹാനസ്ബര്‍ഗ് ടെസ്റ്റില്‍ ഇംഗ്ലണ്ടിനെതിരെ 83 റണ്‍സിന് ഓള്‍ ഔട്ടായതായിരുന്നു ഇതിന് മുമ്പ് ദക്ഷണാഫ്രിക്കയില്‍ അവരുടെ ഏറ്റവും ചെറിയ സ്കോര്‍. 2006ല്‍ ഇന്ത്യക്കെതിരെ ജൊഹാനസ്ബര്‍ഗില്‍ 84 റണ്‍സിന് ദക്ഷിണാഫ്രിക്ക ഓള്‍ ഔട്ടായിട്ടുണ്ട്.

കേപ്ടൗണ്‍: സെഞ്ചൂറിയന്‍ ടെസ്റ്റിലെ ഇന്നിംഗ്സ് തോല്‍വിക്ക് ഇന്ത്യ കേപ്ടൗണില്‍ പ്രതികാരം തീര്‍ത്തപ്പോള്‍ ദക്ഷിണാഫ്രിക്ക വീണത് ടെസ്റ്റ് ചരിത്രത്തില്‍ അവരുടെ എക്കാലത്തെയും വലിയ നാണക്കേടിലേക്ക്. ഇന്ത്യക്കെതിരെ 23.2 ഓവറില്‍ കേവലം 55 റണ്‍സിന് ഓള്‍ ഔട്ടായ ദക്ഷിണാഫ്രിക്ക ടെസ്റ്റ് ചരിത്രത്തില്‍ അവരുടെ ഏറ്റവും കുറഞ്ഞ ടോട്ടലാണ് കേപ്ടൗണില്‍ കുറിച്ചത്.

വര്‍ണവിവേചനത്തെ തുടര്‍ന്നുള്ള വിലക്കിനുശേഷം 1990കളില്‍ ക്രിക്കറ്റില്‍ തിരിച്ചെത്തി ദക്ഷിണാഫ്രിക്കയുടെ ഏറ്റവും ചെറിയ ടെസ്റ്റ് സ്കോറാണ് ഇന്ന് കേപ്ടൗണില്‍ പുറത്തായ 55 റണ്‍സ്. 2018ല്‍ ശ്രീലങ്കക്കെതിരായ ഗോള്‍ ക്രിക്കറ്റ് ടെസ്റ്റില്‍ 73 റണ്‍സിന് ഓള്‍ ഔട്ടായതായിരുന്നു ഇതിന് മുമ്പത്തെ ഏറ്റവും ചെറിയ ടീം ടോട്ടല്‍. ഇന്ത്യക്കെതിരെ 2015ല്‍ നാഗ്പൂരിലെ സ്പിന്‍ പിച്ചില്‍ 79 റണ്‍സിന് ഓള്‍ ഔട്ടായിട്ടുണ്ട് ദക്ഷിണാഫ്രിക്ക. ഒരു ടെസ്റ്റില്‍ ദക്ഷിണാഫ്രിക്ക സ്വന്തം നാട്ടില്‍ പുറത്താവുന്ന ഏറ്റവും ചെറിയ ടോട്ടലുമാണിത്.

അന്ന് ലങ്കാ ദഹനം, ഇപ്പോഴിതാ ദക്ഷിണാഫ്രിക്കൻ വധം; കേപ്‌ടൗണില്‍ ആറാടി സിറാജിന്‍റെ വിക്കറ്റ് വേട്ട

2016ലെ ജൊഹാനസ്ബര്‍ഗ് ടെസ്റ്റില്‍ ഇംഗ്ലണ്ടിനെതിരെ 83 റണ്‍സിന് ഓള്‍ ഔട്ടായതായിരുന്നു ഇതിന് മുമ്പ് ദക്ഷണാഫ്രിക്കയില്‍ അവരുടെ ഏറ്റവും ചെറിയ സ്കോര്‍. 2006ല്‍ ഇന്ത്യക്കെതിരെ ജൊഹാനസ്ബര്‍ഗില്‍ 84 റണ്‍സിന് ദക്ഷിണാഫ്രിക്ക ഓള്‍ ഔട്ടായിട്ടുണ്ട്.

ടെസ്റ്റ് ക്രിക്കറ്റില്‍ എതിരാളികളെ ഇത്രയും വേഗത്തില്‍ ഇന്ത്യ ഓള്‍ ഔട്ടാക്കുന്നതും ഇതാദ്യമായാണ്. 2021ലെ മുംബൈ ടെസ്റ്റില്‍ ന്യൂസിലന്‍ഡ് ഇന്ത്യക്കെതിരെ 61 റണ്‍സിന് ഓള്‍ ഔട്ടായതായിരുന്നു എതിരാളികളെ ഇന്ത്യ ഓള്‍ ഔട്ടാക്കിയ ഏറ്റവും കുറഞ്ഞ സ്കോര്‍. 2015ല്‍ ദക്ഷിണാഫ്രിക്ക നാഗ്പൂരില്‍ പുറത്തായ 79 റണ്‍സാണ് മൂന്നാം സ്ഥാനത്ത്.

ടി20 ലോകകപ്പില്‍ കളിക്കാൻ ആഗ്രഹം പ്രകടിപ്പിച്ച് രോഹിത്തും കോലിയും, ബിസിസിഐ തീരുമാനം ഉടന്‍

കേപ്ടൗണ്‍ ടെസ്റ്റില്‍ ടോസ് നേടിയശേഷം ക്രീസിലിറങ്ങിയ ദക്ഷണാഫ്രിക്കൻ മുന്‍നിരയെയും മധ്യനിരയെയും എറിഞ്ഞിട്ടത് മുഹമ്മദ് സിറാജാണ്. ദക്ഷിണാഫ്രിക്കന്‍ ബാറ്റിംഗ് നിരയിലെ ആദ്യ ഏഴ് വിക്കറ്റില്‍ ആറും സിറാജ് സ്വന്തമാക്കിയപ്പോള്‍ ജസ്പ്രീത് ബുമ്രയും മുകേഷ് കുമാറും രണ്ട് വിക്കറ്റ് വീതം വീഴ്ത്തി.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ  Cricket News അറിയൂ.  നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!

click me!

Recommended Stories

കാത്തിരിപ്പിനൊടുവില്‍ സഞ്ജു പ്ലേയിംഗ് ഇലവനിലേക്ക്?, 3 മാറ്റങ്ങള്‍ക്ക് സാധ്യത, നാലാം ടി20ക്കുള്ള ഇന്ത്യയുടെ സാധ്യതാ ടീം
റെക്കോര്‍ഡിട്ട് ഗ്രീന്‍, ഞെട്ടിച്ച് പതിരാനയും ലിവിംഗ്സ്റ്റണും ഇംഗ്ലിസും ഐപിഎല്‍ താരലേലത്തിലെ വിലകൂടിയ വിദേശതാരങ്ങള്‍