158 റണ്‍സ് ജയം; വിന്‍ഡീസിനെതിരായ ടെസ്റ്റ് പരമ്പര ദക്ഷിണാഫ്രിക്ക തുത്തൂവാരി

Published : Jun 22, 2021, 01:53 AM IST
158 റണ്‍സ് ജയം; വിന്‍ഡീസിനെതിരായ ടെസ്റ്റ് പരമ്പര ദക്ഷിണാഫ്രിക്ക തുത്തൂവാരി

Synopsis

ദക്ഷിണാഫ്രിക്കയുടെ കഗിസോ റബാദയാണ് മാന്‍ ഓഫ് ദ മാച്ച്. ക്വിന്റണ്‍ ഡി കോക്ക് മാന്‍ ഓഫ് സീരീസായി തിരഞ്ഞെടുക്കപ്പെട്ടു.   

സെന്റ് ലൂസിയ: വെസ്റ്റ് ഇന്‍ഡീസിനെതിരായ ടെസ്റ്റ് പരമ്പര ദക്ഷിണാഫ്രിക്ക തൂത്തുവാരി. രണ്ടാം ടെസ്റ്റില്‍ 158 റണ്‍സിനായിരുന്നു ദക്ഷിണാഫ്രിക്കയുടെ ജയം. സ്‌കോര്‍: ദക്ഷിണാഫ്രിക്ക 298 & 174. വെസ്റ്റ് ഇന്‍ഡീസ് 149 & 174. ദക്ഷിണാഫ്രിക്കയുടെ കഗിസോ റബാദയാണ് മാന്‍ ഓഫ് ദ മാച്ച്. ക്വിന്റണ്‍ ഡി കോക്ക് മാന്‍ ഓഫ് സീരീസായി തിരഞ്ഞെടുക്കപ്പെട്ടു. 

ടോസ് നഷ്ടടപ്പെട്ട് ബാറ്റിങ്ങിന് ഇറങ്ങിയ ദക്ഷിണാഫ്രിക്ക ആദ്യ ഇന്നിങ്‌സില്‍ 298 റണ്‍സാണ് നേടിയത്. 96 റണ്‍സ് നേടയി ക്വിന്റണ്‍ ഡി കോക്കായിരുന്നു ടോപ് സ്‌കോറര്‍. 77 റണ്‍സെടുത്ത ക്യാപ്റ്റന്‍ ഡീന്‍ എല്‍ഗാറും മികച്ച പ്രകടനം പുറത്തെടുത്തു. കെയ്ല്‍ മയേഴ്‌സ്, കെമര്‍ റോച്ച് എന്നിവര്‍ വിന്‍ഡീസിനായി മൂന്ന് വിക്കറ്റ് വീതം നേടി. 

മറുപടി ബാറ്റിങ്ങില്‍ വിന്‍ഡീസിന്റെ ഒന്നാം ഇന്നിങ്‌സ് 149ന് അവസാനിച്ചു. 49 റണ്‍സ് നേടിയ ജെര്‍മെയ്ന്‍ ബ്ലാക്ക്‌വുഡായിരുന്നു ആതിഥേയരുടെ ഉയര്‍ന്ന് സ്‌കോറര്‍. വിയാന്‍ മള്‍ഡര്‍ മൂന്നും കേശവ് മഹാരാജ്, റബാദ, ലുംഗി എന്‍ഗിഡി എന്നിവര്‍ രണ്ടും വിക്കറ്റ് വീഴ്ത്തി. രണ്ടാം ഇന്നിങ്‌സില്‍ ദക്ഷിണാഫ്രിക്ക 174ന് പുറത്തായി. വാന്‍ ഡര്‍ ഡസ്സന്‍ (75), റബാദ (40) എന്നിവരാണ് തിളങ്ങിയത്. റോച്ച് നാലും മയേഴ്‌സ് മൂന്നും വിക്കറ്റ് നേടി.

324 റണ്‍സാണ് വിന്‍ഡീസിന് ജയിക്കാന്‍ വേണ്ടിയിരുന്നത്. എന്നാല്‍ കേശവ് മഹാരാജ് അഞ്ച് വിക്കറ്റ് വീഴ്ത്തിയപ്പോള്‍ വിന്‍ഡീസ് ഇന്നിങ്‌സ് 165ന് അവസാനിച്ചു. 51 റണ്‍സ് നേടിയ കീറണ്‍ പവലാണ് ടോപ് സ്‌കോറര്‍. മഹാരാജിന് പുറമെ റബാദ മൂന്നും എന്‍ഗിഡി ഒരു വിക്കറ്റും നേടി.

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ  Cricket News അറിയൂ.  നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!

click me!

Recommended Stories

'ഗില്ലിനെ ഒഴിവാക്കാനുള്ള തിരുമാനം ഇന്നലെ എടുത്തതല്ല'; പിന്നില്‍ കാരണങ്ങളുണ്ട്, റിപ്പോര്‍ട്ട്
'എന്റെ തമ്പി, അടിപൊളി'; സഞ്ജുവിനെ പ്രകീര്‍ത്തിച്ച് അശ്വിന്‍