ഒക്ടോബര്‍ 16 മുതൽ നവംബര്‍ 13 വരെ ഓസ്ട്രേലിയയിലാണ് ലോകകപ്പ്. ഏഴ് വേദികളിലായി ആകെ 45 മത്സരങ്ങളാണ് ഉള്ളത്.

ദുബായ്: ഈ വര്‍ഷത്തെ ട്വന്‍റി 20 ലോകകപ്പിന്‍റെ (2022 T20 World Cup) മത്സരക്രമം പുറത്തുവിട്ടു. വൈരികളായ പാകിസ്ഥാനാണ് ടീം ഇന്ത്യയുടെ (India vs Pakistan) ആദ്യ എതിരാളികള്‍. ഇന്ത്യ-പാക് മത്സരം (IND v PAK) ഒക്ടോബ‍ര്‍ 23ന് മെല്‍ബണില്‍ നടക്കും. ദക്ഷിണാഫ്രിക്കയും ബംഗ്ലാദേശും ഇന്ത്യയുടെ ഗ്രൂപ്പ് രണ്ടിലുണ്ട്. യോഗ്യതാ റൗണ്ട് കളിച്ചെത്തുന്ന രണ്ട് ടീമുകളേയും നേരിടണം. വിന്‍ഡീസും നമീബയും ഇന്ത്യയുടെ ഗ്രൂപ്പിലെത്തിയേക്കും. 

യോഗ്യതാ റൗണ്ടില്‍ അടക്കം ആകെ 16 ടീമുകള്‍ മത്സരിക്കും. ഇന്ത്യ, ഓസ്ട്രേലിയ, അഫ്ഗാനിസ്ഥാന്‍, ബംഗ്ലാദേശ്, ഇംഗ്ലണ്ട്, പാകിസ്ഥാന്‍, ന്യൂസിലന്‍ഡ്, ദക്ഷിണാഫ്രിക്ക എന്നീ ടീമുകള്‍ സൂപ്പര്‍ 12ലേക്ക് യോഗ്യത നേടിയിട്ടുണ്ട്. ഓസ്ട്രേലിയ, ന്യൂസിലന്‍ഡ്, ഇംഗ്ലണ്ട്, അഫ്ഗാനിസ്ഥാന്‍ ടീമുകള്‍ക്കൊപ്പം ശ്രീലങ്കയും സ്കോട്‌ലന്‍ഡും ഗ്രൂപ്പ് ഒന്നില്‍ ഇടംപിടിച്ചേക്കും. 

ഒക്ടോബര്‍ 16 മുതൽ നവംബര്‍ 13 വരെ ഓസ്ട്രേലിയയിലാണ് ലോകകപ്പ്. ഏഴ് വേദികളിലായി ആകെ 45 മത്സരങ്ങളാണ് ഉള്ളത്. സെമി ഫൈനൽ സിഡ്‌നി, അഡ്‍ലെയ്‌ഡ് എന്നിവിടങ്ങളിലും ഫൈനല്‍ മെൽബണിലും നടക്കും.

Scroll to load tweet…
Scroll to load tweet…

IND vs WI: കാര്യവട്ടത്ത് കളിയുണ്ടാകില്ല, ഇന്ത്യ-വെസ്റ്റ് ഇന്‍ഡീസ് പരമ്പര രണ്ട് വേദികളിലായി ചുരുക്കിയേക്കും