ദക്ഷിണാഫ്രിക്കന്‍ ടീം തിരുവനന്തപുത്ത്: ഇന്ന് പരിശീലനം നടത്തും; വെറൈറ്റി ഭക്ഷണമൊരുക്കി ഷെഫ് സംഘം

By Web TeamFirst Published Sep 25, 2022, 10:10 AM IST
Highlights

ടീമുകളുടെ പരിശീലനത്തിനുള്ള വിക്കറ്റുകളും ഗ്രീന്‍ഫീല്‍ഡില്‍ തയാറാണ്. 25നും 26നും വൈകിട്ട് അഞ്ചു മുതല്‍ രാത്രി എട്ടുവരെയാണ് ദക്ഷിണാഫ്രിക്കന്‍ ടീമിന്റെ പരിശീലനം.

തിരുവനന്തപുരം: കാര്യവട്ടം ടി20 ക്കായി ദക്ഷിണാഫ്രിക്കന്‍ ടീം തിരുവനന്തപുരത്തെത്തി. ദുബായില്‍ നിന്നുള്ള EK0522 എമിറേറ്റ്‌സ് വിമാനത്തില്‍ പുലര്‍ച്ചെ 3.10നാണ് ദക്ഷിണാഫ്രിക്കന്‍ ടീം തലസ്ഥാനത്തിത്തയത്. ഇന്ന് വൈകീട്ട് അഞ്ചിന് കാര്യവട്ടം സ്റ്റേഡിയത്തില്‍ ടീം പരിശീലനം നടത്തും. ഇന്ത്യന്‍ ടീം നാളെ വൈകീട്ട് നാലരയ്ക്ക് ഹൈദരാബാദില്‍ നിന്ന് തിരുവനന്തപുരത്തെത്തും. 

ടീമുകളുടെ പരിശീലനത്തിനുള്ള വിക്കറ്റുകളും ഗ്രീന്‍ഫീല്‍ഡില്‍ തയാറാണ്. 25നും 26നും വൈകിട്ട് അഞ്ചു മുതല്‍ രാത്രി എട്ടുവരെയാണ് ദക്ഷിണാഫ്രിക്കന്‍ ടീമിന്റെ പരിശീലനം. 26ന് ഉച്ചയ്ക്ക് 12.30ന് ഗ്രീന്‍ഫീല്‍ഡ് സ്റ്റേഡിയത്തില്‍വച്ച് ദക്ഷിണാഫ്രിക്കന്‍ ടീം മാധ്യമങ്ങളെ കാണും.

അതേസമയം, ഇരുടീമുകളേയും കാത്തിരിക്കുന്നത് ജൈവ പച്ചക്കറി വിഭവങ്ങളും നാടന്‍ മീന്‍കറിയും. കോവളം ലീലാ റാവിസില്‍ നട്ടുവളര്‍ത്തിയ പച്ചക്കറി കൊണ്ടുള്ള വിഭവങ്ങള്‍ക്കൊപ്പം ആവശ്യമെങ്കില്‍ സദ്യ തന്നെ ഒരുക്കാന്‍ തയ്യാറാണ് പത്തനാപുരം സ്വദേശി സജി തങ്കച്ചന്റെ നേതൃത്വത്തിലുള്ള ഷെഫ് സംഘം.

ന്യൂസിലന്‍ഡ് എയ്‌ക്കെതിരായ രണ്ടാം ഏകദിനം; സഞ്ജു സാംസണ് ടോസ് നഷ്ടം, ഇന്ത്യന്‍ ടീമില്‍ മൂന്ന് മാറ്റം

മത്സരം നടക്കുന്ന കാര്യവട്ടം ഗ്രീന്‍ഫീല്‍ഡ് സ്‌പോര്‍ട്‌സ് ഹബ്ബില്‍ തയാറാക്കിയ വിക്കറ്റുകള്‍ ബിസിസിഐ ക്യൂറേറ്റര്‍ കഴിഞ്ഞ ദിവസം പരിശോധിച്ചിരുന്നു. കര്‍ണാടക ക്രിക്കറ്റ് അസോസിയേഷന്റെ ചീഫ് ക്യൂറേറ്ററും ബിസിസിഐ ക്യൂറേറ്റര്‍മാരുടെ എലൈറ്റ് പാനല്‍ അംഗവുമായ പ്രശാന്ത് റാവുവാണ് പിച്ച് പരിശോധിക്കാനെത്തിയത്. 

ഗ്രീന്‍ഫീല്‍ഡില്‍ തയാറാക്കിയിട്ടുള്ള വിക്കറ്റുകളില്‍ അദ്ദേഹം സംതൃപ്തി രേഖപ്പെടുത്തി. കേരള ക്രിക്കറ്റ് അസോസിയേഷന്റെ ക്യൂറേറ്റര്‍ ബിജു എ എമ്മിന്റെ നേതൃത്വത്തില്‍ 10 വിക്കറ്റുകളാണ് സ്റ്റേഡിയത്തില്‍ ഒരുക്കിയിട്ടുള്ളത്. വിക്കറ്റുകളും ഔട്ട് ഫീല്‍ഡും മത്സരത്തിനു സജ്ജമാണ്. മറ്റു തയാറെടുപ്പുകള്‍ അതിവേഗം പൂര്‍ത്തിയായിക്കൊണ്ടിരിക്കുകയാണ്.

ദീപ്തി ചെയ്തതില്‍ തെറ്റില്ല! വിതുമ്പലോടെ ചാര്‍ലോട്ട് ഡീന്‍; വിവാദങ്ങള്‍ക്കിടയാക്കിയ റണ്ണൗട്ട് വീഡിയോ കാണാം

മൂന്ന് ടി20 മത്സരങ്ങളിലാണ് ഇന്ത്യയും ദക്ഷിണാഫ്രിക്കയും നേര്‍ക്കുനേര്‍ വരിക. ശേഷം മൂന്ന് മത്സരങ്ങള്‍ അടങ്ങുന്ന ഏകദിന പരമ്പരയിലും ഇ രു ടീമുകളും കളിക്കും.

ദക്ഷിണാഫ്രിക്കയ്ക്കെതിരെ ടി20 പരമ്പരയ്ക്കുള്ള ഇന്ത്യന്‍ ടീം: രോഹിത് ശര്‍മ, കെ എല്‍ രാഹുല്‍, വിരാട് കോലി, സൂര്യകുമാര്‍ യാദവ്, ദീപക് ഹൂഡ, റിഷഭ് പന്ത്, ദിനേശ് കാര്‍ത്തിക്, ആര്‍ അശ്വിന്‍, യൂസ്വേന്ദ്ര ചാഹല്‍, അക്സര്‍ പട്ടേല്‍, അര്‍ഷ്ദീപ് സിംഗ്, മുഹമ്മദ് ഷമി, ഹര്‍ഷല്‍ പട്ടേല്‍, ജസ്പ്രി ബുമ്ര, ദീപക് ചാഹര്‍.
 

click me!