ഒമ്പതോവറില്‍ 15 റണ്‍സ് മാത്രം വഴങ്ങിയാണ് സിറാജ് ദക്ഷിണാഫ്രിക്കയുടെ ആറ് മുന്‍നിര വിക്കറ്റുകള്‍ എറിഞ്ഞിട്ടത്.
കേപ്ടൗണ്‍: കേപ്ടൗണ്‍ ക്രിക്കറ്റ് ടെസ്റ്റിലും ദക്ഷിണാഫ്രിക്ക തന്നെ ടോസ് നേടിയ ബാറ്റിംഗിനിറങ്ങിയപ്പോള്‍ ഇന്ത്യയുടെ കടുത്ത ആരാധകര്‍ പോലും ഇത്തരമൊരു പ്രകടനം പ്രതീക്ഷിച്ചിരിക്കില്ല. നാലാം ഓവറിലെ രണ്ടാം പന്തില്‍ ഏയ്ഡന്‍ മാര്‍ക്രത്തെ പുറത്താക്കി മുഹമ്മദ് സിറാജ് തുടങ്ങിയ വിക്കറ്റ് വേട്ട വിടവാങ്ങല്‍ ടെസ്റ്റ് കളിക്കുന്ന ഡീൻ എല്‍ഗാറും ടോണി ഡി സോര്‍സിയും കടന്നപ്പോഴെ ദക്ഷിണാഫ്രിക്ക ഞെട്ടിയിരുന്നു.
ട്രൈസ്റ്റന്‍ സ്റ്റബ്സിനെ ഇടക്ക് ജസ്പ്രീത് ബുമ്ര പുറത്താക്കി തകര്‍ച്ചക്ക് ആഴം കൂട്ടിയപ്പോള്‍ ഡേവിഡ് ബെഡിങ്ഹാം, കെയ്ല്‍ വെറിയാനെ മാര്‍ക്കോ ജാന്‍സന്‍ എന്നിവരെ കൂടി പുറത്താക്കി സിറാജ് ടെസ്റ്റ് കരിയറിലെ ഏറ്റവും മികച്ച ബൗളിംഗ് പ്രകടനം പുറത്തെടുത്തു.
ടി20 ലോകകപ്പില്‍ കളിക്കാൻ ആഗ്രഹം പ്രകടിപ്പിച്ച് രോഹിത്തും കോലിയും, ബിസിസിഐ തീരുമാനം ഉടന്‍
ഒമ്പതോവറില്‍ 15 റണ്‍സ് മാത്രം വഴങ്ങിയാണ് സിറാജ് ദക്ഷിണാഫ്രിക്കയുടെ ആറ് മുന്‍നിര വിക്കറ്റുകള്‍ എറിഞ്ഞിട്ടത്. ദക്ഷിണാഫ്രിക്കയുടെ ആറ് വിക്കറ്റ് പിഴുത പ്രകടനം ഏഷ്യാ കപ്പ് ഫൈനലില്‍ ശ്രീലങ്കയെ എറിഞ്ഞിട്ടതിനെ അനുസ്മരിപ്പിക്കുന്നതായിരുന്നു. കഴിഞ്ഞ വര്‍ഷം നടന്ന ഏഷ്യാ കപ്പ് ഫൈനലില്‍ ശ്രീലങ്കക്കെതിരെ ഏഴോവറില്‍ 21 റണ്‍സ് വഴങ്ങിയായിരുന്നു സിറാജ് ആറ് വിക്കറ്റ് എറിഞ്ഞിട്ടത്. അന്ന് ഒരോവറില്‍ നാലു വിക്കറ്റ് വീഴ്ത്തി ഈ നേട്ടം സ്വന്തമാക്കുന്ന ആദ്യ ഇന്ത്യന്‍ ബൗളറാവാനും സിറാജിനായി.
കേപ്ടൗണില്‍ ടോസിലെ ഭാഗ്യം ദക്ഷിണാഫ്രിക്കക്കായിരുന്നെങ്കിലും മികച്ച പേസും സ്വിംഗും കണ്ടെത്തിയ സിറാജ് തുടക്കം മുതല്‍ ദക്ഷിണാഫ്രിക്കന്‍ ബാറ്റര്‍മാരെ വിറപ്പിച്ചു. കണ്ണടച്ചുതുറക്കും മുമ്പെ ആദ്യ സെഷനില്‍ തന്നെ വെറും 23.2 ഓവറില്‍ ദക്ഷിണാഫ്രിക്കന്‍ ഇന്നിംഗ്സ് അവസാനിച്ചു.സിറാജ് ആറ് വിക്കറ്റ് വീഴ്ത്തിയപ്പോള്‍ ജസ്പ്രീത് ബുമ്രയും മുകേഷ് കുമാറും രണ്ട് വിക്കറ്റ് വീതം വീഴ്ത്തി മികച്ച പിന്തുണ നല്‍കി.
