Johannesburg weather forecast : മോഹം വെള്ളത്തില്‍? വാണ്ടറേഴ്‌സില്‍ മഴമേഘങ്ങള്‍ കവരുമോ ഇന്ത്യന്‍ പ്രതീക്ഷകള്‍

Published : Jan 03, 2022, 11:05 AM ISTUpdated : Jan 03, 2022, 11:10 AM IST
Johannesburg weather forecast : മോഹം വെള്ളത്തില്‍? വാണ്ടറേഴ്‌സില്‍ മഴമേഘങ്ങള്‍ കവരുമോ ഇന്ത്യന്‍ പ്രതീക്ഷകള്‍

Synopsis

വാണ്ടറേഴ്സിൽ ഇന്നുച്ചയ്ക്ക് 1.30നാണ് ദക്ഷിണാഫ്രിക്ക-ഇന്ത്യ രണ്ടാം ടെസ്റ്റിന് തുടക്കമാവുക

ജൊഹന്നസ്‌ബര്‍ഗ്: ദക്ഷിണാഫ്രിക്കയില്‍ കന്നി ടെസ്റ്റ് പരമ്പര തേടി ടീം ഇന്ത്യ (Team India) ഇന്നിറങ്ങുകയാണ്. ജൊഹന്നസ്‌ബര്‍ഗിലെ വാണ്ടറേഴ്‌സില്‍ (The Wanderers Stadium Johannesburg) നടക്കുന്ന രണ്ടാം ടെസ്റ്റില്‍ (South Africa vs India 2nd Test) എന്നാല്‍ ടീം ഇന്ത്യയുടെ സ്വപ്‌‌നങ്ങള്‍ക്ക് മേല്‍ മഴമേഘങ്ങള്‍ മൂടിക്കെട്ടുമോ? ജൊഹന്നസ്‌ബര്‍ഗിലെ കാലാവസ്ഥാ പ്രവചനം എങ്ങനെയെന്ന് നോക്കാം. 

ആദ്യദിനമായ ഇന്ന് മഴയ്‌ക്ക് സാധ്യതയുണ്ട് എന്നാണ് കാലാവസ്ഥാ റിപ്പോര്‍ട്ട്. ജൊഹന്നസ്‌ബര്‍ഗില്‍ ഉച്ചകഴിഞ്ഞ് 50 ശതമാനം മഴയ്‌ക്കാണ് സാധ്യതകള്‍. 14-26 ഡിഗ്രി സെല്‍ഷ്യസായിരിക്കും വാണ്ടറേഴ്‌സിലെ താപനില. ടെസ്റ്റിന്‍റെ രണ്ട്, നാല് ദിവസങ്ങളിലും ഇടിമിന്നല്‍ സാധ്യതയുണ്ട്. 

ചരിത്രം കുറിക്കാന്‍ ഇന്ത്യ

വാണ്ടറേഴ്സിൽ ഇന്നുച്ചയ്ക്ക് 1.30നാണ് ദക്ഷിണാഫ്രിക്ക-ഇന്ത്യ രണ്ടാം ടെസ്റ്റിന് തുടക്കമാവുക. മൂന്ന് ടെസ്റ്റുകളുടെ പരമ്പരയില്‍ സെഞ്ചൂറിയനിൽ നടന്ന ആദ്യ മത്സരത്തില്‍ 113 റണ്‍സിന് വിജയിച്ച ഇന്ത്യ പരമ്പരയിൽ 1-0ന് മുന്നിലാണ്. സെഞ്ചൂറിയനിൽ ചരിത്രത്തിലാദ്യമായാണ് ടീം ഇന്ത്യ ഒരു ടെസ്റ്റ് മത്സരം ജയിച്ചത്. കെ എല്‍ രാഹുലിന്‍റെ സെ‌‌ഞ്ചുറിക്കരുത്തിനൊപ്പം (123 റണ്‍സ്) ജസ്‌പ്രീത് ബുമ്ര, മുഹമ്മദ് ഷമി, മുഹമ്മദ് സിറാജ് എന്നിവരുടെ പേസ് മൂര്‍ച്ചയുമാണ് ഇന്ത്യക്ക് ആവേശ ജയം സമ്മാനിച്ചത്. 

