
കേപ്ടൗണ്‍: ദക്ഷിണാഫ്രിക്കക്കെതിരായ കേപ്ടൗണ്‍ ക്രിക്കറ്റ് ടെസ്റ്റില്‍ ദക്ഷിണാഫ്രിക്കയെ 55 റണ്‍സിന് എറിഞ്ഞിട്ടശേഷം ആദ്യ ഇന്നിംഗ്സ് ബാറ്റിംഗിനിറങ്ങിയ ഇന്ത്യക്ക് നല്ല തുടക്കത്തിനുശേഷം ബാറ്റിംഗ് തകര്‍ച്ച. ആദ്യ ദിനം ചായക്ക് പിരിയുമ്പോള്‍ ഇന്ത്യ നാലു വിക്കറ്റ് നഷ്ടത്തില്‍ 111 റണ്‍സെടുത്തിട്ടുണ്ട്. 20 റണ്‍സോടെ വിരാട് കോലിയും റണ്ണൊന്നുമെടുക്കാതെ കെ എല്‍ രാഹുലും ക്രീസില്‍. യശസ്വി ജയ്‌സ്വാള്‍, ക്യാപ്റ്റന്‍ രോഹിത് ശര്‍മ, ശുഭ്മാന്‍ ഗില്‍, ശ്രേയസ് അയ്യര്‍ എന്നിവരുടെ വിക്കറ്റുകളാണ് ഇന്ത്യക്ക് നഷ്ടമായത്. ദക്ഷിണാഫ്രിക്കക്കായി നാന്ദ്രെ ബര്‍ഗര്‍ മൂന്നും കാഗിസോ റബാഡ ഒരു വിക്കറ്റുമെടുത്തു.
ദക്ഷിണാഫ്രിക്കയെ 55 റണ്‍സില്‍ എറിഞ്ഞൊതുക്കിയതിന്‍റെ ആവേശത്തില്‍ ക്രീസിലിറങ്ങിയ ഇന്ത്യക്ക് തുടക്കത്തിലെ തിരിച്ചടിയേറ്റു. മൂന്നാം ഓവറില്‍ സ്കോര്‍ ബോര്‍ഡില്‍ 17 റണ്‍സെത്തിയപ്പോഴേക്കും അക്കൗണ്ട് തുറക്കാതെ യശസ്വി ജയ്‌സ്വാള്‍ റബാഡയുടെ പന്തില്‍ ബൗള്‍ഡായി പുറത്തായി. ഏഴ് പന്ത് നേരിട്ടെങ്കിലും ജയ്‌സ്വാളിന് റണ്ണൊന്നും നേടാനായില്ല. എന്നാല്‍ രണ്ടാം വിക്കറ്റില്‍ രോഹിത് ശര്‍മയും ശുഭ്മാന്‍ ഗില്ലും തകര്‍ത്തടിച്ചതോടെ ഇന്ത്യ കൂടുതല്‍ നഷ്ടങ്ങളില്ലാതെ ദക്ഷിണാഫ്രിക്കയുടെ ഒന്നാം ഇന്നിംഗ്സ് സ്കോര്‍ മറികടന്നു.
അന്ന് ലങ്കാ ദഹനം, ഇപ്പോഴിതാ ദക്ഷിണാഫ്രിക്കൻ വധം; കേപ്‌ടൗണില്‍ ആറാടി സിറാജിന്‍റെ വിക്കറ്റ് വേട്ട
റബാഡക്കും ജാന്‍സനുമെതിരെ തുടര്‍ച്ചയായി എല്‍ബിഡബ്ല്യു അപ്പീലുകള്‍ അതിജീവിച്ച രോഹിത് വലിയ സ്കോറിനുള്ള അടിത്തറയിട്ടെങ്കിലും നാന്ദ്രെ ബര്‍ഗറുടെ പന്തില്‍ ഗള്ളിയില്‍ മാര്‍ക്കോ യാന്‍സന്‍റെ കൈകളിലൊതുങ്ങി. 50 പന്തില്‍ 39 റണ്‍സായിരുന്നു ക്യാപ്റ്റന്‍റെ നേട്ടം. കോലിയും ഗില്ലും ആത്മവിശ്വാസത്തോടെ മുന്നേറിയപ്പോള്‍ ഇന്ത്യ സമ്മര്‍ദ്ദമില്ലാതെ 100 കടന്നു. എന്നാല്‍ പതിവുപോലെ നല്ല തുടക്കമിട്ടശേഷം ഗില്‍ മടങ്ങി.
55 പന്തില്‍ 36 റണ്‍സെടുത്ത ഗില്ലിനെയും നാന്ദ്രെ ബര്‍ഗറുടെ പന്തില്‍ മാര്‍ക്കോ യാന്‍സന്‍ പിടികൂടി. പിന്നാലെയെത്തിയ ശ്രേയസ് അയ്യര്‍ക്ക് ക്രീസില്‍ രണ്ട് പന്തിന്‍റെ ആയുസേ ഉണ്ടായിരുന്നുള്ളു. നേരിട്ട രണ്ടാം പന്തില്‍ ബര്‍ഗറുടെ പന്തില്‍ വിക്കറ്റ് കീപ്പര്‍ വെരിയന്നെക്ക് ക്യാച്ച് നല്‍കി ശ്രേയസ് പൂജ്യനായി മടങ്ങിയതോടെ ഇന്ത്യ 110-4ലേക്ക് വീണു.
നേരത്തെ ടോസ് നേടി ആദ്യം ബാറ്റ് ചെയ്ത ദക്ഷിണാഫ്രിക്കയെ ഇന്ത്യ 23.2 ഓവറില്‍ 55 റണ്‍സിന് ഓള്‍ ഔട്ടാക്കുകയായിരുന്നു. 15 റണ്‍സ് മാത്രം വഴങ്ങി ആറ് വിക്കറ്റെടുത്ത മുഹമ്മദ് സിറാജും രണ്ട് വിക്കറ്റ് വീതം വീഴ്ത്തിയ മുകേഷ് കുമാറും ജസ്പ്രീത് ബുമ്രയും ചേര്‍ന്നാണ് ദക്ഷിണാഫ്രിക്കയെ എറിഞ്ഞിട്ടത്.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Cricket News അറിയൂ. നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!