
ബറോഡ: ആഭ്യന്തര ക്രിക്കറ്റിലെ അടുത്ത സീസണിൽ രാജസ്ഥാനു വേണ്ടി കളിക്കാൻ ഓൾ റൗണ്ടർ ദീപക് ഹൂഡ തീരുമാനിച്ചു. കഴിഞ്ഞ സീസൺവരെ ബറോഡക്കുവേണ്ടി കളിച്ചിരുന്ന ഹൂഡ ടീം നാകയനും ഇന്ത്യൻ ടീം അംഗവുമായ ക്രുനാൽ പാണ്ഡ്യയുമായുള്ള അഭിപ്രായ വ്യത്യാസത്തെത്തുടർന്നാണ് ടീം വിട്ടത്. ടീം വിടുന്നതിന് ബറോഡ ക്രിക്കറ്റ് അസോസിയേഷനും ഹൂഡക്ക് അനുമതി നൽകിയിരുന്നു.
ഈ വർഷം ജനുവരിയിൽ നടന്ന സയ്യിദ് മുഷ്താഖ് അലി ടി20 ടൂർണമെന്റിനിടെ ക്യാപ്റ്റൻ ക്രുനാൽ പാണ്ഡ്യയുടെ പെരുമാറ്റത്തിൽ പ്രതിഷേധിച്ച് ഹൂഡ ടീം ഹോട്ടൽ വിട്ട് പുറത്തുപോയിരുന്നു. തുടർന്ന് ഹൂഡയെ ബറോഡ ക്രിക്കറ്റ് അസോസിയേഷൻ അന്വേഷണവിധേയമായി സസ്പെൻഡ് ചെയ്തു.
ക്രുനാൽ പാണ്ഡ്യയുടെ പെരുമാറ്റം തന്നെ തളർത്തിക്കളഞ്ഞുവെന്നും കടുത്ത സമ്മർദ്ദത്തിന് അടിപ്പെട്ടുന്നുവെന്നും കാണിച്ച് ഹൂഡ ബറോഡ ക്രിക്കറ്റ് അസോസിയേഷൻ സെക്രട്ടറി അജിത് ലെലെക്ക് ജനുവരിയിൽ ഇ-മെയിൽ അയച്ചിരുന്നു. ഹൂഡയുടെ മെയിൽ വന്ന കാര്യം സ്ഥിരീകരിച്ച ലെലെ ഈ വിഷയം കുറച്ചു കൂടി നന്നായി കൈകാര്യം ചെയ്യാമായിരുന്നുവെന്നും വ്യക്തമാക്കി.
26കാരനായ ഹൂഡ 2013 മുതൽ ബറോഡയുടെ താരമാണ്. 46 ഫസ്റ്റ് ക്ലാസ് മത്സരങ്ങളിലും 68 ലിസ്റ്റ് എ മത്സരങ്ങളിലും ഹൂഡ ബറോഡക്കായി കളിച്ചു. ഫസ്റ്റ് ക്ലാസ് മത്സരങ്ങളിൽ 2908 റൺസും ലിസ്റ്റ് എ മത്സരങ്ങളിൽ 2059 റൺസും ഹൂഡ ബറോഡക്കായി നേടി. ഹൂഡ ടീം വിട്ടുപോകുന്നത് വലിയ നഷ്ടമാണെന്ന് ബറോഡ മുൻ താരവും ഇന്ത്യൻ താരവുമായിരുന്ന ഇർഫാൻ പത്താൻ പറഞ്ഞു.
ഒളിംപിക്‌സ് മെഗാ ക്വിസ്: ആദ്യ വിജയികള്‍ ഇവര്‍; രണ്ടാം ദിവസത്തെ ചോദ്യങ്ങള്‍ അറിയാം
നിങ്ങളറിഞ്ഞോ! ഒളിംപിക്‌സിനിടെ സ്വന്തമാക്കാം ഉഗ്രന്‍ സമ്മാനം...കൂടുതലറിയാന്‍ ക്ലിക്ക് ചെയ്യുക
കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Cricket News അറിയൂ. നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!