രണ്ടാം ടെസ്റ്റില്‍ ഇന്ത്യൻ ടീമിൽ കാര്യമായ മാറ്റത്തിന് സാധ്യതയില്ല. മോശം ഫോമിലുള്ള ചേതേശ്വർ പൂജാരയ്ക്ക് പകരം ഹനുമ വിഹാരിയെ ഇറക്കണമെന്ന ആവശ്യം ശക്തമാണെങ്കിലും വിജയിച്ച ടീമിനെ നിലനിർത്താനാണ് സാധ്യത. പേസ് ബൗളിംഗിന് ആനുകൂല്യം കിട്ടുന്ന വാണ്ടറേഴ്‌സിലെ പിച്ച് ഷമി, ബുമ്ര, സിറാജ് ത്രയത്തിന് കാര്യങ്ങൾ എളുപ്പമാക്കും. വാണ്ടറേഴ്‌സിൽ ഒരിക്കൽ പോലും തോറ്റിട്ടില്ലെന്ന കണക്ക് കോലിപ്പടയ്ക്ക് ആത്മവിശ്വാസം കൂട്ടും.

എല്ലാ നാണക്കേടും മാറ്റാന്‍ സുവര്‍ണാവസരം

ദക്ഷിണാഫ്രിക്കയില്‍ ആദ്യ ടെസ്റ്റ് പരമ്പര ജയം കൊതിച്ചാണ് ടീം ഇന്ത്യ ഇറങ്ങുന്നത്. 1992/93 സീസണ്‍ മുതലിങ്ങോട്ട് ടീം ഇന്ത്യ ഏഴ് ദക്ഷിണാഫ്രിക്കന്‍ പര്യടനം നടത്തിയപ്പോള്‍ ആറ് പരമ്പര ജയങ്ങള്‍ പ്രോട്ടീസിനൊപ്പം നിന്നു. 2010/11 സീസണില്‍ എം എസ് ധോണിക്ക് കീഴില്‍ ടെസ്റ്റ് പരമ്പര സമനിലയിലാക്കിയതാണ് ഇന്ത്യയുടെ ഇതുവരെയുള്ള മികച്ച പ്രകടനവും ഏക ആശ്വാസവും. മൂന്ന് വര്‍ഷം മുമ്പ് വിരാട് കോലിയുടെ നേതൃത്വത്തില്‍ ടീം ഇന്ത്യ ദക്ഷിണാഫ്രിക്കയിലെത്തിയപ്പോള്‍ ടെസ്റ്റ് പരമ്പരയില്‍ 1-2ന്‍റെ തോല്‍വി നേരിട്ടിരുന്നു. 

Dravid hails Kohli : 'മികച്ച സ്‌കോറിലേക്ക് ഉടനെത്തും വിരാട് കോലി'; ക്യാപ്റ്റന്‍സിക്കും കയ്യടിച്ച് ദ്രാവിഡ്

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ  Cricket News അറിയൂ.  നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!

click me!

Recommended Stories

പ്രതിഫലം രണ്ടര ഇരട്ടി വര്‍ധിപ്പിച്ചു, വനിതാ ക്രിക്കറ്റ് താരങ്ങള്‍ക്ക് ബിസിസിഐയുടെ ക്രിസ്മസ് സമ്മാനം
അണ്ടർ 19 ഏഷ്യാ കപ്പ് ഫൈനലിനിടെ ഇന്ത്യൻ താരങ്ങള്‍ മോശമായി പെരുമാറി, ആരോപണവുമായി സര്‍ഫറാസ് അഹമ്മദ്