SA vs IND : ഞാന്‍ കണ്ട ഏറ്റവും മികച്ച ഇന്ത്യന്‍ പേസര്‍; ജസ്‌പ്രീത് ബുമ്രയെ വാഴ്‌ത്തിപ്പാടി ജവഗല്‍ ശ്രീനാഥ്

Published : Dec 31, 2021, 11:18 AM ISTUpdated : Dec 31, 2021, 11:22 AM IST
SA vs IND : ഞാന്‍ കണ്ട ഏറ്റവും മികച്ച ഇന്ത്യന്‍ പേസര്‍; ജസ്‌പ്രീത് ബുമ്രയെ വാഴ്‌ത്തിപ്പാടി ജവഗല്‍ ശ്രീനാഥ്

Synopsis

സെഞ്ചൂറിയന്‍ ടെസ്റ്റിന്‍റെ രണ്ടാം ഇന്നിംഗ്‌സില്‍ ബുമ്ര നിര്‍ണായക വിക്കറ്റുകള്‍ വീഴ്‌ത്തിയതിന് പിന്നാലെയാണ് പ്രശംസ  

സെഞ്ചൂറിയന്‍: ക്രിക്കറ്റിന്‍റെ മൂന്ന് ഫോര്‍മാറ്റുകളിലും മികച്ച പ്രകടനം പുറത്തെടുക്കുന്ന ഇന്ത്യന്‍ പേസര്‍ ജസ്‌പ്രീത് ബുമ്രയെ (Jasprit Bumrah) പ്രശംസ കൊണ്ടുമൂടി മുന്‍ ഫാസ്റ്റ് ബൗളര്‍ ജവഗല്‍ ശ്രീനാഥ് (Javagal Srinath). ഒപ്പം കളിച്ചവരും നേരില്‍ക്കണ്ടവരുമായ താരങ്ങളില്‍ ഏറ്റവും മികച്ച ഇന്ത്യന്‍ പേസര്‍ ബുമ്രയാണ് എന്നാണ് ശ്രീനാഥിന്‍റെ പ്രശംസ. സെഞ്ചൂറിയന്‍ ടെസ്റ്റിന്‍റെ (South Africa vs India 1st test) രണ്ടാം ഇന്നിംഗ്‌സില്‍ ബുമ്ര ദക്ഷിണാഫ്രിക്കയുടെ നിര്‍ണായക വിക്കറ്റുകള്‍ വീഴ്‌ത്തിയതിന് പിന്നാലെയാണ് പ്രശംസ. 

'ഞാന്‍ ഒപ്പം കളിക്കുകയും മത്സരം കാണുകയും ചെയ്‌ത ഇന്ത്യന്‍ പേസര്‍മാരില്‍ ഏറ്റവും ഉയരത്തില്‍ നില്‍ക്കുന്നത് ജസ്‌പ്രീത് ബുമ്രയാണ്. തീര്‍ച്ചയായും എന്നേക്കാളും ഉയരത്തില്‍. ലോക ക്രിക്കറ്റിലെ ടോപ് ക്ലാസ് ബൗളറായ അദേഹം ഏത് ഹാള്‍ ഓഫ് ഫെയ്‌മിലും ഉള്‍ക്കൊള്ളിക്കാന്‍ അനുയോജ്യനായ താരമാണ്. ഇന്‍-സ്വിങറുകള്‍, ലെഗ് കട്ടറുകള്‍, ബൗണ്‍സറുകള്‍, യോര്‍ക്കറുകള്‍, സ്ലോ കട്ടറുകള്‍ എല്ലാം ബുമ്രയുടെ ആയുധശാലയിലുണ്ട്. ബുമ്രയുടെ ബൗളിംഗ് കാണുന്നത് സന്തോഷമാണ്' എന്നും ജവഗല്‍ ശ്രീനാഥ് ഇന്ത്യന്‍ എക്‌സ്‌പ്രസിനോട് പറഞ്ഞു. 

