Dravid hails Kohli : 'മികച്ച സ്‌കോറിലേക്ക് ഉടനെത്തും വിരാട് കോലി'; ക്യാപ്റ്റന്‍സിക്കും കയ്യടിച്ച് ദ്രാവിഡ്

Published : Jan 03, 2022, 09:07 AM ISTUpdated : Jan 03, 2022, 09:35 AM IST
Dravid hails Kohli : 'മികച്ച സ്‌കോറിലേക്ക് ഉടനെത്തും വിരാട് കോലി'; ക്യാപ്റ്റന്‍സിക്കും കയ്യടിച്ച് ദ്രാവിഡ്

Synopsis

വിരാട് കോലിയുടെ നൂറാം ടെസ്റ്റിന് തലേന്ന് വാര്‍ത്താസമ്മേളനം ഉണ്ടാകുമെന്നും ഇന്ത്യന്‍ പരിശീലകന്‍ 

ജൊഹന്നസ്‌ബര്‍ഗ്: ഇന്ത്യന്‍ ടെസ്റ്റ് ക്യാപ്റ്റന്‍ (Indian Test Team) വിരാട് കോലിയുടെ (Virat Kohli) നേതൃമികവിനെ പ്രശംസിച്ച് പരിശീലകനും ഇതിഹാസ താരവുമായ രാഹുല്‍ ദ്രാവിഡ് (Rahul Dravid). രണ്ട് വര്‍ഷമായി സെഞ്ചുറി കാണാനാകാതെ പതറുന്ന കോലി വൈകാതെ മികച്ച സ്കോര്‍ കണ്ടെത്തുമെന്നും ഇന്ത്യന്‍ ടീം മുഖ്യപരിശീലകന്‍ ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ രണ്ടാം ടെസ്റ്റിന് (South Africa vs India 2nd Test) മുന്നോടിയായി ജൊഹന്നസ്‌ബര്‍ഗില്‍ പറ‍ഞ്ഞു. 

കുറഞ്ഞ ഓവര്‍നിരക്കില്‍ നിരാശ 

ഏകദിന നായകപദവിയിൽ നിന്ന് നീക്കിയതിൽ ബിസിസിയോടുള്ള അതൃപ്തി പരസ്യമാക്കി മുംബൈയിൽ വാര്‍ത്താസമ്മേളനം നടത്തിയതിന് ശേഷം വിരാട് കോലി മാധ്യമങ്ങള്‍ക്ക് മുന്നിലെത്തിയിട്ടില്ല. ഇന്ത്യന്‍ നായകനെ മാധ്യമങ്ങളില്‍ നിന്ന് മനപ്പൂര്‍വ്വം അകറ്റി നിര്‍ത്തുന്നതല്ലെന്ന് വ്യക്തമാക്കിയ രാഹുല്‍ ദ്രാവിഡ്, കോലിയുടെ നൂറാം ടെസ്റ്റിന് തലേന്ന് വാര്‍ത്താസമ്മേളനം ഉണ്ടാകുമെന്നും അറിയിച്ചു.

'കളത്തിന് പുറത്തെ വിവാദങ്ങള്‍ കോലിയെ ബാധിച്ചിട്ടില്ല. രണ്ട് വര്‍ഷമായി അന്താരാഷ്ട്ര ക്രിക്കറ്റില്‍ സെഞ്ചുറി ഇല്ലെന്ന കുറവ് കോലി ഉടന്‍ പരിഹരിക്കും. കുറഞ്ഞ ഓവര്‍നിരക്കിന്‍റെ പേരില്‍ പോയിന്‍റുകള്‍ നഷ്‌ടമാകുന്നത് ഒഴിവാക്കാന്‍ ഇന്ത്യന്‍ താരങ്ങള്‍ ശ്രദ്ധിക്കു'മെന്നും ദ്രാവിഡ് പറഞ്ഞു. 

റെക്കോര്‍ഡിനരികെ കോലി 

ഇന്ത്യയുടെ ഭാഗ്യവേദിയായ വാണ്ടറേഴ്‌സിലെ ഏറ്റവും മികച്ച വിദേശ റൺവേട്ടക്കാരനാകാൻ ഒരുങ്ങിയിരിക്കുകയാണ് രണ്ടാം ടെസ്റ്റില്‍ ഇന്ത്യന്‍ നായകൻ വിരാട് കോലി. ചേതേശ്വർ പൂജാരയ്ക്കും റൺവേട്ടയിൽ മുന്നിലെത്താനുള്ള അവസരമുണ്ട്. ജൊഹന്നസ്ബർഗിലെ വാണ്ടറേഴ്‌സിൽ റൺവേട്ടക്കാരനാകാൻ കോലിക്ക് ഇനി വേണ്ടത് വെറും 6 റൺസ്. രണ്ട് ടെസ്റ്റുകളിൽ ഒരു സെഞ്ചുറിയും 2 അർധസെഞ്ചുറിയുമുൾപ്പെടെ 310 റൺസ് കോലിക്കുണ്ട്. 316 റൺസ് നേടിയ ന്യൂസിലൻഡിന്‍റ് ജോൺ റീഡ് മാത്രമാണ് മുന്നിൽ. 

മോശം ഫോമിലുള്ള ചേതേശ്വർ പൂജാരയും വാണ്ടറേഴ്സിൽ ഒരു തിരിച്ചുവരവ് ആഗ്രഹിക്കുന്നു. ഒന്നുവീതം സെഞ്ചുറിയും ഒരു അർധ സെഞ്ചുറിയും ഇതേ വേദിയിൽ പൂജാരയ്ക്കുണ്ട്. 229 റൺസാണ് പൂജാരയ്ക്ക് വാണ്ടറേഴ്സിലുള്ളത്. 263 റൺസുള്ള റിക്കി പോണ്ടിങ്ങിനെയും 262 റൺസുള്ള രാഹുൽ ദ്രാവിഡിനെയും പൂജാര മറികടക്കുമോയെന്നും കാത്തിരിക്കാം.

SA vs IND : വാണ്ടറേഴ്‌സില്‍ വണ്ടറാവാന്‍ കോലിപ്പട; രണ്ടാം ടെസ്റ്റ് ഇന്നുമുതല്‍, ജയിച്ചാല്‍ ചരിത്രം

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ  Cricket News അറിയൂ.  നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!

Read more Articles on
click me!

Recommended Stories

പ്രതിഫലം രണ്ടര ഇരട്ടി വര്‍ധിപ്പിച്ചു, വനിതാ ക്രിക്കറ്റ് താരങ്ങള്‍ക്ക് ബിസിസിഐയുടെ ക്രിസ്മസ് സമ്മാനം
അണ്ടർ 19 ഏഷ്യാ കപ്പ് ഫൈനലിനിടെ ഇന്ത്യൻ താരങ്ങള്‍ മോശമായി പെരുമാറി, ആരോപണവുമായി സര്‍ഫറാസ് അഹമ്മദ്