
പുതുച്ചേരി: ദിയോദര്‍ ട്രോഫിയില്‍ ഈസ്റ്റ് സോണിനെതിരെ 230 റണ്‍സ് വിജയലക്ഷ്യം പിന്തുടരുന്നു സൗത്ത് സോണിന് മികച്ച തുടക്കം. മലയാളി താരം രോഹന്‍ കുന്നുമ്മലിന്റെ (22 പന്തില്‍ 18) വിക്കറ്റ് നഷ്ടമായെങ്കിലും 22 ഓവര്‍ പിന്നിടുമ്പോള്‍ 112 റണ്‍സെടുത്തിട്ടുണ്ട് സൗത്ത് സോണ്‍. ക്യാപ്റ്റന്‍ മായങ്ക് അഗര്‍വാള്‍ (55), സായ് സുദര്‍ശന്‍ (30) എന്നിവരാണ് ക്രീസില്‍. ടോസ് നേടി ബാറ്റിംഗ് തിരഞ്ഞെടുത്ത നോര്‍ത്ത് സോണിനെ മൂന്ന് വിക്കറ്റ് വീതം നേടിയ സായ് കിഷോര്‍, വാസുകി കൗഷിക് എന്നിവരാണ് തകര്‍ത്തത്.
ഭേദപ്പെട്ട തുടക്കാണ് സൗത്ത് സോണിന് ലഭിച്ചത്. ഒന്നാം വിക്കറ്റില്‍ രോഹന്‍ - മായങ്ക് സഖ്യം 47 റണ്‍സ് കൂട്ടിചേര്‍ത്തു. എന്നാല്‍ എട്ടാം ഓവറില്‍ ഈസ്റ്റ് സോണിന് ബ്രേക്ക് ത്രൂ ലഭിച്ചു. അകാശ് ദീപിന്റെ പന്തില്‍ രോഹന്‍ ബൗള്‍ഡ്. കഴിഞ്ഞ മത്സരത്തില്‍ പുറത്താവാതെ 87 റണ്‍സ് നേടാന്‍ രോഹനായിരുന്നു. എന്നാല്‍ ഇത്തവണ പ്രകടനം ആവര്‍ത്തിക്കാനായില്ല. ഇപ്പോള്‍ ക്രീസിലുള്ള മായങ്ക് - സുദര്‍ശന്‍ സഖ്യം ... റണ്‍സ് കൂട്ടിചേര്‍ത്തിട്ടുണ്ട്.
നേരത്തെ, വിരാട് സിംഗ് (49), 44 റണ്‍സ് വീതം നേടിയ സുബ്രാന്‍ഷു സേനാപതി, അകാസ് ദീപ് എന്നിവരാണ് ഈസ്റ്റ് സോണിനെ മികച്ച സ്‌കോറിലേക്ക് നയിച്ചത്. തുടക്കത്തില്‍ തന്നെ അഭിമന്യൂ ഈശ്വരന്റെ (12) വിക്കറ്റ് ഈസ്റ്റ് സോണിന് നഷ്ടമായി. എന്നാല്‍ വിരാട് - സേനാപതി സഖ്യം മനോഹരമായി ടീമിനെ മുന്നോട്ട് നയിച്ചു. ഇരുവരും 86 റണ്‍സ് കൂട്ടിചേര്‍ത്തു. എന്നാല്‍ സേനാപതിയെ പുറത്താക്കി സായ് കിഷോര്‍ സൗത്ത് സോണിന് ബ്രേക്ക് ത്രൂ നല്‍കി. വിരാടിനെ വാഷിംഗ്ടണ്‍ സുന്ദര്‍ ബൗള്‍ഡാക്കുകയും ചെയ്തു.
വിവാദങ്ങള്‍ ഒഴിയുന്നു! ഛേത്രിയും ജിങ്കാനും ഏഷ്യന്‍ കപ്പ് ഫുട്‌ബോളിന്; ടീം പുതുക്കിയെന്ന് എഐഎഫ്എഫ്
പിന്നീടെത്തിയ റിയാന്‍ പരാഗ് (13), ക്യാപ്റ്റന്‍ സൗരഭ് തിവാരി (5), കുമാര്‍ കുശാഗ്ര (2), ഷഹ്ബാസ് അഹമ്മദ് (4), മുറ സിംഗ് (8) എന്നിവര്‍ നിരാശപ്പെടുത്തി. ഇതോടെ എട്ടിന് 143 എന്ന നിലയിലായി നോര്‍ത്ത് സോണ്‍. തകരുമെന്ന് കരുതിയിരിക്കെയാണ് ആകാശ് ദീപ് - മുക്താര്‍ ഹുസൈന്‍ (33) കൂട്ടുകെട്ട് പിറക്കുന്നത്. ഇരുവരും 86 റണ്‍സ് ചേര്‍ത്തു. ഇരുവരേയും കൗശിക് പുറത്താക്കിയെങ്കിലും ഏറെ വൈകിയിരുന്നു. അവിനവ് ചൗധരി (1) പുറത്താവാതെ നിന്നു. വിദ്വത് കവേരപ്പ രണ്ടും വിജയ്കുമാര്‍ വൈശാഖ്, വാഷിംഗ്ടണ്‍ സുന്ദര്‍ എന്നിവര്‍ ഓരോ വിക്കറ്റും വീഴ്ത്തി.