SA vs IND : പൂജാര വരെ ഒരേ ഡാന്‍സ്! സെഞ്ചൂറിയനിലെ ചരിത്ര ജയം ആഘോഷിച്ച് ടീം ഇന്ത്യ- വീഡിയോ

Published : Dec 31, 2021, 10:21 AM IST
SA vs IND : പൂജാര വരെ ഒരേ ഡാന്‍സ്! സെഞ്ചൂറിയനിലെ ചരിത്ര ജയം ആഘോഷിച്ച് ടീം ഇന്ത്യ- വീഡിയോ

Synopsis

സെഞ്ചൂറിയന്‍ ടെസ്റ്റില്‍ ജയം നേടുന്ന ആദ്യ ഏഷ്യൻ ടീമാണ് കോലിപ്പട

സെഞ്ചൂറിയന്‍: സെഞ്ചൂറിയൻ ക്രിക്കറ്റ് ടെസ്റ്റിലെ (South Africa vs India 1st Test) വിജയം നൃത്തച്ചുവടുകളോടെ ആഘോഷിച്ച് ഇന്ത്യൻ താരങ്ങൾ (Team India). വിജയശേഷം സെഞ്ചൂറിയനിലെ റിസോർട്ടിലായിരുന്നു താരങ്ങളുടെ ആഘോഷം. നായകന്‍ വിരാട് കോലി (Virat Kohli), ചേതേശ്വര്‍ പൂജാര (Cheteshwar Pujara), മായങ്ക് അഗര്‍വാള്‍ (Mayank Agarwal), മുഹമ്മദ് സിറാജ് (Mohammed Siraj), ആര്‍ അശ്വിന്‍ (R Ashwin) തുടങ്ങിയ താരങ്ങള്‍ നൃത്തച്ചുവടുകളോടെ ജയം ആഘോഷമാക്കി. ഇതിന് ശേഷം കേക്ക് മുറിക്കലുമുണ്ടായിരുന്നു. 

ഇന്ത്യന്‍ താരങ്ങളുടെ ഡാന്‍സ് വീഡിയോ അശ്വിന്‍ സാമൂഹ്യമാധ്യമങ്ങളില്‍ പങ്കുവെച്ചിട്ടുണ്ട്. ടെസ്റ്റില്‍ 200 വിക്കറ്റ് ക്ലബിലെത്തിയ മുഹമ്മദ് ഷമിയും വേഗത്തില്‍ 100 ടെസ്റ്റ് പുറത്താക്കലുകളില്‍ എം എസ് ധോണിയെ മറികടന്ന വിക്കറ്റ് കീപ്പര്‍ റിഷഭ് പന്തും ചേര്‍ന്നാണ് കേക്ക് മുറിച്ചത്. ഈ ചിത്രം ബിസിസിഐ സാമൂഹ്യമാധ്യമങ്ങളില്‍ പങ്കുവെച്ചു. 

സെഞ്ചൂറിയനിലെ ആദ്യ ടെസ്റ്റില്‍ 113 റണ്‍സിന് വിജയിച്ച് വിരാട് കോലിയും സംഘവും പരമ്പരയില്‍ 1-0ന് മുന്നിലെത്തിയിരുന്നു. രണ്ടാം ഇന്നിംഗ്‌സില്‍ 305 റൺസ് വിജയലക്ഷ്യം തേടിയിറങ്ങിയ ദക്ഷിണാഫ്രിക്ക 191 റണ്‍സില്‍ പുറത്തായി. സ്‌കോര്‍: ഇന്ത്യ- 327 & 174, ദക്ഷിണാഫ്രിക്ക-197 &191. ബുമ്രയും ഷമിയും മൂന്ന് വീതവും സിറാജും അശ്വിനും രണ്ട് വീതവും വിക്കറ്റും വീഴ്‌ത്തിയാണ് സെഞ്ചൂറിയനില്‍ രണ്ടാം ഇന്നിംഗ്‌സില്‍ ദക്ഷിണാഫ്രിക്കയെ ചാരമാക്കിയത്. സെഞ്ചൂറിയന്‍ ടെസ്റ്റില്‍ ജയം നേടുന്ന ആദ്യ ഏഷ്യൻ ടീമാണ് കോലിപ്പട.

SA vs IND : ഇന്ത്യയുടെ എക്കാലത്തേയും മികച്ച ടീമോ കോലിപ്പട; മറുപടിയുമായി സുനില്‍ ഗാവസ്‌കര്‍

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ  Cricket News അറിയൂ.  നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!

Read more Articles on
click me!

Recommended Stories

ന്യൂസിലന്‍ഡിന്‍റെ തകര്‍ച്ചക്ക് തുടക്കമിട്ടത് സഞ്ജുവിന്‍റെ ബ്രില്യൻസ്, പറക്കും ക്യാച്ച്, പിന്നാലെ രണ്ട് ഭീമാബദ്ധങ്ങളും
ഇന്ത്യ-ന്യൂസിലൻഡ് കാര്യവട്ടം ടി20: വിദ്യാർത്ഥികൾക്ക് ടിക്കറ്റ് നിരക്കിൽ വന്‍ ഇളവ് പ്രഖ്യാപിച്ച് കെസിഎ