South Africa vs India: ദക്ഷിണാഫ്രിക്കയില്‍ ഇത്തവണയും ഇന്ത്യ പരമ്പര നേടില്ല, പ്രവചനവുമായി ആകാശ് ചോപ്ര

Published : Dec 25, 2021, 07:02 PM ISTUpdated : Dec 25, 2021, 07:10 PM IST
South Africa vs India: ദക്ഷിണാഫ്രിക്കയില്‍ ഇത്തവണയും ഇന്ത്യ പരമ്പര നേടില്ല, പ്രവചനവുമായി ആകാശ് ചോപ്ര

Synopsis

മൂന്ന് ടെസ്റ്റ് പരമ്പര സമനിലയാവാനാണ് കൂടുതല്‍ സാധ്യതയെന്ന് ചോപ്ര പറഞ്ഞു.പരമ്പര നേടാന്‍ ദക്ഷിണാഫ്രിക്കക്ക് 51 ശതമാനം സാധ്യതയും ഇന്ത്യക്ക് 49 ശതമാനം സാധ്യതയുമാണ് നിലവില്‍ ഞാന്‍ കാണുന്നത്. ഇനി ആരെങ്കിലും പരമ്പര ജയിക്കുകയാണെങ്കില്‍ അത് ദക്ഷിണാഫ്രിക്കയായിരിക്കുമെന്നും ചോപ്ര തന്‍റെ യുട്യൂബ് ചാനലില്‍ പറഞ്ഞു.

ദില്ലി: ഇന്ത്യ-ദക്ഷിണാഫ്രിക്ക(South Africa vs India) ടെസ്റ്റ് പരമ്പരയിലെ ആദ്യ ടെസ്റ്റിന് നാളെ സെഞ്ചൂറിയനിലെ സൂപ്പര്‍ സ്പോര്‍ട് പാര്‍ക്കില്‍ തുടക്കമാകാനിരിക്കെ പരമ്പരയുടെ ഫലം പ്രവചിച്ച് മുന്‍ ഇന്ത്യന്‍ ഓപ്പണര്‍ ആകാശ് ചോപ്ര(Aakash Chopra). ദക്ഷിണാഫ്രിക്കയിലെ ആദ്യ ടെസ്റ്റ് പരമ്പര നേട്ടം സ്വന്തമാക്കാന്‍ ഇത്തവണയും ഇന്ത്യക്കാവില്ലെന്ന് ചോപ്ര പറഞ്ഞു.

മൂന്ന് ടെസ്റ്റ് പരമ്പര സമനിലയാവാനാണ് കൂടുതല്‍ സാധ്യതയെന്ന് ചോപ്ര പറഞ്ഞു.പരമ്പര നേടാന്‍ ദക്ഷിണാഫ്രിക്കക്ക് 51 ശതമാനം സാധ്യതയും ഇന്ത്യക്ക് 49 ശതമാനം സാധ്യതയുമാണ് നിലവില്‍ ഞാന്‍ കാണുന്നത്. ഇനി ആരെങ്കിലും പരമ്പര ജയിക്കുകയാണെങ്കില്‍ അത് ദക്ഷിണാഫ്രിക്കയായിരിക്കുമെന്നും ചോപ്ര തന്‍റെ യുട്യൂബ് ചാനലില്‍ പറഞ്ഞു.

ഇന്ത്യ പരമ്പര നേടാന്‍ സാധ്യത കുറവാണ്. ആന്‍റിച്ച് നോര്‍ക്യ പരിക്കേറ്റ് പിന്‍മാറിയില്ലായിരുന്നെങ്കില്‍ ദക്ഷിണാഫ്രിക്ക 2-1ന് പരമ്പര നേടുമെന്ന് ഞാന്‍ ഉറപ്പിച്ച് പറയുമായിരുന്നു. നോര്‍ക്യ ഇല്ലാത്ത സ്ഥിതിക്ക് പരമ്പര 1-1 സമനിലയാവാനാണ് സാധ്യത. പരമ്പരയിലെ ഒരു ടെസ്റ്റ് സമനിലയാവാനും സാധ്യതയുണ്ട്. ആദ്യ ടെസ്റ്റിനിടെ മഴ വില്ലനാവാനും സാധ്യതയുണ്ട്.

സമീപകാലത്ത് ദക്ഷിണാഫ്രിക്കന്‍ ടീം മികച്ച നിലയിലല്ല ഉള്ളതെന്ന് നമുക്ക് അറിയാം. പക്ഷെ അവര്‍ പതുക്കെ പഴയ കരുത്ത് വീണ്ടെടുക്കുന്നുണ്ടെന്ന് കാണാതിരുന്നുകൂടാ. ടി20 ലോകകപ്പിലെ അവരുടെ പ്രകടനം കണ്ടാല്‍ അത് ബോധ്യമാവും. എങ്കിലും തലമുറമാറ്റത്തിലൂടെ കടന്നുപോകുന്ന അവര്‍ക്ക് സ്ഥിരതയുള്ള ടീമാവാന്‍ കുറച്ചുകൂടി സമയമെടുക്കും.

എന്നാല്‍ ഇന്ത്യയുടെ പ്രശ്നം തലമുറമാറ്റമല്ല. സഥിരതയില്ലായ്മമാണ്. ഓപ്പണിംഗില്‍ രാഹലും മധ്യനിരയില്‍ പൂജാരയും കോലിയും രഹാനെയും വിക്കറ്റ് കീപ്പറായിറിഷഭ് പന്തുമെല്ലാം ഉണ്ട്. പക്ഷെ അവര്‍ സ്ഥിരത പുലര്‍ത്തുന്നില്ല. പ്രതിഭക്കൊത്ത പ്രകടനം പുറത്തെടുത്താല്‍ ഇന്ത്യക്ക് പരമ്പരയില്‍ സാധ്യതയുണ്ടെന്നും ചോപ്ര പറഞ്ഞു.

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ  Cricket News അറിയൂ.  നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!

click me!

Recommended Stories

ടി20 റാങ്കിംഗ്: സഞ്ജുവിനും ഗില്ലിനും സൂര്യക്കും സ്ഥാന നഷ്ടം, ബുമ്രയുടെ റെക്കോര്‍ഡ് തകര്‍ത്ത് വരുണ്‍ ചക്രവര്‍ത്തി
'അവന് ഇനി ഒന്നും നഷ്ടപ്പെടാനില്ല, കിട്ടുന്നതെല്ലാം ബോണസ്', ശുഭ്മാൻ ഗില്ലിനെക്കുറിച്ച് മുന്‍ ചീഫ് സെലക്ടര്‍