
ഗുവാഹത്തി: മൈതാനത്ത് വൈഭവ് സൂര്യവംശി ബാറ്റ് ചെയ്യുന്നത് നോക്കി നില്‍ക്കുന്നവര്‍ അത്ഭുതപ്പെടാതിരിക്കാന്‍ വഴിയില്ല. കഴിഞ്ഞ വെള്ളിയാഴ്ച ഗുവാഹത്തിയിലെ ബര്‍സാപര സ്റ്റേഡിയത്തില്‍ റോയല്‍ ചലഞ്ചേഴ്സ് ബെംഗളൂരുവിനെതിരെ ഈ 15കാരന്‍ തീര്‍ത്തത് റണ്‍മഴയായിരുന്നു. വെറും 15 പന്തില്‍ അര്‍ധസെഞ്ചുറി തികച്ച താരം, ഈ സീസണില്‍ ചെന്നൈ സൂപ്പര്‍ കിംഗ്‌സിനെതിരെ താന്‍ തന്നെ കുറിച്ച അതിവേഗ അര്‍ധസെഞ്ചുറിയുടെ റെക്കോര്‍ഡിനൊപ്പമെത്തി (ഐപിഎല്‍ ചരിത്രത്തിലെ രണ്ടാമത്തെ അതിവേഗ ഫിഫ്റ്റി).
ഈ കൗമാര പ്രതിഭയുടെ കരുത്തില്‍ പവര്‍പ്ലേയിലെ ആദ്യ ആറ് ഓവറില്‍ 97 റണ്‍സാണ് രാജസ്ഥാന്‍ അടിച്ചുകൂട്ടിയത്. ഇത് ടീമിന്റെ ചരിത്രത്തിലെ തന്നെ ഏറ്റവും മികച്ച പവര്‍പ്ലേ സ്‌കോറാണ്. മത്സരശേഷം സാക്ഷാല്‍ വിരാട് കോലി ഉള്‍പ്പെടെയുള്ളവര്‍ വൈവഭവിനെ പ്രശംസിച്ചു. ഒരു സ്‌നേഹസമ്മാനവും കോലി പിന്മാറി. മത്സരശേഷം ഗുവാഹത്തിയില്‍ കണ്ട മറ്റൊരു സുന്ദരമായ കാഴ്ച മുന്‍ ഇന്ത്യന്‍ നായകന്‍ വിരാട് കോഹ്ലി വൈഭവുമായി സംസാരിക്കുന്നതായിരുന്നു. വൈഭവിന്റെ തൊപ്പിയില്‍ 'പ്രിയപ്പെട്ട വൈഭവിന്, അഭിനന്ദനങ്ങള്‍' എന്ന് അദ്ദേഹം എഴുതി ഒപ്പിട്ടു നല്‍കുകയും ചെയ്തു.
മൈതാനത്തെ റെക്കോര്‍ഡുകളെക്കാളും ഓറഞ്ച് ക്യാപ്പിനേക്കാളും താന്‍ ജീവിതകാലം മുഴുവന്‍ സൂക്ഷിച്ചുവെക്കാന്‍ പോകുന്ന ഏറ്റവും വിലയേറിയ നിധിയായിരിക്കും വൈഭവിന് ഈ കയ്യൊപ്പ്. ഭുവനേശ്വര്‍ കുമാറും സൂര്യവന്‍ഷിയെ കുറിച്ച് സംസാരിച്ചു... ''അവന്‍ പന്ത് അടിച്ചുപറത്തുന്ന രീതി ശ്രദ്ധേയമാണ്. അടിച്ചുതകര്‍ക്കലല്ല, മറിച്ച് ക്രിക്കറ്റിന്റെ എല്ലാ സാങ്കേതികതയും പാലിച്ചുകൊണ്ടുള്ള ഷോട്ടുകളാണവ. 15 വയസ്സിനേക്കാള്‍ ഉപരി വലിയ പക്വതയാണ് അവന്‍ കാണിക്കുന്നത്. ബാറ്റിംഗിന് എല്ലാ ക്രെഡിറ്റും നല്‍കണം.'' ഭുവനേശ്വര്‍ കുമാര്‍ മത്സരശേഷം പറഞ്ഞു.
26 പന്തില്‍ 78 റണ്‍സെടുത്ത സൂര്യവന്‍ശി, ക്രുണാല്‍ പാണ്ഡ്യയുടെ പന്തില്‍ ലോങ് ഓണില്‍ പിടികൊടുത്താണ് പുറത്തായത്. ഈ ഇന്നിംഗ്സോടെ വെറും നാല് മത്സരങ്ങളില്‍ നിന്ന് 200 റണ്‍സുമായി താരം ഓറഞ്ച് ക്യാപ്പും സ്വന്തമാക്കി.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Cricket News അറിയൂ. നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!