SA vs IND : പരമ്പര പിടിക്കാന്‍ പ്രോട്ടീസ്, തിരിച്ചടിക്കാന്‍ ഇന്ത്യ! രണ്ടാം ഏകദിനം ഇന്ന്; രാഹുലിന് തലവേദനകളേറെ

Published : Jan 21, 2022, 08:49 AM ISTUpdated : Jan 21, 2022, 08:52 AM IST
SA vs IND : പരമ്പര പിടിക്കാന്‍ പ്രോട്ടീസ്, തിരിച്ചടിക്കാന്‍ ഇന്ത്യ! രണ്ടാം ഏകദിനം ഇന്ന്; രാഹുലിന് തലവേദനകളേറെ

Synopsis

ഓള്‍റൗണ്ടറെന്ന് വിശേഷിപ്പിച്ച ശേഷം പന്തേൽപ്പിക്കുന്നില്ലെങ്കില്‍ വെങ്കടേഷ് അയ്യരെ നിലനിര്‍ത്തണോയെന്നതിൽ ചര്‍ച്ച സജീവം

പാള്‍: ഇന്ത്യ-ദക്ഷിണാഫ്രിക്ക രണ്ടാം ഏകദിനം (South Africa vs India 2nd ODI) ഇന്ന് നടക്കും. പാളില്‍ (Boland Park, Paarl) ഇന്ത്യന്‍ സമയം ഉച്ചയ്ക്ക് രണ്ടിനാണ് കളി തുടങ്ങുക. പരമ്പര നേടാന്‍ ദക്ഷിണാഫ്രിക്ക ഇറങ്ങുമ്പോള്‍ രണ്ടാം തോൽവി ഒഴിവാക്കുകയാണ് ടീം ഇന്ത്യയുടെ (Team India) ലക്ഷ്യം. പരീക്ഷണങ്ങള്‍ക്ക് അപ്പുറം ജയം തന്നെയാകും രണ്ടാം ഏകദിനത്തിൽ ടീമുകള്‍ മുന്നില്‍ക്കാണുന്നത്. 

പാളില്‍ മധ്യനിര പാളിയപ്പോള്‍ ഇന്ത്യക്ക് പൊളളി. വിരാട് കോലിയും ശിഖ‍ര്‍ ധവാനും നിലയുറപ്പിച്ച ശേഷം പുറത്തായതോടെ പിന്നീട് വന്നവര്‍ നിറം മങ്ങി. ഓള്‍റൗണ്ടറെന്ന് വിശേഷിപ്പിച്ച ശേഷം പന്തേൽപ്പിക്കുന്നില്ലെങ്കില്‍ വെങ്കടേഷ് അയ്യരെ നിലനിര്‍ത്തണോയെന്നതിൽ ചര്‍ച്ച സജീവം. ഫിനിഷറായി വെങ്കടേഷിനെ വളര്‍ത്താന്‍ തീരുമാനം ഉള്ളതിനാൽ സൂര്യകുമാര്‍ യാദവിനെ തിരിച്ചുവിളിക്കുക എളുപ്പവുമല്ല. അതോടൊപ്പം കഴിഞ്ഞ നാല് ഇന്നിംഗ്സുകളില്‍ തിളങ്ങാത്തതിന്‍റെ സമ്മര്‍ദ്ദം കൂടിയുണ്ടാകും നായകന്‍ കെ എൽ രാഹുലിന്.

സ്‌പിന്നര്‍മാരിൽ നിന്ന് കൂടുതൽ വിക്കറ്റുകള്‍ ലഭിച്ചാലേ റൺഒഴുക്ക് തടയാനാകൂ എന്നതും പ്രധാനം. ആദ്യ ഏകദിനത്തിലെ അപ്രതീക്ഷിത ജയത്തിന്‍റെ ആത്മവിശ്വാസത്തിലാകും ആതിഥേയര്‍. കൂട്ടുകെട്ടുകള്‍ ഉയര്‍ത്തുന്നതിൽ നിന്ന് ഇന്ത്യയെ തടഞ്ഞാൽ ജയം ആവര്‍ത്തിക്കാമെന്ന പ്രതീക്ഷയിലാണ് തെംബാ ബാവൂമ കളത്തിലെത്തുക. 

T20 WC 2022 fixtures : ടി20 ലോകകപ്പ്; തീപാറും മത്സരക്രമം പുറത്ത്, ഇന്ത്യയുടെ ആദ്യ എതിരാളികള്‍ പാകിസ്ഥാന്‍!

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ  Cricket News അറിയൂ.  നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!

Read more Articles on
click me!

Recommended Stories

ഓപ്പണറായി വെടിക്കെട്ട് തീര്‍ക്കാന്‍ സഞ്ജു, പരമ്പര പിടിക്കാൻ ഇന്ത്യ, ദക്ഷിണാഫ്രിക്കക്കെതിരായ അഞ്ചാം ടി20 ഇന്ന്
പൊരുതിയത് ധീരജ് ഗോപിനാഥ് മാത്രം, വിജയ് മർച്ചൻ്റ് ട്രോഫിയിൽ ബംഗാളിനെതിരെ തകർന്നടിഞ്ഞ് കേരളം