Asianet News MalayalamAsianet News Malayalam

ന്യൂസിലന്‍ഡ് എയ്‌ക്കെതിരായ രണ്ടാം ഏകദിനം; സഞ്ജു സാംസണ് ടോസ് നഷ്ടം, ഇന്ത്യന്‍ ടീമില്‍ മൂന്ന് മാറ്റം

മലയാളി താരം സഞ്ജു സാംസണാണ് ഇന്ത്യയെ നയിക്കുന്നത്. മൂന്ന് മാറ്റവുമായിട്ടാണ് ഇന്ത്യ ഇറങ്ങുന്നത. തിലക് വര്‍മ, രാഹുല്‍ ചാഹര്‍, രാജ് ബാവ എന്നിവര്‍ ടീമിലെത്തി. രാഹുല്‍ ത്രിപാഠി, ഷഹബാസ് അഹമ്മദ്, കുല്‍ദീപ് സെന്‍ എന്നിവരാണ് പുറത്തിരിക്കുന്നത്. 

New Zealand won the toss against India A in second ODI
Author
First Published Sep 25, 2022, 9:07 AM IST

ചെന്നൈ: ന്യൂസിലന്‍ഡ് എയ്‌ക്കെതിരായ രണ്ടാം ഏകദിനത്തില്‍ ഇന്ത്യ എ ആദ്യം പന്തെറിയും. ചെന്നൈ ചിദംബരം സ്‌റ്റേഡിയത്തില്‍ ടോസ് നേടിയ കിവീസ് ക്യാപ്റ്റന്‍ റോബര്‍ട്ട് ഒ ഡണ്ണല്‍ ബാറ്റിംഗ് തിരഞ്ഞെടുക്കുകയായിരുന്നു. മലയാളി താരം സഞ്ജു സാംസണാണ് ഇന്ത്യയെ നയിക്കുന്നത്. മൂന്ന് മാറ്റവുമായിട്ടാണ് ഇന്ത്യ ഇറങ്ങുന്നത. തിലക് വര്‍മ, രാഹുല്‍ ചാഹര്‍, രാജ് ബാവ എന്നിവര്‍ ടീമിലെത്തി. രാഹുല്‍ ത്രിപാഠി, ഷഹബാസ് അഹമ്മദ്, കുല്‍ദീപ് സെന്‍ എന്നിവരാണ് പുറത്തിരിക്കുന്നത്. 

ഇന്ത്യ എ ടീം: പൃഥ്വി ഷാ, റിതുരാജ് ഗെയ്കവാദ്, സഞ്ജു സാംസണ്‍, രജത് പടിധാര്‍, തിലക് വര്‍മ, റിഷി ധവാന്‍, ഷാര്‍ദുല്‍ ഠാക്കൂര്‍, രാഹുല്‍ ചാഹര്‍, കുല്‍ദീപ് യാദവ്, രാജ് ബാവ, ഉമ്രാന്‍ മാലിക്ക്. 

ന്യൂസിലന്‍ഡ് എ: ചാഡ് ബൗസ്, റചിന്‍ രവീന്ദ്ര, ഡെയ്ന്‍ ക്ലീവര്‍, ജോ കാര്‍ട്ടര്‍, റോബര്‍ട്ട് ഒ ഡണ്ണല്‍, ടോം ബ്രൂസ്, സീന്‍ സോളിയ, മൈക്കല്‍ റിപ്പോണ്‍, ലോഗന്‍ വാന്‍ ബീക്ക്, ജോ വാള്‍ക്കര്‍, ജേക്കബ് ഡഫി.

ദീപ്തി ചെയ്തതില്‍ തെറ്റില്ല! വിതുമ്പലോടെ ചാര്‍ലോട്ട് ഡീന്‍; വിവാദങ്ങള്‍ക്കിടയാക്കിയ റണ്ണൗട്ട് വീഡിയോ കാണാം

മൂന്ന് മത്സരങ്ങളുടെ ഏകദിന പരമ്പരയില്‍ ഇന്ത്യ 1-0ത്തിന് മുന്നിലാണ്. ആദ്യ ഏകദിനത്തില്‍ ഇന്ത്യ ഏഴ് വിക്കറ്റിന്റെ ജയമാണ് സ്വന്തമാക്കിയത്. ടോസ് നേടിയ ഇന്ത്യന്‍ ക്യാപ്റ്റന്‍ സഞ്ജു സാംസണ്‍ സന്ദര്‍ശകരെ ബാറ്റിംഗിനയക്കുകയായിരുന്നു. കിവീസ് 40.2 ഓവറില്‍ 167 എല്ലാവരും പുറത്തായി. 

ഷാര്‍ദുല്‍ ഠാക്കൂര്‍ നാലും കുല്‍ദീപ് സെന്‍ മൂന്നും വിക്കറ്റ് നേടി. മറുപടി ബാറ്റിംഗിന്‍ ഇന്ത്യ 31.5 ഓവറില്‍ മൂന്ന് വിക്കറ്റ് മാത്രം നഷ്ടത്തില്‍ ലക്ഷ്യം മറികടന്നു. സഞ്ജു സാംസണ്‍ (32 പന്തില്‍ പുറത്താവാതെ 29) ക്യാപ്റ്റന്റെ ഇന്നിംഗ്സ് പുറത്തെടുത്തു. രജത് പടിധാറാണ് (41 പന്തില്‍ 45) ഇന്ത്യയുടെ ടോപ് സ്‌കോറര്‍.

ഇനിയൊരു വരവില്ല! ജുലന്‍ ഗോസ്വാമിക്ക് ഗാര്‍ഡ് ഓഫ് ഓണര്‍ നല്‍കി ഇംഗ്ലണ്ട് വനിതാ ടീം- വീഡിയോ കാണാം
 

Follow Us:
Download App:
  • android
  • ios