വൈഭവ്‌ സൂര്യവംശിക്ക്‌ എതിരാളി ദക്ഷിണാഫ്രിക്കയില്‍ നിന്ന്‌, ടി20യില്‍ സെഞ്ച്വറി നേടുന്ന പ്രായം കുറഞ്ഞ താരം!

Published : Sep 05, 2026, 02:41 PM IST
Lhuan-dre Pretorius

Synopsis

പതിനഞ്ച്‌ വയസ്‌ മാത്രമുള്ള ഇന്ത്യന്‍ താരം സൂര്യവംശിക്ക്‌ പ്രിട്ടോറിയസിന്റെ റെക്കോര്‍ഡ്‌ മറികടക്കാന്‍ അവസരങ്ങള്‍ ഏറെയുണ്ട്‌. വരാനിരിക്കുന്ന അഫ്‌ഗാന്‍ പരമ്പരയും ഏഷ്യന്‍ ഗെയിംസുമൊക്കെ സൂര്യവംശിയുടെ ബാറ്റിംഗ്‌ താണ്ഡവത്തിന്‌ വേദിയാകുമെന്നാണ്‌ കരുതപ്പെടുന്നത്‌.

ജോഹന്നസ്‌ബര്‍ഗ്‌: ഇന്ത്യയുടെ സെന്‍സേഷണല്‍ യുവ ക്രിക്കറ്റ്‌ താരം വൈഭവ്‌ സൂര്യവംശിക്ക്‌ ദക്ഷിണാഫ്രിക്കയില്‍ നിന്ന്‌ ഒരെതിരാളി - ലുവാന്‍ ഡ്രെ പ്രിട്ടോറിയസ്‌. പതിനഞ്ച്‌ വയസുള്ള സൂര്യവംശിയുടെ വെടിക്കെട്ട്‌ ബാറ്റിംഗ്‌ ശൈലി തന്നെയാണ്‌ ഇരുപതുകാരനായ പ്രിട്ടോറിയസിനും. കഴിഞ്ഞ ദിവസം നമീബിയക്കെതിരെ ടി20 മത്സരത്തില്‍ പ്രിട്ടോറിയസ്‌ തകര്‍പ്പന്‍ സെഞ്ച്വറി നേടി. 53 പന്തില്‍ 101 റണ്‍സ്‌! അഞ്ച്‌ ഫോറുകളും എട്ട്‌ സിക്‌സറുകളും ഉള്‍പ്പെടുന്ന ഗംഭീര ഇന്നിംഗ്‌സ്‌ റെക്കോര്‍ഡ്‌ ബുക്കില്‍ ഇടം പിടിച്ചു. ടി20 ക്രിക്കറ്റില്‍ സെഞ്ച്വറി നേടുന്ന ഏറ്റവും പ്രായം കുറഞ്ഞ താരമായിരിക്കുകയാണ്‌ ദക്ഷിണാഫ്രിക്കന്‍ താരം. ഇരുപത്‌ വര്‍ഷവും 161 ദിവസവുമാണ്‌ പ്രിട്ടോറിയസിന്റെ പ്രായം. അഫ്‌ഗാനിസ്ഥാന്റെ ഹസ്‌റത്തുല്ല സസായ്‌, 2019 ല്‍ 20 വര്‍ഷവും 337 ദിവസവും പ്രായമുള്ളപ്പോള്‍ നേടിയ സെഞ്ച്വറി റെക്കോര്‍ഡാണ്‌ പഴങ്കഥയായത്‌.

നമീബിയ ഞെട്ടിച്ചു...

ഉയര്‍ന്ന സ്‌കോറിംഗ്‌ കണ്ട മത്സരത്തില്‍ പതിനൊന്ന്‌ റണ്‍സിനായിരുന്നു ദക്ഷിണാഫ്രിക്കയുടെ ജയം. ടോസ്‌ നഷ്ടപ്പെട്ട്‌ ആദ്യം ബാറ്റ്‌ ചെയ്‌ത ദക്ഷിണാഫ്രിക്ക നാല്‌ വിക്കറ്റിന്‌ 228 റണ്‍സെടുത്തു. 88 റണ്‍സെടുത്ത ഓപണര്‍ കോണര്‍ എസ്‌റ്റെര്‍ഹ്യൂസനൊപ്പം പ്രിട്ടോറിയസ്‌ ഒന്നാം വിക്കറ്റില്‍ 156 റണ്‍സെടുത്തു. മറുപടി ബാറ്റിംഗില്‍ നമീബിയ ഞെട്ടിച്ചു. ഒന്നാം വിക്കറ്റില്‍ 119 റണ്‍സാണ്‌ ചേര്‍ത്തത്‌. മൂന്ന്‌ വിക്കറ്റ്‌ നഷ്ടത്തില്‍ 217 റണ്‍സടിച്ച്‌ മികച്ച പോരാട്ടമാണ്‌ നമീബിയ കാഴ്‌ചവെച്ചത്‌.

സൂര്യവംശിക്ക്‌ അവസരമേറെ....

പതിനഞ്ച്‌ വയസ്‌ മാത്രമുള്ള ഇന്ത്യന്‍ താരം സൂര്യവംശിക്ക്‌ പ്രിട്ടോറിയസിന്റെ റെക്കോര്‍ഡ്‌ മറികടക്കാന്‍ അവസരങ്ങള്‍ ഏറെയുണ്ട്‌. വരാനിരിക്കുന്ന അഫ്‌ഗാന്‍ പരമ്പരയും ഏഷ്യന്‍ ഗെയിംസുമൊക്കെ സൂര്യവംശിയുടെ ബാറ്റിംഗ്‌ താണ്ഡവത്തിന്‌ വേദിയാകുമെന്നാണ്‌ കരുതപ്പെടുന്നത്‌. നേരത്തെ സിംബാബ്വെക്കെതിരെ സൂര്യവംശി 49 പന്തില്‍ 81 റണ്‍സ്‌ നേടി സെഞ്ച്വറിക്കരികിലെത്തിയിരുന്നു.

ഐ പി എല്ലില്‍ രാജസ്ഥാന്‍ റോയല്‍സിലെ സഹതാരങ്ങളാണ്‌ സൂര്യവംശിയും പ്രിട്ടോറിയസും എന്നത്‌ കൗതുകകരമാണ്‌. പ്രിട്ടോറിയസ്‌ നേരത്തെ തന്നെ സൂര്യവംശിയുടെ പ്രതിഭയെ പ്രശംസിച്ചിട്ടുണ്ട്‌.

ഏഷ്യാനെറ്റ്‌ ന്യൂസ്‌ ലൈവ്‌ ലിങ്ക്‌: https://www.youtube.com/live/s0LLVQeMmtU?si=31j3tChnat66QzkK

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ  Cricket News അറിയൂ.  നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!

Read more Articles on
click me!

Recommended Stories

'ജസ്പ്രിത് ബുംറയെ കൈകാര്യം ചെയ്യുന്ന രീതി ശരിയല്ല'; താരത്തിന്റെ പരിക്കില്‍ ടീം മാനേജ്മെന്റിനെതിരെ മുന്‍ ഇന്ത്യന്‍ താരം
'ഡോക്ടറുടെ സര്‍ട്ടിഫിക്കറ്റ് മാത്രം വെച്ച് ടീമില്‍ കയറാനാവില്ല'; വാഷിംഗ്ടണ്‍ സുന്ദറിന്റെ സെലക്ഷനെതിരെ മുന്‍ താരം