ബുമ്ര ഓരോ രാജ്യത്തും ഹോം താരം 

'വെസ്റ്റ് ഇന്‍ഡീസില്‍ ബുമ്ര വിന്‍ഡീസ് ബൗളറെ പോലെ തോന്നിച്ചു. ദക്ഷിണാഫ്രിക്കയില്‍ പ്രോട്ടീസ് താരത്തെ പോലെ പന്തെറിഞ്ഞു. ഓസ്‌ട്രേലിയയിലും ഇംഗ്ലണ്ടിലും അങ്ങനെതന്നെയായിരുന്നു. ഓരോ രാജ്യത്തെയും സാഹചര്യത്തിന് അനുസരിച്ചാണ് ലൈനും ലെങ്‌തും ആംഗിളും പന്ത് റിലീസ് ചെയ്യലും പന്തിന്‍റെ രീതിയുമെല്ലാം. ഏറെക്കാലമായി ഒരു രാജ്യത്ത് കളിക്കുന്ന താരത്തെ പോലെയാണ് ബുമ്ര അവിടെ പന്തെറിയുന്നത്' എന്ന് ശ്രീനാഥ് പ്രകീര്‍ത്തിച്ചു. 

100 ടെസ്റ്റ് വിക്കറ്റുകള്‍ വേഗത്തില്‍ തികയ്‌ക്കുന്ന ഇന്ത്യന്‍ ബൗളര്‍ എന്ന നേട്ടത്തില്‍ ജസ്‌പ്രീത് ബുമ്ര ഇടംപിടിച്ച വര്‍ഷമാണ് 2021. ഇതിഹാസ താരം കപില്‍ ദേവിനെയാണ് ഇക്കാര്യത്തില്‍ പിന്നാലാക്കിയത്. ഇന്നലെ അവസാനിച്ച സെഞ്ചൂറിയന്‍ ടെസ്റ്റില്‍ അഞ്ച് വിക്കറ്റുമായി വിദേശത്ത് 100 ടെസ്റ്റ് വിക്കറ്റുകള്‍ തികയ്‌ക്കാന്‍ ബുമ്രക്കായി. 

എറിഞ്ഞിട്ടു! സെഞ്ചൂറിയനില്‍ ഇന്ത്യന്‍ ചരിത്രഗാഥ

ബുമ്ര അ‌ഞ്ച് വിക്കറ്റ് വീഴ്‌ത്തിയ സെഞ്ചൂറിയനിലെ ആദ്യ ടെസ്റ്റില്‍ 113 റണ്‍സിന് വിജയിച്ച് വിരാട് കോലിയും സംഘവും പരമ്പരയില്‍ 1-0ന് മുന്നിലെത്തി. രണ്ടാം ഇന്നിംഗ്‌സില്‍ 305 റൺസ് വിജയലക്ഷ്യം തേടിയിറങ്ങിയ ദക്ഷിണാഫ്രിക്ക 191 റണ്‍സില്‍ പുറത്തായി. സ്‌കോര്‍: ഇന്ത്യ- 327 & 174, ദക്ഷിണാഫ്രിക്ക-197 &191. ബുമ്രയും ഷമിയും മൂന്ന് വീതവും സിറാജും അശ്വിനും രണ്ട് വീതവും വിക്കറ്റും വീഴ്‌ത്തിയാണ് സെഞ്ചൂറിയനില്‍ രണ്ടാം ഇന്നിംഗ്‌സില്‍ ദക്ഷിണാഫ്രിക്കയെ ചാരമാക്കിയത്. സെഞ്ചൂറിയന്‍ ടെസ്റ്റില്‍ ജയം നേടുന്ന ആദ്യ ഏഷ്യൻ ടീമാണ് കോലിപ്പട. 

SA vs IND : പൂജാര വരെ ഒരേ ഡാന്‍സ്! സെഞ്ചൂറിയനിലെ ചരിത്ര ജയം ആഘോഷിച്ച് ടീം ഇന്ത്യ- വീഡിയോ
 

PREV
Read more Articles on
click me!

Recommended Stories

ടി20 പരമ്പരയില്‍ ഗില്‍ തന്നെ ഓപ്പണറാകും, നിലപാട് വ്യക്തമാക്കി ഗംഭീര്‍, സഞ്ജുവിന് വീണ്ടും കാത്തിരിപ്പ്
സെഞ്ചുറിയുമായി ജയ്സ്വാൾ, അര്‍ധസെഞ്ചുറിയുമായി രോഹിത്തും കോലിയും, ദക്ഷിണാഫ്രിക്കയെ തകര്‍ത്ത് ഇന്ത്യക്ക് പരമ്പര